ജീപ്പിന്റെ വരവ് പിന്നെയും നീട്ടി

മാസങ്ങൾക്കുമുമ്പ് ക്രൈസ്‌ലര്‍ ജീപ്പിന്റെ രണ്ട് അവതാരങ്ങളെ ഇന്ത്യയില്‍ പലയിടങ്ങളിലായി ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയത് ഓട്ടോമാധ്യമങ്ങളുടെ വന്‍ ആഹ്ലാദപ്രകടനത്തിന് വഴിവെച്ചിരുന്നു. ലോകത്തെമ്പാടും വലിയ ആരാധകനിരയുള്ള ജീപ്പ് ബ്രാന്‍ഡിന്റെ ഇന്ത്യന്‍ പ്രവേശം സംബന്ധിച്ച സൂചനകള്‍ ആവേശകരമായിരുന്നു. ചെന്നൈയില്‍ പലയിടങ്ങളിലായി കണ്ടെത്തിയ വ്രാങ്‌ലറിന്റെയും ചീരോക്കിയുടെയും പപ്പും പൂടയും ചിക്കിച്ചികഞ്ഞ് ഇന്ത്യന്‍ മാധ്യമങ്ങള്‍ കുറെദിവസം തള്ളിനീക്കി.

2013ല്‍ ജീപ്പിന്റെ വരവുണ്ടാകുമെന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്ന മാധ്യമങ്ങളുടെ തലയില്‍ ഇടിത്തീ വീഴ്ത്തിക്കൊണ്ട് പ്രസ്തുത വര്‍ഷം അവസാനിച്ചു. എന്നാപ്പിന്നെ ഓട്ടോ എക്‌സ്‌പോയില്‍ കാണാതിരിക്കില്ലെന്ന് കട്ടായം പറഞ്ഞുതുടങ്ങി ചിലര്‍. ഓട്ടോ എക്‌സ്‌പോ വരികയും പോകുകയും ചെയ്തു. ജീപ്പ് മാത്രം വന്നില്ല. പ്രതീക്ഷ കൈവിടാത്ത ചിലര്‍ വീണ്ടും പറഞ്ഞു, 2014ന്റെ ആദ്യപാദത്തിന്റെ അവസാനത്തില്‍ സംഗതി സംഭവിക്കും! പ്രസ്തുത പാദം ഇതാ പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ലഭിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം ഗ്രാന്‍ഡ് ചീരോക്കിയും വ്രാങ്‌ലറും ഇപ്പറഞ്ഞ സമയത്തൊന്നും എത്തിച്ചേരില്ല എന്നറിയുന്നു!

Jeep Launch In India Pushed Back Again

ജീപ്പ് ബ്രാന്‍ഡിന്റെ പ്രവേശം 2014 അവസാനത്തേക്ക് മാറ്റിയിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ദീപാവലി സീസണില്‍ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ജീപ്പ് കരുതുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വീണ്ടും പറയട്ടെ. ദീപാവലിക്കാലത്ത് ഒരു മാറ്റിവെക്കല്‍ കഥ കൂടി കേള്‍ക്കാന്‍ നമുക്ക് യോഗമുണ്ടായേക്കാം.

വിപണിയുടെ ഇപ്പോഴത്തെ സാഹചര്യം ലോഞ്ചിന് യോജിച്ചതാണെന്ന് ക്രൈസ്‌ലര്‍ കരുതുന്നില്ല എന്നാണ് ലഭിക്കുന്ന വിശദീകരണം. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് ഇന്ത്യ പ്രസിഡണ്ട് നാഗേഷ് ബസവനഹള്ളി വ്യക്തമാക്കി.

രാജ്യം ഇലക്ഷന്‍ തിരക്കുകളിലേക്ക് നീങ്ങുകയാണ്. ഈ ബഹളങ്ങളെല്ലാം ഒന്നൊടുങ്ങിയാല്‍ ജീപ്പിന്റെ വിപമിപ്രവേശം സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

Most Read Articles

Malayalam
കൂടുതല്‍... #jeep #ജീപ്പ്
English summary
It was later told that the Jeep brand would finally be launched here towards the end of the first quarter of 2014.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X