ബ്രിയോ എസ്‌യുവി ആര്‍ടിസ്റ്റിന്റെ ഭാവനയില്‍

ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന ഹോണ്ട ബ്രിയോയുടെ എസ്‌യുവിരൂപത്തെ ജാപ്പനീസ് ഓട്ടോമൊബൈല്‍ മാഗസിനായ മാഗ്-എക്‌സ് സ്‌കെച്ചു ചെയ്ത് അവതരിപ്പിച്ചു. ഫോഡ് ഇക്കോസ്‌പോര്‍ട്, റിനോ ഡസ്റ്റര്‍ എന്നിവയ്‌ക്കെതിരായി ചെറു എസ്‌യുവി വിപണിയില്‍ അവതരിക്കേണ്ട വാഹനമാണിത്.

ബ്രിയോയുടെ വിവിധ ഡിസൈന്‍ രൂപങ്ങള്‍ ഇതിനകം തന്നെ വിപണിയില്‍ ലോഞ്ച് ചെയ്യുകയോ അവതരിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഹോണ്ട അമേസ് സെഡാന്‍, മൊബിലിയോ എംപിവി എന്നിവയ്‌ക്കൊപ്പം ബ്രിയോയുടെ ഒരു എസ്‌യുവി രൂപം കൂടി നമ്മുടെ നിരത്തുകളിലിറങ്ങും.

Japanese Magazine Sketches the Brio Based SUV

പുതിയ ബ്രിയോ എസ്‌യുവി ഇന്ത്യയടക്കമുള്ള വളരുന്ന വിപണികളെ ഉദ്ദേശിച്ചുള്ളതാണ്. ഇന്തോനീഷ്യ, റഷ്യ, ചൈന, ബ്രസീല്‍ തുടങ്ങിയ വിപണികളുടെ ആവശ്യങ്ങളോടു പൊരുത്തപ്പെടുന്നവയാണ് എല്ലാ ബ്രിയോകേന്ദ്രിത വാഹനങ്ങളും. ഈ വിപണികളെ ഭരിക്കുന്ന സ്‌പേസ്, മൈലേജ്, വില തുടങ്ങിയ നിരവധി സുപ്രധാന ഘടകങ്ങളെ ഒരുമിപ്പിക്കുവാന്‍ ബ്രിയോ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങള്‍ക്കു സാധിക്കുന്നുണ്ട്.

എസ്‌യുവിക്കു വേണ്ടി നിലവിലെ ബ്രിയോ പ്ലാറ്റ്‌ഫോമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഊഹങ്ങള്‍ പറയുന്നതു പ്രകാരം ബ്രിയോ എസ്‌യുവിയില്‍ 1 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ എന്‍ജിനായിരിക്കും ഉപയോഗിക്കുക. ഒരു വേരിയന്റ് തീര്‍ച്ചയായും ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ചും എത്തും. 1.5 ലിറ്ററിന്റെ ഇക്കോബൂസ്റ്റ് എന്‍ജിനായിരിക്കും ഇതെന്ന് ഊഹിക്കപ്പെടുന്നു. 100 പിഎസ് കരുത്തും ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജും പകരാന്‍ ഈ എന്‍ജിന്‍ സാധിക്കും.

2017ല്‍ ബ്രിയോ എസ്‌യുവിയെ നിരത്തുകളില്‍ കാണാനൊക്കുമെന്നാണ് കേള്‍ക്കുന്നത്.

Source

Most Read Articles

Malayalam
English summary
Japanese magazine illustrates the Brio-based crossover destined for India.
Story first published: Wednesday, April 23, 2014, 17:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X