ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ മോഡിയുടെ ഗുജറാത്തില്‍

രാജ്യത്തെ ആദ്യത്തെ ബുളറ്റ് ട്രെയിന്‍ ഗുജറാത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡിയുടെ നാട്ടിലായിരിക്കുമെന്നുറപ്പായി. ഇന്നു മോഡിയുടെ ബജറ്റ് വായിക്കവെ റെയില്‍വേ മന്ത്രി സദാനന്ദഗൗഡയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരിക എന്നത് ഒരു അടിയന്തിരാവശ്യമാണെന്ന് സദാനന്ദഗൗഡ അറിയിച്ചു. രാജ്യം മുഴുവന്‍ ബുള്ളറ്റ് ട്രെയിനിന്റെ വരവിനായി കാത്തിരിക്കുകയാണ്. അഹ്മദാബാദ്-മുംബൈ റൂട്ടിലാണ് ആദ്യ ബുള്ളറ്റ് ട്രെയിനിന് സാധ്യത കണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Indias First Bullet Train To Run In PM Modis Gujarat

ഈ റൂട്ടില്‍ ബൂള്ളറ്റ് ട്രെയിനിന്റെ സാധ്യത സംബന്ധിച്ച പഠനങ്ങള്‍ ഏറെക്കാലമായി നടന്നുവരികയാണെന്നും ഇപ്പോഴാണ് അത് ഒരരുക്കെത്തിക്കാന്‍ കഴിഞ്ഞതെന്നും സദാനന്ദഗൗഡ വായിച്ച റെയില്‍വേ ബജറ്റ് പറയുന്നു.

മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ശേഷിയുള്ള ബുള്ളറ്റ് ട്രെയിനാണ് ഗുജറാത്തിലെത്തുക. ദില്ലി-ആഗ്ര, ദില്ലി ചണ്ഡിഗഢ്, മൈസൂര്‍-ബങ്കളുരു-ചെന്നൈ, മുംബൈ-ഗോവ, ഹൈദരാബാദ്-സെക്കന്തരാബാദ് ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ മോഡിയുടെ പരിഗണനയിലുണ്ട്.

സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുവാനാണ് മോഡി ആലോചിക്കുന്നതെന്നറിയുന്നു. ഗുജറാത്ത് കഴിഞ്ഞാല്‍ കര്‍ണാടകത്തെയാണ് ഈ ബജറ്റ് കാര്യമായി പരിഗണിച്ചിട്ടുള്ളത്. ബജറ്റ് വായിച്ച കേന്ദ്ര റെയില്‍വേ മന്ത്രി കര്‍ണാടകക്കാരനാണ്.

ഇന്നത്തെ വീഡിയോ
ലൂയിസ് ഹാമില്‍ട്ടണ്‍ തുടങ്ങിയ ഇടം

കുട്ടികള്‍ക്ക് കളിക്കാനുപകരിക്കുന്ന മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ മുതല്‍ കൊടും കരുത്തുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച മെഷീനുകള്‍ വരെയുണ്ട് ഗോ കാര്‍ട്ടുകളില്‍. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഇതൊരു കുട്ടിക്കളിയായി കാണാന്‍ പാടുള്ളതല്ല. വന്‍ പ്രഫഷണലുകള്‍ പങ്കെടുക്കുന്ന റേസിങ് മത്സരങ്ങള്‍ നടക്കാറുണ്ട് ഗോ കാര്‍ട്ടുകളുപയോഗിച്ച്. കഴിഞ്ഞ ദിവസം ഇത്തരമൊരു മത്സരം നോര്‍ത്ത് കരോലിനയില്‍ നടക്കുകയുണ്ടായി. മോട്ടോപ്ലക്‌സ് ലിറ്റില്‍ 600 എന്നാണ് ഈ മത്സരത്തിന്റെ പേര്.

<iframe width="600" height="450" src="//www.youtube.com/embed/zPDiBQEH_Z8?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #news
English summary
India's first bullet train will run in Prime Minister Narendra Modi's home state Gujarat, Railway Minister Sadananda Gowda said today.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X