മഹീന്ദ്ര രേവ ഇ20 ഇനി 4.99 ലക്ഷത്തിന്

മഹീന്ദ്ര രേവ നേരിട്ടിരുന്ന ഒരു വലിയ വിപണിപ്രശ്‌നത്തിന് പരിഹാരമായി. ഇ20 കാറിന്റെ വിലകുറച്ചുകൊണ്ടാണ് കമ്പനി പ്രശ്‌നം പരിഹരിച്ചത്. ആളുകള്‍ വാങ്ങാന്‍ സാധ്യതയില്ലാത്ത വിലയില്‍ വില്‍ക്കുന്നുവെന്നതായിരുന്നു പ്രശ്‌നം.

നേരത്തെ 7 ലക്ഷം രൂപ വിലയുണ്ടായിരുന്ന മഹീന്ദ്ര രേവ ഇ20 മോഡലിന്റെ ബേസ് വേരിയന്റിന് ഇപ്പോള്‍ വില 4.99 ലക്ഷം രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം.

മഹീന്ദ്ര രേവ ഇ20 ഇനി 4.99 ലക്ഷത്തിന്

കഴിഞ്ഞദിവസം ബങ്കളുരുവില്‍ വെച്ച് നടന്ന 'ഗുഡ്‌ബൈ ഫ്യുവലല്‍ ഹെല്ലോ ഇലക്ട്രിക്' എന്ന പരിപാടിയില്‍ വെച്ചാണ് മഹീന്ദ്ര രേവ ഈ വില കുറയ്ക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം കാറിന്റെ ബാറ്ററിയുടെ ഉടമസ്ഥത മഹീന്ദ്രയുടെ പക്കലിരിക്കും. കാറുടമ ഒരു നിശ്ചിത സംഖ്യ മാസംതോറും അടയ്ക്കണം. ബാറ്ററിയുടെ മെയിന്റനന്‍സ് ഉത്തരവാദിത്തവും മഹീന്ദ്ര തന്നെ ഏറ്റെടുക്കും.

മഹീന്ദ്ര രേവ ഇ20 ഇനി 4.99 ലക്ഷത്തിന്

മാസംതോറും അടയ്‌ക്കേണ്ട നിശ്ചിതസംഖ്യ 2599 രൂപയാണ്. ഈ നിരക്കിന് മാസത്തില്‍ 800 കിലോമീറ്റര്‍ വെച്ച് അഞ്ച് വര്‍ഷത്തില്‍ 50,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഈ തുകയില്‍ മാറ്റം വരില്ല.

മഹീന്ദ്ര രേവ ഇ20 ഇനി 4.99 ലക്ഷത്തിന്

അഞ്ചു വര്‍ഷത്തിനു ശേഷം ബാറ്ററി സ്വന്തം ഉടമസ്ഥഥയിലാക്കുവാന്‍ ഉടമയ്ക്ക് പദ്ധതിയില്ലെങ്കിലും കാര്‍ വില്‍ക്കുന്നതിന് തടസ്സമൊന്നുമില്ല.

മഹീന്ദ്ര രേവ ഇ20 ഇനി 4.99 ലക്ഷത്തിന്

ബങ്കളുരുവിലെ പരിപാടിയില്‍ വെച്ച് പുതിയ ക്യുക്2ചാര്‍ജ് സാങ്കേതികത പ്രദര്‍ശിപ്പിച്ചു മഹീന്ദ്ര. ഇത്തരം ഇരുപതോളം ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ബഹ്കളുരുവില്‍ സ്ഥാപിക്കുന്നുണ്ട് കമ്പനി.

മഹീന്ദ്ര രേവ ഇ20 ഇനി 4.99 ലക്ഷത്തിന്

മഹീന്ദ്ര രേവയുടെ ടോപ് എന്‍ഡ് വേരിയന്റ് മാത്രമാണ് ക്യുക്2ചാര്‍ജ് സാങ്കേതികതയിലുള്ള അതിവേഗ ചാര്‍ജിംഗ് സന്നാഹവുമായി വരുന്നത്. സാധാരണ ചാര്‍ജിംഗ് പോട്ട് കൂടാതെ അതിവേഗ ചാര്‍ജിംഗിനുള്ള ഒരു പോട്ട് പിന്നില്‍ ലൈസന്‍സ് പ്ലേറ്റിനടുത്തായി ഘടിപ്പിച്ചിരിക്കുന്നു.

മഹീന്ദ്ര രേവ ഇ20 ഇനി 4.99 ലക്ഷത്തിന്

ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 25 കിലോമീറ്ററാണ് വാഹനത്തിന്റെ റെയ്ഞ്ച്.

മഹീന്ദ്ര രേവ ഇ20 ഇനി 4.99 ലക്ഷത്തിന്

പുതിയ ഇലക്ട്രിസിറ്റി പോട്ടില്‍ നിന്ന് വൈദ്യുതി തിരിച്ച് പ്രവഹിപ്പിക്കാനും സാധിക്കും. വേണമെങ്കില്‍ ഈ വൈദ്യുതി വീട്ടാവശ്യത്തിനും ഉപയോഗിക്കാം.

ഇ20-യുടെ പുതുക്കിയ വിലകൾ

ഇ20-യുടെ പുതുക്കിയ വിലകൾ

  • ബേസ് വേരിയൻറ്: 4.99 ലക്ഷം (ഓൺറോഡ് വില: 5.4 ലക്ഷം, ബങ്കളുരു) (മുൻവില 6,79,793)
  • പ്രീമിയം: 5.55 ലക്ഷം (മുമ്പ് 713,527)
  • പ്രീമിയം+ക്യുക്2ചാർജ്: 5.99 ലക്ഷം
    • മാസ അടവ് - 2,599 (ബേസ് വേരിയൻറിന്)
    • മാസ അടവ് - 2,999 (മറ്റ് രണ്ട് വേരിയൻറുകൾക്ക്).

Most Read Articles

Malayalam
English summary
India's only mainstream electric car, which previously cost nearly INR 7 lakhs at the very least, can now be yours for as low as INR 4.99 lakhs (On-road Delhi) for the base variant.
Story first published: Wednesday, February 19, 2014, 16:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X