മഹീന്ദ്രയുടെ ക്വിസ് ചാലഞ്ച് തുടങ്ങി

മഹീന്ദ്ര ഓട്ടോ ക്വാഷ്യന്റ് ക്വിസ് ചാലഞ്ചിന്റെ ആറാം സീസണ്‍ 21ന് തുടങ്ങി. ഇന്ത്യയിലെ 48 നഗരങ്ങളില്‍ ഈ ക്വിസ് മത്സരം സംഘടിപ്പിക്കും. 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും 35 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റില്ല.

2014 ജൂലൈ 21നാണ് ക്വിസ് ചാലഞ്ചിന് തുടക്കം. വിജയികളെ കാത്തിരിക്കുന്നത് മഹീന്ദ്ര ഇ2ഒ ഇലക്ട്രിക് കാര്‍, സെന്റ്യൂറോ ബൈക്ക് എന്നിവയാണ്. ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെടുന്ന ഏക ഓട്ടോ ക്വിസ് മത്സരമാണിതെന്ന് അവകാശവാദമുണ്ട്. ഓട്ടോമൊബൈല്‍ സംബന്ധമായ ചേദ്യങ്ങളാണ് ഇതില്‍ ചോദിക്കുക.

ഓരോ വര്‍ഷം കൂടുന്തോറും മഹീന്ദ്ര ക്വിസ് ചാലഞ്ച് പരിപാടിക്ക് ജനകീയത കൂടിവരികയാണെന്ന് മഹീന്ദ്ര കാര്‍ഷികോപകരണ വിഭാഗം തലവന്‍ രാജേശ്വര്‍ ത്രിപാഠി പറയുന്നു. ഇത് തങ്ങള്‍ക്കുണ്ടാക്കുന്ന ആഹ്ലാദം ചെറുതല്ലായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Mahindra Auto Quotient Season 6 Begins

യുവാക്കള്‍ക്കിടയില്‍ ഓട്ടോമൊബൈല്‍ സംബന്ധമായ അറിവ് വളര്‍ത്തുകയും അതുവഴി ഓട്ടോമൊബൈലുകളോട് ആരാധനയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നത്തെ വീഡിയോ:
രണ്ട് മോഡലുകള്‍ക്കൊപ്പം കണ്‍ട്രോള് പോകാതെ കെന്‍ ബ്ലോക്ക്

റാലി ഡ്രൈവര്‍ കെന്‍ ബ്ലോക്ക് ഈയിടെ ജപ്പാന്‍ സന്ദര്‍ശിക്കുകയുണ്ടായി. പുതിയ ഡ്രൈവിങ് അനുഭവങ്ങള്‍ തേടിയായിരുന്നു യാത്ര എന്നു വേണമെങ്കില്‍ പറയാം. അവിടെ അദ്ദേഹം തന്റെ രണ്ട് പെണ്‍സുഹൃത്തുക്കളെ കണ്ടുമുട്ടുകയുണ്ടായി. പിന്നത്തെ അനുഭവമൊന്നും പറയണ്ട!

<iframe width="600" height="450" src="//www.youtube.com/embed/rMSL4WKT5Uc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #mahindra #മഹീന്ദ്ര
English summary
Mahindra has announced the commencement of their season 6 of Auto Quotient.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X