ഇന്ത്യയിലുണ്ടാക്കിയ ജാഗ്വര്‍ എക്‌സ്‌ജെ മോഡല്‍ വിപണിയില്‍

By Santheep

ജാഗ്വര്‍ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്ത എക്‌സ്‌ജെ പെട്രോള്‍ വേരിയന്റ് ലോഞ്ച് ചെയ്തു. നേരത്തെ ഇതേ കാറിന്റെ ഇന്ത്യയില്‍ നിര്‍മിച്ച ഡീസല്‍ പതിപ്പ് (3.0 ലിറ്റര്‍) ലോഞ്ച് ചെയ്തിരുന്നു. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചു വരുന്ന ഈ പതിപ്പിന് മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 93.24 ലക്ഷം രൂപയാണ് വില.

എക്‌സ്‌ജെ പെട്രോള്‍ പതിപ്പിന്റെ ടര്‍ബോചാര്‍ജര്‍ ചേര്‍ത്ത എന്‍ജിന്‍ 5,500 ആര്‍പിഎമ്മില്‍ 240 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കും. 1,750 ആര്‍പിഎമ്മില്‍ 340 എന്‍എം ചക്രവീര്യമുല്‍പാദിപ്പിക്കാനും ഈ എന്‍ജിന് ശേഷിയുണ്ട്.

നേരത്തെ ലോഞ്ച് ചെയ്ത 3.0 ലിറ്റര്‍ പെട്രോള്‍ പതിപ്പിന് ഉപഭോക്താക്കളില്‍ നിന്ന് വന്‍ വരവേല്‍പാണ് ലഭിച്ചിരുന്നത്. പെട്രോള്‍ പതിപ്പിനും സമാനമായ സ്വീകാര്യത ലഭിക്കുമെന്നാണ് ജാഗ്വര്‍ പ്രതീക്ഷിക്കുന്നത്.

Jaguar Launch India Made XJ

പുതിയ ജാഗ്വര്‍ എക്‌സ്‌ജെയിലെ ഇന്റീരിയറില്‍ മസ്സാജ് സീറ്റുകള്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന പിന്‍ സീറ്റുകള്‍, എല്‍ഇഡി റീഡിങ് ലൈറ്റുകള്‍, സോഫ്റ്റ് ഡോര്‍ ക്ലോസ് തുടങ്ങിയ സന്നാഹങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

മെറിഡിയനില്‍ നിന്നും സോഴ്‌സ് ചെയ്ത 825 വാട്‌സ് ഓഡിയോ സിസ്റ്റമാണ് ഈ എക്‌സ്‌ജെ മോഡലിലുള്ളത്. പിന്‍സീറ്റ് യാത്രികര്‍ക്ക് 1.02 ഇഞ്ച് എല്‍സിഡി സ്‌ക്രീനുകള്‍ നല്‍കിയിരിക്കുന്നു.

ഓഡി എ8, മെഴ്‌സിഡിസ് എസ് ക്ലാസ്സ്, ബിഎംഡബ്ല്യു 7 സീരീസ് എന്നീ വാഹനങ്ങള്‍ക്കെതിരായാണ് എക്‌സ്‌ജെ വിപണിയില്‍ ഇടം പിടിക്കുന്നത്.

Most Read Articles

Malayalam
English summary
Jaguar has now announced the launch of its new XJ petrol powered vehicle at an attractive price of INR 93,24,000 ex-showroom, Mumbai.
Story first published: Wednesday, September 17, 2014, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X