ലംബോര്‍ഗിനി ഹൂറാകേന്‍: ഇറ്റാലിയന്‍ 'ഹരികേന്‍' ഇന്ത്യയില്‍

By Santheep

ലംബോര്‍ഗിനി ഹൂറാകേന്‍ എല്‍പി610-4 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 3.43 കോടി രൂപയാണ് ഈ സൂപ്പര്‍കാറിന് ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം വില. ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ പിന്‍ഗാമിയായി എത്തിച്ചേര്‍ന്ന ഹൂറാകേന്‍ നേരത്തെ തന്നെ ലോകവിപണിയില്‍ ഇടം പിടിച്ചിരുന്നു.

ഹൂറാകേന്‍ എന്ന ഇറ്റാലിയന്‍ വാക്ക് വരുന്നത് ഒരു പോരുകാളയുടെ പേരില്‍ നിന്നാണ്. 1879ല്‍ നടന്ന കാളപ്പോരില്‍ വന്‍തോതില്‍ പ്രതിരോധിച്ചു നില്‍ക്കാന്‍ കഴിഞ്ഞതിലൂടെ ഈ കാള ഒരു ഇതിഹാസമായി മാറുകയായിരുന്നു. ഈ വാക്കിന് ഇറ്റാലിയന്‍ ഡിക്ഷണറി നല്‍കുന്ന അര്‍ത്ഥം 'ഹരികേന്‍ കൊടുങ്കാറ്റ്' എന്നാകുന്നു. 5.2 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചെത്തുന്ന ലംബോര്‍ഗിനി പോരുകളായെ പരിചയപ്പെടാം താളുകളില്‍.

ലംബോര്‍ഗിനി ഹൂറാകേന്‍: ഇറ്റാലിയന്‍ 'ഹരികേന്‍' ഇന്ത്യയില്‍

ചിത്രങ്ങളിലൂടെ നീങ്ങുക

ലംബോര്‍ഗിനി ഹൂറാകേന്‍: ഇറ്റാലിയന്‍ 'ഹരികേന്‍' ഇന്ത്യയില്‍

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ലംബോര്‍ഗിനി ഹൂറാകേന്‍ എടുക്കുന്ന സമയം 3.2 സെക്കന്‍ഡാണ്. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 325 കിലോമീറ്ററാണ്. ഇന്ത്യന്‍ നിരത്തുകളില്‍ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിന് 250 കിലോമീറ്ററാണെന്നറിയാമല്ലോ. ഇക്കാരണത്താല്‍ ഹൂറാകേനിന്റെ വേഗത ഇലക്ട്രികമായി നിയന്ത്രിക്കപ്പെടും.

ലംബോര്‍ഗിനി ഹൂറാകേന്‍: ഇറ്റാലിയന്‍ 'ഹരികേന്‍' ഇന്ത്യയില്‍

5.2 ലിറ്റര്‍ ശേഷിയുള്ള ഹൂറാകേന്‍ വി10 എന്‍ജിന്‍ 620 കുതിരശക്തി പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. 559 എന്‍എം ആണ് പരമാവധി ചക്രവീര്യം.

ലംബോര്‍ഗിനി ഹൂറാകേന്‍: ഇറ്റാലിയന്‍ 'ഹരികേന്‍' ഇന്ത്യയില്‍

7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഹൂറാകേനിന്റെ എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്. 'ഡാപ്പിയ ഫ്രിസിയോണ്‍ എന്ന് ലംബോര്‍ഗിനി പേരിട്ടുവിളിക്കുന്ന തനത് ഡ്യുവല്‍ ക്ലച്ച് സങ്കേതമാണിത്.

ലംബോര്‍ഗിനി ഹൂറാകേന്‍: ഇറ്റാലിയന്‍ 'ഹരികേന്‍' ഇന്ത്യയില്‍

വാഹനത്തിന്റെ ഭാരം 1,422 കിലോഗ്രാമാണ്. കരുത്തും ഭാരവും തമ്മിലുള്ള അനുപാതം 2.33 കിലോഗ്രാം. ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന ആള്‍വീല്‍ ഡ്രൈവ് സിസ്റ്റം ഹൂറാകേനിനോട് ചേര്‍ത്തിരിക്കുന്നു. കാര്‍ബണ്‍ ഫൈബറും അലൂമിയവും ഉപയോഗിച്ച് നിര്‍മിക്കപ്പെട്ടതാണ് ഹൂറാകേനിന്റെ ചാസി.

Most Read Articles

Malayalam
English summary
Lamborghini Huracane has been launched in India at a price tag of 3.43 crore.
Story first published: Monday, September 22, 2014, 14:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X