മഹീന്ദ്ര ബൊലേറോയില്‍ എബിഎസ് ചേര്‍ത്തു!

By Santheep

മഹീന്ദ്ര ബൊലേറോയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് മിണ്ടാതെയും പറയാതെയും എത്തി. ബൊലോറോയുടെ ചരിത്രത്തിലിന്നുവരെ ചേര്‍ത്തിട്ടില്ലാത്ത ഒരു പുതിയ സന്നാഹവും കൊണ്ടാണ് ഇത്തവണത്തെ വരവ്. സുരക്ഷാ സംവിധാനമായ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം അഥവാ എബിഎസ് സന്നാഹം ഇതാദ്യമായി ബൊലേറോയില്‍ ലഭ്യമാക്കിയിരിക്കുന്നു!

എബിഎസ് കൂടാതെ ചില അധിക സവിശേഷതകള്‍ കൂടി പുതിയ വാഹനത്തിലുണ്ടെന്നു കാണാം.

Mahindra Bolero Special Edition With ABS Now Available

പേള്‍ വൈറ്റ് നിറത്തിലാണ് മഹീന്ദ്ര ബൊലേറോ പ്രത്യേക പതിപ്പ് വിപണിയിലെത്തിയിരിക്കുന്നത്. സ്‌പോര്‍ടി ഡികാലുകള്‍ വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നു. യൂറോപ്യന്‍ തുകല്‍ കൊണ്ട് നിര്‍മിച്ച സീറ്റ് കവറുകള്‍, ബ്ലൂ വിഷന്‍ ഹെഡ്‌ലാമ്പുകള്‍, ബ്ലൂടൂത്ത്, യുഎസ്ബി പോട്ട് എന്നിവയടങ്ങിയ ഓഡിയോ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ ചേര്‍ത്തിരിക്കുന്നു.

സാങ്കേതികമായി യാതൊരു മാറ്റവും വാഹനത്തിന് വരുത്തിയിട്ടില്ല.

2.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ 3200 ആര്‍പിഎമ്മില്‍ 62 കുതിരശക്തി പകരുന്നു. 1400-2200 ആര്‍പിഎമ്മില്‍ 195 എന്‍എം ചക്രവീര്യവും എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു.

പ്രത്യേക പതിപ്പിന്റെ വെറും 500 മോഡലുകള്‍ മാത്രമേ നിരത്തിലിറങ്ങൂ എന്നറിയുക. സാധാരണ പതിപ്പിനെക്കാള്‍ 50,000 രൂപ കൂടുതലായിരിക്കും ഈ പതിപ്പിന്. സാധാരണ പതിപ്പുകള്‍ക്ക് വില തുടങ്ങുന്നത് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 7.5 ലക്ഷത്തിലാണ്.

Most Read Articles

Malayalam
English summary
Mahindra has silently launched a limited production Special Edition Bolero SUV that is equipped with Anti-lock Braking System (ABS).
Story first published: Wednesday, March 26, 2014, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X