ഇന്ത്യയിലേക്കുള്ള ജീപ്പ് റെഗനേഡ് ലീക്കടിച്ചു

By Santheep

ജീപ്പില്‍ നിന്നുള്ള ചെറു എസ്‌യുവി റെനെഗേഡ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്കായി പണിഞ്ഞതാണെന്ന് കേള്‍വിയുണ്ട്. നമ്മുടെ രാജ്യത്തേക്ക് ഇവന്‍ വരുമോ എന്ന കാര്യത്തില്‍ ഔദ്യോഗികമായ ഉറപ്പൊന്നുതന്നെയില്ല. 'പിന്നെ വരാതെവിടെപ്പോവാനാ' എന്ന ഒരു തിയറിയിലാണ് ഇപ്പോള്‍ നമ്മുടെയെല്ലാം വിശ്വാസം എന്നതിനാല്‍, റെനഗേഡ് വരും, വരാതിരിക്കില്ല എന്നങ്ങോട്ട് പറയുന്നു. രാജ്യത്തെ ചെറു ആഡംബര എസ്‌യുവികളുടെ വില്‍പന വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ജീപ്പ് റെനഗേഡിന്റെ വിപണിസാധ്യതയിലേക്ക് നിരീക്ഷകര്‍ വിരല്‍ചൂണ്ടുന്നത്. ഇന്ത്യയില്‍ ഇരിപ്പുറപ്പിക്കാന്‍ ഫിയറ്റിനുള്ള താല്‍പര്യം കൂടി വെച്ചുനോക്കുമ്പോള്‍ റെനഗേഡ് വരുമെന്നുതന്നെ കരുതണം.

കഴിഞ്ഞ ദിവസം തുടങ്ങിയ ജനീവ മോട്ടോര്‍ ഷോയില്‍ ജീപ്പിന്റെ ഈ പുതിയ വാഹനം പ്രദര്‍ശിപ്പിക്കുന്നുണ്ട്. നിസ്സാന്‍ ജ്യൂക്ക് പോലുള്ള ചെറു എസ് യുവികളെയാണ് റെനഗേഡ് എതിരിടുക. വളരുന്ന വിപണികളിലെ ഉപഭോക്താക്കള്‍ക്ക് ജീപ്പ് ബ്രാന്‍ഡ് വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള അവതരമാണ് റെനഗേഡ് ഒരുക്കിവെക്കുന്നത്.

ഇന്ത്യയിലേക്കുള്ള ജീപ്പ് റെഗനേഡ്

ഫിയറ്റ് 500എക്‌സ് ക്രോസ്സോവറിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ജീപ്പ് റെനഗേഡ് നിലകൊള്ളുന്നത്.

ഇന്ത്യയിലേക്കുള്ള ജീപ്പ് റെഗനേഡ്

സമ്പൂര്‍ണ സന്നാഹത്തോടെയുള്ള ഓഫ് റോഡറാണ് റെനഗേഡ് എന്നാണറിയുന്നത്. ജ്യൂക്ക് പോലുള്ള വാഹനങ്ങളുടെ 'സോഫ്റ്റ്‌നെസ്' ഈ വാഹനത്തിനില്ല.

ഇന്ത്യയിലേക്കുള്ള ജീപ്പ് റെഗനേഡ്

ജീപ്പിന്റെ മറ്റു വാഹനങ്ങള്‍ പോലെത്തന്നെ ബോക്‌സി ശൈലിയിലുള്ള നിര്‍മിതിയാണ് റെനഗേഡും. ഫ്രണ്ട് ഗ്രില്‍ ശൈലിയും ജീപ്പിന്റെ തനത് രീതിയില്‍ തന്നെയാണുള്ളത്. വില്ലീസ് മാതൃകയില്‍ മഹീന്ദ്ര കുറെക്കാലം പുറത്തിറക്കിയ ജീപ്പിനെ കണ്ടിട്ടുള്ളവര്‍ക്ക് ഈ വാഹനത്തിന്റെ ഡിസൈനില്‍ അപരിചിതത്വം അനുഭവപ്പടില്ല. മുകളില്‍ ഇരട്ട സ്‌കൈ റൂഫ് നല്‍കിയിരിക്കുന്നതും ശ്രദ്ധിക്കുക.

ഇന്ത്യയിലേക്കുള്ള ജീപ്പ് റെഗനേഡ്

ഫിയറ്റിന്റെ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും റെനഗേഡിലുണ്ടായിരിക്കുക. 1.3 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും വാഹനത്തില്‍ ഘടിപ്പിക്കും. 2015ലാണ് വാഹനം ലോഞ്ച് ചെയ്യുക.

Most Read Articles

Malayalam
English summary
This here folks is the first leaked images of the upcoming compact SUV from Jeep. It's reportedly called the Renegade and will be seen for the first time on the show floor in Geneva.
Story first published: Tuesday, March 4, 2014, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X