ജീപ്പ് 2015ല്‍ ഇന്ത്യയിലെത്തും

By Santheep

ഫിയറ്റ് ക്രൈസ്‌ലര്‍ ജീപ്പിന്റെ ഇന്ത്യന്‍ പ്രവേശം സംബന്ധിച്ച് വന്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കമ്പനി തന്നെ പലവട്ടം ലോഞ്ച് തിയ്യതികള്‍ മാറ്റിവെച്ചതാണ് ഇതിനു കാരണം. ചെന്നൈയിലും ജീപ്പ് മോഡലുകള്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കുറെ മാസങ്ങള്‍ക്കു മുമ്പ് പുറത്തുവന്നിരുന്നു. ഉടന്‍ ലോഞ്ച് സംഭവിക്കുമെന്നതിന്റെ അടയാളമായി ചിലരതിനെ കണ്ടു; പ്രതീക്ഷിച്ചു. ഒന്നും സംഭവിക്കുകയുണ്ടായില്ല.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ജീപ്പ് വാഹനങ്ങള്‍ 2015ല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ്.

Jeep To Officially Launch In India By 2015

ഇന്ത്യയിലെ സാമ്പത്തികമാന്ദ്യമാണ് ഇതുവരെ വിപണിയില്‍ പ്രവേശിക്കാന്‍ മടിച്ചതിനു കാരണമായി കമ്പനി ഇപ്പോള്‍ പറയുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും സാമ്പത്തികമാന്ദ്യത്തില്‍ നിന്നും മോചനം ലഭിക്കുന്നതിന്റെ അടയാളങ്ങല്‍ ദൃശ്യമായിട്ടില്ല. ഇക്കാരണത്താലാണ് ജീപ്പ് തങ്ങളുടെ വിപണിപ്രവേശം അടുത്ത വര്‍ഷത്തേക്കു നീട്ടി വെക്കുന്നത്.

ഫിയറ്റ് ക്രൈസ്ലറിന്റെ എഷ്യാ പസിഫിക് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ മൈക്ക് മാന്‍ലി തങ്ങളുടെ വിപണിപ്രവേശം സംബന്ധിച്ച് ഔദ്യോഗികമായ ഉറപ്പ് തന്നുകഴിഞ്ഞു. രണ്ട് മോഡലുകള്‍ ഇന്ത്യയ്ക്കായി കൊണ്ടുവരുമെന്നാണ് മൈക്ക് മാന്‍ലി പറയുന്നത്.

ജീപ്പ് വ്രാങ്‌ലര്‍, ഗ്രാന്‍ഡ് ചീരോക്കി എന്നീ മോഡലുകളാണ് ഇന്ത്യയ്ക്കായി കമ്പനി ഒരുക്കുന്നത്. ഇവ രാജ്യത്ത് ഇതിനകം തന്നെ ടെസ്റ്റു ചെയ്തു തുടങ്ങിയിട്ടുണ്ട്.

ഇന്നത്തെ വീഡിയോ
നിഷ്‌കളങ്കതയുടെ ചിറകരിയുന്ന അമിതവേഗം

മറ്റുള്ളവരുടെ ആഹ്ലാദങ്ങളിലേക്ക് തന്റെ കാറും പായിച്ച് ഇടിച്ചുകേറി ചെല്ലുന്നവന്‍ ലോകത്തിലെ ഏറ്റവും നാശംപിടിച്ച ജീവികളിലൊരാളാകുന്നു. ആ പാച്ചില്‍ കുട്ടികള്‍ക്കിടയിലേക്കാണെങ്കില്‍ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പാപി അവനാകുന്നു. ഇക്കാരണങ്ങളാണ് വേഗത എപ്പോഴും ഒരു കൊടിയ പാപമായി മാറുന്നത്. അത് നിഷ്‌കളങ്കതയുടെ ചിറകരിയുന്നു.

<iframe width="600" height="450" src="//www.youtube.com/embed/MD8BkIgp9Fo?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #jeep #ജീപ്പ്
English summary
Mike Manley, Chief Operating Officer of Fiat Chrysler, Asia Pacific has confirmed Jeep would officially enter the Indian market in 2015.
Story first published: Saturday, June 28, 2014, 17:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X