ചരിത്രത്തിലെ ഏറ്റവും ആഡംബരമേറിയ ഫ്രീലാന്‍ഡര്‍

By Santheep

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡറിന്റെ ചരിത്രത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ പതിപ്പ്, ഫ്രീലാന്‍ഡര്‍ മെട്രോപോളിസ്, റോയല്‍ വിന്‍ഡ്‌സര്‍ ഹോഴ്‌സ് ഷോയില്‍ അവതരിക്കും. മെയ് 15 മുതല്‍ 17 വരെയാണ് ഷോ നടക്കുക.

ജൂണ്‍ ഒമ്പതിന് പുതുക്കിയ ഫ്രീലാന്‍ഡര്‍ വിപണിയിലെത്താനിരിക്കെയാണ് മെട്രോപോളിസ് എഡിഷനുമായി ലാന്‍ഡ് റോവര്‍ എത്തുന്നത്. പുതിയ ഫ്രീലാന്‍ഡറിനെക്കാള്‍ ഉയര്‍ന്ന വിലയിലായിരിക്കും മെട്രോപോളിസ് എഡിഷന്‍ വിപണിയില്‍ നിലപാടെടുക്കുക.

Land Rover Freelander Metropolis Edition announced

മെട്രോപോളിസ് എഡിഷന്‍ 35,995 ബ്രിട്ടിഷ് പൗണ്ട് വിലയില്‍ ലഭ്യമാകും. ഇന്ത്യന്‍ രൂപയില്‍ ഇത് 35.80 ലക്ഷത്തിന്റെ പരിസരത്ത് വരും. അതെസമയം സാധാരണ ഫ്രീലാന്‍ഡര്‍ മോഡലുകളുടെ വില 32,270 പൗണ്ടിലാണ് അവസാനിക്കുന്നത്. ഇന്ത്യന്‍ നിലവാരത്തില്‍ 32.10 ലക്ഷം രൂപയാണിത്.

ഒരു 4 സിലിണ്ടര്‍, 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 187 കുതിരശക്തിയുല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. ചക്രവീര്യം 420 എന്‍എം. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്തിനെ ചക്രങ്ങളിലെത്തിക്കുന്നു. കുറെക്കൂടി കരുത്ത് കുറഞ്ഞ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചു ഫ്രീലാന്‍ഡര്‍ ലഭിക്കും. ഇതോടൊപ്പം മാന്വല്‍ ഗിയര്‍ബോക്‌സാണ് ചേര്‍ത്തിരിക്കുന്നത്.

Most Read Articles

Malayalam
English summary
A new Land Rover Freelander Metropolis edition will make its debut at the Royal Windsor Horse Show, to be conducted on the evenings of 15, 16 and 17 May 2014.
Story first published: Friday, May 16, 2014, 14:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X