ഹൂറാകേന്‍ വില്‍പനയില്‍ റെക്കോര്‍ഡ്

By Santheep

ആഗോളവിപണിയില്‍ ലംബോര്‍ഗിനി ഹൂറാകേന്‍ 3000 യൂണിറ്റ് വിറ്റഴിച്ചു. ഇതില്‍ മൂന്നിലൊരു ഭാഗവും വരുന്നത് അമേരിക്കന്‍ വിപണിയില്‍ നിന്നാണ്.

വിപണിയില്‍ പ്രവേശിച്ച് വെറും പത്തു മാസം കൊണ്ടാണ് ഈ വില്‍പന പിടിക്കാനായത്. ഇത് ലംബോര്‍ഗിനിയുടെ വില്‍പനാചരിത്രത്തില്‍ ഒരു റെക്കോഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

Lamborghini sells 3,000 units of the Huracan globally

3.2 സെക്കന്‍ഡാണ് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ലംബോര്‍ഗിനി ഹൂറാകേന്‍ എടുക്കുന്ന സമയം. ഈ സൂപ്പർകാറിൻറെ പരമാവധി വേഗത മണിക്കൂറില്‍ 325 കിലോമീറ്ററാണ്.

5.2 ലിറ്റര്‍ ശേഷിയുള്ള ഹൂറാകേന്‍ വി10 എന്‍ജിന്‍ 620 കുതിരശക്തി പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. 559 എന്‍എം ആണ് പരമാവധി ചക്രവീര്യം.

7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഹൂറാകേനിന്റെ എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്. 'ഡാപ്പിയ ഫ്രിസിയോണ്‍ എന്ന് ലംബോര്‍ഗിനി പേരിട്ടുവിളിക്കുന്ന തനത് ഡ്യുവല്‍ ക്ലച്ച് സങ്കേതമാണിത്.

വാഹനത്തിന്റെ ഭാരം 1,422 കിലോഗ്രാമാണ്. കരുത്തും ഭാരവും തമ്മിലുള്ള അനുപാതം 2.33 കിലോഗ്രാം. ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന ആള്‍വീല്‍ ഡ്രൈവ് സിസ്റ്റം ഹൂറാകേനിനോട് ചേര്‍ത്തിരിക്കുന്നു. കാര്‍ബണ്‍ ഫൈബറും അലൂമിയവും ഉപയോഗിച്ച് നിര്‍മിക്കപ്പെട്ടതാണ് ഹൂറാകേനിന്റെ ചാസി.

Most Read Articles

Malayalam
കൂടുതല്‍... #lamborghini
English summary
Lamborghini have managed to sell 1,000 units of their brand new Huracan in the U.S market, and 3,000 units in global markets.
Story first published: Saturday, October 18, 2014, 17:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X