മഹീന്ദ്രയുടെ സ്‌പോര്‍ട്‌സ് കാര്‍ എക്‌സ്‌പോയില്‍ കാണാം

ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള മഹീന്ദ്രയുടെ പ്രവേശം ആവേശം പകരുന്നതായിരുന്നു. ഒരു കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നു എന്നതിലുപരി, ആഗോളനിലവാരത്തിലുള്ള 'പെരുമാറ്റം' ഒരു ഇന്ത്യന്‍ കമ്പനി സ്വന്തമാക്കിയിരിക്കുന്നു എന്നതാണ് നമ്മെ സന്തോഷിപ്പിക്കുക. ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു വാര്‍ത്ത, തീര്‍ച്ചയായും നമ്മള്‍ പ്രതീക്ഷിച്ചിരുന്നതുതന്നെയാണ്.

രണ്ടുദിവസത്തിനകം തുടങ്ങുന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്രയുടെ ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെടും. ഇതൊരു ഇലക്ട്രിക് കാര്‍ ആയിരിക്കുമെന്നാണറിയുന്നത്.

ഹാലോ (Halo)

ഹാലോ (Halo)

ഹാലോ (Halo) എന്നാണ് മഹീന്ദ്രയുടെ സ്‌പോര്‍ട്‌സ് കാറിന് പേര്. കമ്പനിയുടെ ഇലക്ട്രിക് കാര്‍ വിഭാഗമായ രേവയാണ് ഹാലോ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. (ചിത്രത്തില്‍ കാണുന്നത് മഹീന്ദ്ര ഫോര്‍മുല ഇ കാറാണ്.)

മഹീന്ദ്ര ഇലക്ട്രിക് സ്പോർട്സ് കാർ

വാഹനത്തിന്റെ ഡിസൈനും സാങ്കേതിക സംവിധാനങ്ങളുമെല്ലാം മഹീന്ദ്ര ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചെടുത്താണ്. വാഹനം ഇന്ത്യയിലും വിദേശത്തും വില്‍ക്കുവാനുദ്ദേശിച്ചാണ് നിര്‍മിക്കുക. ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്ന കണ്‍സെപ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങളെ ആധാരമാക്കി മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഉല്‍പാദനപ്പതിപ്പ് പുറത്തിറങ്ങുക.

മഹീന്ദ്ര ഇലക്ട്രിക് സ്പോർട്സ് കാർ

ഹാലോയുടെ നിര്‍മാണശൈലി സംബന്ധിച്ച് അധികം വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. കാറില്‍ നാല് സീറ്റുകള്‍ സജ്ജീകരിക്കുമെന്നാണ് കരുതേണ്ടത്. ഡോറുകള്‍ നാലെണ്ണം ഉണ്ടായിരിക്കുമോ എന്നതില്‍ വ്യക്തതയില്ല.

ഹൈബ്രിഡ്?

ഹൈബ്രിഡ്?

105 കിലോവാട്ട് (140 കുതിരശക്തി) കരുത്തുള്ള ഇലക്ട്രിക് മോട്ടോറായിരിക്കും മഹീന്ദ്ര ഹാലോ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിലുണ്ടായിരിക്കുക എന്നാണറിയുന്നത്. 100 കിലോമീറ്റര്‍ വേഗ പിടിക്കാന്‍ 7 സെക്കന്‍ഡില്‍ താഴെ സമയമേ ഈ വാഹനം എടുക്കൂ. പരമാവധി വേഗത മണിക്കൂറില്‍ 200 കിലോമീറ്ററിലധികമായിരിക്കും. ഇലക്ട്രിക് മോട്ടോറിനൊപ്പം ഒരു പെട്രോള്‍ എന്‍ജിന്‍ കൂടി ഘടിപ്പിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

Most Read Articles

Malayalam
English summary
Named as ‘Halo' Mahindra's sports car is an electric concept that will debut at the 2014 Auto Expo.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X