2015 ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് ടീസ് ചെയ്യുന്നു

By Santheep

നേരത്തെ പുതിയ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റിന്റെ സ്‌കെച്ചുകളും ഫ്രെയിം ചിത്രങ്ങളുമെല്ലാം കമ്പനി പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ പസ്സാറ്റിനെ ടീസ് ചെയ്യുകയാണ് ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍. ജൂലൈ മൂന്നിന് അവതരണം നടത്താനുദ്ദേശിക്കുന്ന ഈ കാറിന്റെ ഇന്ത്യന്‍ പ്രവേശവും അധികം വൈകാതെ നടക്കുമെന്നാണറിയുന്നത്.

ഇന്റര്‍നെറ്റിലാണ് 2015 ഫോക്‌സ്‌വാഗണ്‍ പസ്സാറ്റിന്റെ അവതരണം ആദ്യം നടക്കുക. പിന്നീട് ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പാരിസ് മോട്ടോര്‍ഷോയിലും അവതരിപ്പിക്കും. പുതിയ കാറിനായി ഇന്ത്യയില്‍ ഉപഭോക്താക്കള്‍ കാത്തിരിക്കുകയാണെന്ന് നിലവിലെ പസ്സാറ്റിന്റെ വില്‍പനക്കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ വെറും 7 യൂണിറ്റുകള്‍ മാത്രമാണ് പസ്സാറ്റ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

ഇപ്പോള്‍ നടത്തിയിരിക്കുന്ന ടീസര്‍ ചിത്ര അനാവരണം പക്ഷേ, കാര്യമായൊന്നും തുറന്നുകാട്ടുന്നില്ല. പുതിയ പസ്സാറ്റിലുണ്ടെന്ന് ഇതിനകം വെളിപ്പെട്ട രണ്ടു കാര്യങ്ങള്‍ ചിത്രത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. എല്‍ഇഡി ഹെഡ്‌ലൈറ്റുകളും എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകളുമാണത്.

2015 ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് ടീസ് ചെയ്യുന്നു

പുതിയ പസ്സാറ്റിന്റെ ഇന്ധനക്ഷമതയില്‍ കാര്യപ്പെട്ട വര്‍ധന വന്നിട്ടുണ്ടെന്നാണ് അറിയുന്നത്. നിലവിലുള്ള മൊഡലിനക്കാള്‍ വലിപ്പക്കുറവ് പുതിയ പസ്സാറ്റിനുണ്ടായിരിക്കും.

2015 ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് ടീസ് ചെയ്യുന്നു

ഫോക്‌സ്‌വാഗന്റെ വിഖ്യാതമായ എംക്യുബി മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മിതി. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയ സ്‌കോഡ ഒക്ടേവിയ സെഡാനില്‍ (വിശദമായ റിവ്യൂ ഇവിടെ വായിക്കാം) ഇതേ പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. ഓഡി എ3 സെഡാനിലും ഇതേ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു.

2015 ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് ടീസ് ചെയ്യുന്നു

12.3 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ ഉപയോഗിച്ചിട്ടുള്ളതായി പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ പറയുന്നു. പാര്‍ക്ക് അസിസ്റ്റ്, 360 ഡിഗ്രി ഏരിയ വ്യൂ ഫങ്ഷന്‍, മികച്ച ഹെഡ്‌റൂം, ലെഗ് റൂം, ട്രാഫിക് ജാം അസിസ്റ്റ്, എമര്‍ജന്‍സി അസിസ്റ്റ്, സിറ്റി എമര്‍ജന്‍സി അസിസ്റ്റ് തുടങ്ങിയ സന്നാഹങ്ങള്‍ 2015 പസ്സാറ്റിലുണ്ട്.

2015 ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് ടീസ് ചെയ്യുന്നു

നിലവിലെ പതിപ്പിനെക്കാള്‍ ഏറെ സ്‌പോര്‍ടിയായ ശരീരഭാഷയിലേക്ക് പുതിയ പസ്സാറ്റ് മാറിയിട്ടുണ്ടെന്ന് പുറത്തുവിട്ട സ്‌കെച്ചുകള്‍ സൂചന നല്‍കുന്നു. പസ്സാറ്റിനു നല്‍കിയിരിക്കുന്ന പുതിയ ഗ്രില്‍ ആകര്‍ഷകമാണ്. ഹെഡ്‌ലാമ്പിനോട് സവിശേഷമായ രീതിയില്‍ ചേര്‍ന്നു നില്‍ക്കുന്ന ഈ ഡിസൈന്‍ ഉല്‍പാദനമോഡലിലും തുടരുമെന്ന് പ്രതീക്ഷിക്കാം.

2015 ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് ടീസ് ചെയ്യുന്നു

പുതിയ പസ്സാറ്റിന് പിന്‍വശത്ത് ഇരട്ട പുകക്കുഴലുകള്‍ നല്‍കിയിട്ടുണ്ട്. കുലീനത പുലര്‍ത്തുമ്പോള്‍ തന്നെ മസിലന്‍ ഭാവം കൈവിടാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. കുറച്ച് ബോള്‍ഡായ വീല്‍ ആര്‍ച്ചുകള്‍ ഇതിന് സാക്ഷ്യം നല്‍കുന്നു.

2015 ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് ടീസ് ചെയ്യുന്നു

ഇന്റീരിയറിലും വന്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ലഭ്യമായ വിവരങ്ങള്‍ വെച്ചനുമാനിക്കാം. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പസ്സാറ്റിലുണ്ട്. നേരത്തെ പറഞ്ഞതുപോലെ, പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഹനത്തിലുള്ളത്.

2015 ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് ടീസ് ചെയ്യുന്നു

പസ്സാറ്റില്‍ ഒരു പുതിയ എന്‍ജിന്‍ കൂടി ചേര്‍ക്കാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചിട്ടുണ്ട്. 2 ലിറ്റര്‍ ശേഷിയുള്ള ഈ ഡീസല്‍ എന്‍ജിന്‍ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച് വിപണിയിലെത്തും. 240 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കുമെന്നറിയുന്നു. ചക്രവീര്യം 500 എന്‍എം.

Most Read Articles

Malayalam
English summary
Following the release of sketches, structural photographs and details on its new bi-turbo 2-liter diesel engine, Volkswagen shows us the first teaser image of the 2015 VW Passat.
Story first published: Thursday, June 12, 2014, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X