ആഗോള ക്രയശേഷി തുല്യതയിൽ ഇന്ത്യ മൂന്നാമത്

By Santheep

ആളുകളുടെ വാങ്ങല്‍ ശേഷിയുടെ കാര്യത്തില്‍ ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്തില്‍ മൂന്നാമതെത്തിയെന്ന് റിപ്പോര്‍ട്ട്. 'പര്‍ച്ചേസിങ് പവര്‍ പാരിറ്റി' അഥവാ ക്രയശേഷി തുല്യത എന്ന ഏകകത്തില്‍ കണക്കാക്കുന്നതു പ്രകാരം ഇന്ത്യ ലോകത്തിന്റെ മൊത്തം ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്)യില്‍ 6.4 ശതമാനവും നിയന്ത്രിക്കുന്നു.

ഇന്ത്യയ്ക്കു മുകളില്‍ യുഎസ്എ-യും ചൈനയുമാണുള്ളത്. യുഎസ്എ നിയന്ത്രിക്കുന്ന ജിഡിപി 17.1 ശതമാനവും ചൈനയുടേത് 14.9 ശതമാനവുമാണ്.

ഇന്ത്യയ്ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ജപ്പാന്‍ ഇപ്പോഴുള്ളത്. 4.8 ശതമാനമാണ് ജപ്പാന്റെ ജിഡിപി നിയന്ത്രണം.

India surpasses Japan to become 3rd largest economy

ലോകബാങ്കിന്റെ ഇന്റര്‍നാഷണല്‍ കംപാരിസണ്‍ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്.

ഇന്ത്യയുടെ കാര്‍ വിപണി മാന്ദ്യത്തിലൂടെയാണ് ഇപ്പോള്‍ നീങ്ങുന്നതെങ്കിലും പൊതുവില്‍ വളര്‍ച്ചയുടെ പാതയിലാണ്. അതെസമയം ജപ്പാനില്‍ കാര്‍ വിപണി വന്‍ തിരിച്ചടി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2011ല്‍ ജപ്പാന്റെ കാര്‍ വില്‍പന 14 ശതമാനം കണ്ട് കുറഞ്ഞതാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട വന്‍ വീഴ്ച. ഇത് 2012 എത്തിയപ്പോഴേക്ക് 27 ശതമാനമായി കുറഞ്ഞു. 2013ല്‍ ചെറിയ വളര്‍ച്ചാ പ്രവണത പ്രകടിപ്പിച്ചുവെങ്കിലും അതിനെയും മുന്നേറ്റമെന്നു വിളിക്കാന്‍ സാധിക്കില്ല.

Most Read Articles

Malayalam
കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
India has beaten Japan to emerge as the third-largest economy in the world in terms of PPP.
Story first published: Monday, May 26, 2014, 17:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X