പിഴ ചുമത്തിയതിനെ മാരുതിയും മഹീന്ദ്രയും ചോദ്യം ചെയ്യും

By Santheep

രാജ്യത്തിന്റെ വിപണി നിയമങ്ങളെ ലംഘിച്ചതിന്റെ പേരില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പിഴ ചുമത്തിയതിനെ ചോദ്യം ചെയ്യാന്‍ മാരുതി സുസൂക്കിയും മഹീന്ദ്രയും തയ്യാറെടുക്കുന്നു. ആകെ 14 കമ്പനികള്‍ക്കെതിരെയാണ് വിപണിനിയമങ്ങള്‍ ലംഘിച്ചതിന് സിസിഐ നടപടിയെടുത്തത്.

പതിന്നാല് കമ്പനികള്‍ക്കുമായി 2,545 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട് സിസിഐ. കൂടുതല്‍ വിവരങ്ങള്‍ താഴെ ചിത്രത്താളുകളില്‍ വായിക്കാം.

പിഴ ചുമത്തിയതിനെ മാരുതിയും മഹീന്ദ്രയും ചോദ്യം ചെയ്യും

ചിത്രങ്ങളിലൂടെ നീങ്ങുക.

പിഴ ചുമത്തിയതിനെ മാരുതിയും മഹീന്ദ്രയും ചോദ്യം ചെയ്യും

വാഹനങ്ങളുടെ ഘടകഭാഗങ്ങള്‍ സ്വന്തം ഷോറൂമുകളും സര്‍വീസ് സെന്ററുകളും വഴി വിറ്റഴിക്കുകയാണ് പിഴ ചുമത്തപ്പെട്ട കമ്പനികള്‍ ചെയ്യുന്നത്. ഇത് ചട്ടവിരുദ്ധമാണെന്ന് സിസിഐ ചൂണ്ടിക്കാണിക്കുന്നു. എല്ലാ സ്‌പെയര്‍ പാര്‍ട്‌സുകളും മൂന്നാം കക്ഷികളിലൂടെയും വിറ്റഴിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്യാന്‍ സാധ്യത കണ്ടെത്തിയിട്ടുണ്ട് മഹീന്ദ്രയുടെയും മാരുതിയുടെയും നിയമവിദഗ്ധരെന്നാണ് അറിയാന്‍ കഴിയുന്നത്.

പിഴ ചുമത്തിയതിനെ മാരുതിയും മഹീന്ദ്രയും ചോദ്യം ചെയ്യും

അടുത്ത അറുപത് ദിവസത്തിനകം കോപറ്റീഷന്‍ അപ്പെല്ലറ്റ് ട്രിബ്യൂണലില്‍ (കോംപാറ്റ്) സിസിഐ നിലപാടിനെ ചോദ്യം ചെയ്തുള്ള ഹരജി സമര്‍പ്പിക്കുമെന്ന് മഹീന്ദ്ര അറിയിക്കുന്നു.

പിഴ ചുമത്തിയതിനെ മാരുതിയും മഹീന്ദ്രയും ചോദ്യം ചെയ്യും

2002ലെ കോപറ്റീഷന്‍ നിയമപ്രകാരം സിസിഐ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കോംപാറ്റില്‍ ചോദ്യം ചെയ്യാനുള്ള വ്യവസ്ഥയുണ്ട്. ഇവിടെ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കമ്പനികള്‍ പിഴ അടയ്‌ക്കേണ്ടതായി വരും.

പിഴ ചുമത്തിയതിനെ മാരുതിയും മഹീന്ദ്രയും ചോദ്യം ചെയ്യും

മാരുതി സുസൂക്കി, ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട, ഫോക്‌സ്‌വാഗണ്‍, ഫിയറ്റ്, ബിഎംഡബ്ല്യു, ഫോഡ്, ജനറല്‍ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്, മെഴ്‌സിഡിസ് ബെന്‍സ്, നിസ്സാന്‍ മോട്ടോര്‍, സ്‌കോഡ ഓട്ടോ, ടൊയോട്ട കിര്‍ലോസ്‌കര്‍ എന്നിവര്‍ക്കാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയിട്ടുള്ളത്.

പിഴ ചുമത്തിയതിനെ മാരുതിയും മഹീന്ദ്രയും ചോദ്യം ചെയ്യും

പിഴ ചുമത്തപ്പെട്ടവരില്‍ കട്ടപ്പണി കിട്ടിയത് ടാറ്റയ്ക്കാണ്. 1,346.46 കോടി രൂപയാണ് ടാറ്റയ്ക്ക് ചിമത്തിയ പിഴ. മാരുതിയുടേത് 471.14 കോടി രൂപ. മഹീന്ദ്രയ്ക്ക് ലഭിച്ചത് 292.25 രൂപ പിഴയാണ്.

Most Read Articles

Malayalam
English summary
Mahindra and Mauti is to challenge the the Competition Commission of India CCI against the fine imposed to them for violating rules,
Story first published: Thursday, August 28, 2014, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X