ഇന്ത്യന്‍ കാറുകള്‍ ക്രാഷ് ടെസ്റ്റുകളിലേക്ക്

By Santheep

ഇന്ത്യന്‍ റോഡുകളില്‍ അപകടങ്ങളില്‍ പെട്ട് വര്‍ഷത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ മരണമടയുന്നുണ്ടെന്നാണ് കണക്ക്. ചൈന കഴിഞ്ഞാല്‍ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് നമ്മുടെ നാട്ടിലാണ്. വാഹനങ്ങളുടെ എണ്ണം വര്‍ഷാവര്‍ഷം വര്‍ധിക്കുകയും റോഡ് സൗകര്യങ്ങള്‍ അതിനാനുപാതികമായി വര്‍ധിക്കാതിരിക്കുകയും ചെയ്യുന്നത് അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു.

നിരത്തിലേക്ക് വാഹനവുമായി ഇറങ്ങുന്നവരുടെ അരാജകമനോഭാവം വര്‍ധിക്കുന്നുവെന്നാണ് ഇന്ത്യയുടെ സാഹചര്യത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ട്രാഫിക് നിയമങ്ങളോടുള്ള അങ്ങേയറ്റത്തെ പുച്ഛം ഇന്ത്യക്കാരന്റെ സഹജഭാവമാണ്. ഇതോടൊപ്പം വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും കണക്കിലെടുക്കേണ്ടതുണ്ട്. എയര്‍ബാഗ് ഒരു അത്യാഡംബരമായി കണക്കാക്കുന്നവരാണ് ഇപ്പോഴും രാജ്യത്തെ കാര്‍ ഉപഭോക്താക്കള്‍. എയര്‍ബാഗ് ഒഴിവാക്കി കാറിന്‍ വന്‍ വിലയുള്ള സ്റ്റീരിയോ വാങ്ങിച്ചുവെക്കാന്‍ അവര്‍ 'ബുദ്ധിപൂര്‍വം' തീരുമാനമെടുക്കുന്നു!

പുതിയ ചില റിപ്പോര്‍ട്ടുകള്‍ നമുക്ക് പ്രതീക്ഷ നല്‍കുന്നവയാണ്. കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു. തുടക്കത്തില്‍ ഇത് നിര്‍ബന്ധിതമായി നടപ്പാക്കില്ല എന്നാണറിയുന്നത്. വിപണിയെ ദോഷകരമായി ബാധിക്കാതെ പതുക്കെയായിരിക്കും ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുക. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. അടുത്ത വര്‍ഷം മുതലാണ് ക്രാഷ് ടെസ്റ്റുകള്‍ തുടങ്ങുക.

ഇന്ത്യന്‍ കാറുകള്‍ ക്രാഷ് ടെസ്റ്റിലേക്ക്

ചിത്രങ്ങളിലൂടെ നീങ്ങുക.

ഇന്ത്യന്‍ കാറുകള്‍ ക്രാഷ് ടെസ്റ്റിലേക്ക്

മറ്റു രാജ്യങ്ങളിലെ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ കാറുകളിലെ യാത്ര വലിയ തോതില്‍ അരക്ഷിതമാണെന്ന വെളിപ്പെടുത്തലുകള്‍ വിവിധ പഠനങ്ങളിലൂടെ പുറത്തുവരികയുണ്ടായി ഈയിടെ. ഇനിയും ഒരു ദരിദ്രരാഷ്ട്രത്തിന് നല്‍കുന്ന പരിഗണന ഇന്ത്യയ്ക്ക് നല്‍കാന്‍ കഴിയില്ലെന്ന് പൊതുവില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. രാജ്യം ശക്തമായ നിലപാട് ഇക്കാര്യത്തിലെടുക്കേണ്ടതുണ്ടെന്ന് യുഎന്‍ അടക്കമുള്ള സംഘടനകള്‍ രാജ്യത്തോട് ആവശ്യപ്പെട്ടു. ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള ടാറ്റ നാനോ, മാരുതി ആള്‍ട്ടോ, ഫോഡ് ഫിഗോ, ഹ്യൂണ്ടായ് ഐ10, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ കാറുകള്‍ അതിദയനീയമായി പരാജയപ്പെടുകയുണ്ടായി.

ഇന്ത്യന്‍ കാറുകള്‍ ക്രാഷ് ടെസ്റ്റിലേക്ക്

മേല്‍പ്പറഞ്ഞ കാറുകളാണ് പകുതിയിലധികം ഇന്ത്യാക്കാരുടെയും പക്കലുള്ളത് എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ജിഎന്‍സിഎപി-യുടെ ക്രാഷ് ടെസ്റ്റ് നടത്തിയത് മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലായിരുന്നു. വാഹനത്തിലുള്ള ഒരാള്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല എന്നതായിരുന്നു ഈ ടെസ്റ്റുകളുടെ പൊതുവിലുള്ള റിസള്‍ട്ട്! സുപ്രധാന സുരക്ഷാ സംവിധാനമായ എയര്‍ബാഗ് ഭൂരിഭാഗം കാറുകളിലുമില്ല. ഫോക്‌സ്‌വാഗണ്‍ ഇക്കാര്യത്തില്‍ ഒരല്‍പം മുമ്പിലാണ്. കാറുകള്‍ക്ക് സ്റ്റാന്‍ഡേഡായി എയര്‍ബാഗ് നല്‍കുന്നു ഇവര്‍.

ഇന്ത്യന്‍ കാറുകള്‍ ക്രാഷ് ടെസ്റ്റിലേക്ക്

കാര്‍നിര്‍മാതാക്കള്‍ ഈ ആരോപണങ്ങളെ പ്രതിരോധിക്കുന്നത് ഇന്ത്യക്കാരുടെ മനോഭാവത്തെ പ്രതി ചേര്‍ത്താണ്. മിക്കയാളുകള്‍ക്കും എയര്‍ബാഗ്, എബിഎസ് എന്നീ സംവിധാനങ്ങള്‍ ആവശ്യമില്ലായെന്നും അവയ്ക്കായി കൂടുതല്‍ പണം നല്‍കാന്‍ ഇന്ത്യക്കാര്‍ തയ്യാറല്ലായെന്നും അവര്‍ പറയുന്നു.

ഇന്ത്യന്‍ കാറുകള്‍ ക്രാഷ് ടെസ്റ്റിലേക്ക്

ക്രാഷ് ടെസ്റ്റിങ് ചട്ടങ്ങള്‍ രൂപീകരിക്കുന്ന പാനലിലെ അംഗമായ കെകെ ഗാന്ധിയുടെ അറിയിക്കുന്നത് പ്രകാരം മുമ്പില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള ആഘാതങ്ങളില്‍ കാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ടെസ്റ്റ് ചെയ്യുക. ഇതില്‍ നിന്നുള്ള റിസള്‍ട്ടുകളെ ആധാരമാക്കി റേറ്റിങ് നല്‍കും. കാര്‍നിര്‍മാതാക്കള്‍ക്ക് അവ മാര്‍ക്കറ്റിങ്ങിനായി ഇപയോഗിക്കാനുള്ള അനുമതിയുമുണ്ട്. കുട്ടികള്‍ക്കായുള്ള സുരക്ഷാ സംവിധാനങ്ങളും പ്രത്യേകം ടെസ്റ്റ് ചെയ്യപ്പെടും.

ഇന്ത്യന്‍ കാറുകള്‍ ക്രാഷ് ടെസ്റ്റിലേക്ക്

ഗ്ലോബല്‍ എന്‍സിഎപിയുടെ നിര്‍ദ്ദേശങ്ങള്‍ അപ്പാടെ പ്രയോഗത്തില്‍ വരുത്താന്‍ തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടെന്ന് ഗാന്ധി ചൂണ്ടിക്കാട്ടുന്നു. മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയിലാണ് ടെസ്റ്റ് ചെയ്യുക. ഗ്ലോബല്‍ എന്‍സിഎപി നിര്‍ദ്ദേശിക്കുന്നത് 65 കിലോമീറ്റര്‍ വേഗതയാണ്. ക്രാഷ് ടെസ്റ്റ് നടത്താന്‍ രണ്ടിടങ്ങളില്‍ സൗകര്യങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മൂന്നാമതൊരു ടെസ്റ്റിങ് കേന്ദ്രം 2016ല്‍ പ്രവര്‍ത്തനം തുടങ്ങും.

Most Read Articles

Malayalam
English summary
Good news is that the first steps towards curbing this shocking death toll are beginning to see light. India is to finally introduce crash test rules for vehicles sold in the country, beginning early next year.
Story first published: Tuesday, October 21, 2014, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X