ജപ്പാന്‍ കാറുകളെ വിശ്വസിക്കാമെന്ന് പഠനം

By Santheep

ജാപ്പനീസ് കാറുകള്‍ വിശ്വാസ്യതയില്‍ മുമ്പിലാണെന്ന് പഠനം. യുകെയില്‍ നടന്ന പഠനത്തിലാണ് ജാപ്പനീസ് കാറുകളുടെ വിശ്വാസ്യത വീണ്ടും അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഒരു ടെസ്റ്റിലൂടെയാണ് വാഹനങ്ങളുടെ വിശ്വാസ്യതയെ അളന്നത്.

വാറന്റി ഡയറക്ട് എന്ന ബ്രിട്ടിഷ് കമ്പനിയാണ് ഈ പഠനത്തിനു പിന്നില്‍.

യുകെയുടെ നിരത്തുകളിലുള്ള അഞ്ചു വര്‍ഷത്തെ പഴക്കമുള്ള കാറുരളാണ് ടെസ്റ്റിനു വിധേയമാക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന കാറുകള്‍ എന്ന മാനദണ്ഡമുപയോഗിച്ച് തരംതിരിവ് നടത്തി.

Japanese cars top reliability table

ടെസ്റ്റിനൊടുവില്‍ ലഭിച്ച റിസള്‍ട്ട് ജപ്പാന്‍ വാഹനങ്ങള്‍ക്ക് അനുകൂലമായിരുന്നു. വിശ്വാസ്യതയില്‍ ഒന്നാം സ്ഥാനത്ത് ജപ്പാന്‍ വന്നപ്പോള്‍ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണ കൊറിയയാണ് മൂന്നാം സ്ഥാനത്തുള്ളത്. യുഎസ് വാഹനങ്ങള്‍ വിശ്വാസ്യതയുടെ കാര്യത്തില്‍ നാലാം സ്ഥാനത്താണുള്ളത്.

സ്വീഡന്‍, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളാണ് പിന്നാലെ വരുന്നത്.

ടെസ്റ്റു ചെയ്ത വാഹനങ്ങള്‍ക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ വലിയൊരളവ് ആക്‌സില്‍, സസ്‌പെന്‍ഷന്‍, ഇലക്ട്രിക്കല്‍ ഘടകഭാഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു.

കാറുകളുടെ വിശ്വാസ്യതയെക്കുറിച്ച് ചില അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നതാണ് ഇത്തരമൊരു പഠനം നടത്താന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് വാറന്റി ഡയറക്ട് പറയുന്നു. ജര്‍മന്‍ കാറുകളുടെ വിശ്വാസ്യത എന്നൊരു പ്രയോഗം തന്നെ നിലവിലുണ്ട്. എന്നാല്‍ താരതമ്യം ചെയ്യുമ്പോള്‍ ജര്‍മന്‍ കാറുകളെക്കാള്‍ വിശ്വാസ്യതയുണ്ട് ഫ്രഞ്ച് കാറുകള്‍ക്ക്, അവര്‍ ചൂണ്ടിക്കാട്ടി.

Most Read Articles

Malayalam
കൂടുതല്‍... #news #study #വാര്‍ത്ത #പഠനം
English summary
Japanese cars have topped a reliability table which sees UK vehicles finish last.
Story first published: Tuesday, July 15, 2014, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X