മാരുതി 800: ജീവിതവും കാലവും

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ മാരുതി 800 ഹാച്ച്ബാക്കിന്റെ ജീവിതം തികച്ചും സംഭവബഹുലമായിരുന്നു. പ്രായോഗികത മാത്രം മുന്‍നിര്‍ത്തി സൃഷ്ടിക്കപ്പെട്ട കാറുകളുടെ കൂട്ടത്തിലാണ് മാരുതി 800ന്റെ സ്ഥാനം കണ്ടെത്തേണ്ടത്. നീണ്ടകാലത്തെ സജീവസേവനത്തിനു ശേഷം ഇന്ത്യന്‍ മിഡില്‍ ക്ലാസിന്റെ ഗൃഹാതുരതയിലേക്ക് കയറാനൊരുങ്ങുന്ന മാരുതി 800ന്റെ ജീവിതവും കാലവും പരിശോധിക്കപ്പെടുന്നു ഇവിടെ.

ബിക്കിനിയും കാറുകളും തമ്മിൽ....

രാജ്യത്തിന്റെ അക്കാലത്തെ സാമ്പത്തികസാഹചര്യങ്ങളുടെ സൃഷ്ടിയായിരുന്നു 800 എന്നുപറയാം. സമാനമായ സാഹചര്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ട ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍, ഫിയറ്റ് 500 തുടങ്ങിയ വാഹനങ്ങള്‍ക്കുള്ള പോന്ന 'ക്ലാസിക്' ഖ്യാതിയൊന്നും തന്നെ മാരുതിയുടെ ആദ്യത്തെ കാറിന് പറയാനില്ല. ഡിസൈനിലും സാങ്കേതികതയിലുമെല്ലാം ഒരു ശരാശരി ഇന്ത്യക്കാരന്‍ മാത്രമായ മാരുതി 800 അവസാനിക്കുന്നത് ചരിത്രത്തിന്റെ സാമാന്യമായ ഒരാവശ്യം എന്നേ പറയാവൂ.
ചിത്രങ്ങളുടെ ഉറവിടം
പെറ്റിഫോഗർ
വിക്കിമീഡിയ

മാരുതി 800: ജീവിതവും കാലവും

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചാണ് മാരുതി 800 ഉല്‍പാദനത്തിനെത്തുന്നത്. രാജ്യത്തെ ഇടത്തരക്കാരന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ള ചെറുകാര്‍ നിര്‍മിക്കുക എന്ന ഉദ്ദേശ്യമായിരുന്നു മാരുതി എന്ന കമ്പനിയുടെ സ്ഥാപകരുടെ ലക്ഷ്യം. ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ഉത്സാഹത്തില്‍ 70കളില്‍ തുടങ്ങിയ നീക്കങ്ങള്‍ അദ്ദേഹം വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നതുവരെ എവിടെയുമെത്തിയില്ല.

Image Source: petyfogger

മാരുതി 800: ജീവിതവും കാലവും

1971ല്‍ ഇന്ദിരാഗാന്ധിയുടെ കാബിനറ്റ് മാരുതി കമ്പനി സ്ഥാപിക്കുവാനും അതിന്റെ മേല്‍നോട്ടം സഞ്ജയ് ഗാന്ധിയെ ഏല്‍പിക്കാനും അനുമതി നല്‍കിയെങ്കിലും കാര്യമായ മുന്നേറ്റങ്ങളൊന്നും പിന്നീടുണ്ടായില്ല. നീണ്ട പതിനൊന്നു വര്‍ഷക്കാലം സഞ്ജയ് ഗാന്ധി ഈ പദ്ധതിക്കുവേണ്ടി കയിലും കുത്തി ഇറങ്ങിനടന്നെങ്കിലും കുറെ അഴിമതി നടത്തിയതുമാത്രം മിച്ചമായി. അന്നുവരെ ഇന്ത്യന്‍ രാഷ്ട്രീയം കണ്ടതില്‍ വെച്ചേറ്റവും വലിയ അഴിമതിയാണ് മാരുതി പ്ലാന്റിന്റെ മറവില്‍ സഞ്ജയ് ഗാന്ധി നടത്തിയത്.

Image Source: wikimedia

മാരുതി 800: ജീവിതവും കാലവും

മാരുതിയുടെ ആദ്യത്തെ സ്ഥിരം ഡയറക്ടര്‍മാരില്‍ ഒരാളായി സോണിയ ഗാന്ധിയുമുണ്ടായിരുന്നു. സഞ്ജയ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ചുമതലകളില്‍ സുപ്രധാനമായ ഒന്ന് കമ്പനിക്കാവശ്യമായ 'സാങ്കേതിക' ഉപദേശങ്ങള്‍ നല്‍കുക എന്നതായിരുന്നു! സഞ്ജയ് ഗാന്ധിയുടെ പക്കല്‍ നിന്ന് 'സാങ്കേതികവിവരം' ലഭിക്കുന്നതിന് മുന്ന് ലക്ഷം രൂപ ചെലവഴിച്ചു കമ്പനി അതിന്റെ തുടക്കകാലത്ത്.

മാരുതി 800: ജീവിതവും കാലവും

1973 ജനുവരി 25ന് മാരുതിയുടെ മാനേജിംഗ് ഡയറക്ടറായി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്താന്‍ കമ്പനിയുടെ ഒരു 'അസാധാരണ' ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി. 2000 രൂപയായിരുന്നു സോണിയയുടെ ശമ്പളം. കൂടാതെ കമ്പനിയുടെ ലാഭവിഹിതത്തിന്റെ ഒരു ശതമാനവും അവര്‍ക്ക് നല്‍കേണ്ടിയിരുന്നു.

മാരുതി 800: ജീവിതവും കാലവും

നിരവധി പ്രതിബന്ധങ്ങള്‍ക്കൊടുവില്‍ ആദ്യത്തെ മാരുതി കാര്‍ 1983ല്‍ നിരത്തിലിറങ്ങി. സര്‍ക്കാരിന്റെ പക്കലായിരുന്നു മാരുതിയുടെ ഭൂരിപക്ഷം ഓഹരികള്‍. മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഔദ്യോഗികനാമം 2007ല്‍ ജപ്പാന്‍ കമ്പനിയായ സുസൂക്കിയുടെ കടന്നുവരവ് സംഭവിക്കുന്നതുവരെ തുടര്‍ന്നു. ഓഹരികള്‍ സുസൂക്കിക്ക് വിറ്റഴിച്ചതോടെ 2007 മുതല്‍ മാരുതി സുസൂക്കി എന്ന പേരിലാണ് കമ്പനി അറിയപ്പെടുന്നത്.

മാരുതി 800: ജീവിതവും കാലവും

മാരുതി ആദ്യം പ്ലാന്റ് സ്ഥാപിച്ചത് ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു. ഇന്ത്യയില്‍ അംബാസ്സഡറിന്റെയും പ്രീമിയര്‍ പദ്മിനിയുടെയുമെല്ലാം പ്ലാന്റുകള്‍ക്കു ശേഷം മാത്രം സ്ഥാപിക്കപ്പെട്ട മാരുതി പ്ലാന്റ് വളര്‍ച്ചയുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ ബ്രാന്‍ഡുകളെയെല്ലാം കടത്തിവെട്ടി. പിന്നീട് ഗുഡ്ഗാവിലെ മനെസറിലും മാരുതി ഒരു പ്ലാന്റ് സ്ഥാപിക്കുകയുണ്ടായി.

മാരുതി 800: ജീവിതവും കാലവും

'പൂര്‍ണമായും തദ്ദേശീയമായ ഡിസൈനിലും സാങ്കേതികതയിലും ഒരു ചെറുകാര്‍ നിര്‍മിക്കുക' എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ മാരുതി ഉദ്യോഗ് ലിമിറ്റഡ് അതിന്റെ ആദ്യലക്ഷ്യം ഫലപ്രാപ്തിയിലെത്തിച്ചത് 1983ലാണ്.

മാരുതി 800: ജീവിതവും കാലവും

1983 ഡിസംബര്‍ 14ന് ന്യൂ ദില്ലിയില്‍ വെച്ചു നടന്ന ഒരു ചടങ്ങില്‍ വെച്ച് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യത്തെ മാരുതി 800 കാറിന്റെ കീദാനം നിര്‍വഹിച്ചു. ഒരു നറുക്കെടുപ്പ് വഴിയാണ് ആദ്യത്തെ മാരുതി കാറുടമയെ തെരഞ്ഞെടുത്തത്. ഹര്‍പാല്‍ സിങ് എന്നയാള്‍ ഈ നറുക്കെടുപ്പില്‍ വിജയിയായി.

മാരുതി 800: ജീവിതവും കാലവും

പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതം എന്നുവിളിക്കാവുന്ന ഒരു കാറായിരുന്നില്ല മാരുതി 800. സുസൂക്കിയില്‍ നിന്ന് ഡിസൈനും സാങ്കേതികതയും സ്വീകരിച്ചാണ് 800 കാര്‍ പുറത്തിറങ്ങിയത്.

മാരുതി 800: ജീവിതവും കാലവും

83 മുതല്‍ ഇക്കാലം വരെ മാരുതി 800 ഹാച്ച്ബാക്കിന്റെ മൂന്ന് ദശലക്ഷത്തോളം വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലിറങ്ങി.

Most Read Articles

Malayalam
English summary
Here you can read the history of Maruti 800 hatchback, in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X