മഹീന്ദ്രയും ടാറ്റയും വിലവര്‍ധിപ്പിക്കും

By Santheep

ബജറ്റില്‍ നികുതിഭാരം കുറച്ചതിനു പിന്നാലെ എല്ലാ കാര്‍ നിര്‍മാതാക്കളും തങ്ങളുടെ മോഡലുകള്‍ക്ക് വിലകുറച്ചിരുന്നു. ഈ നീക്കം നടത്തി കുറെ ആഴ്ചകള്‍ പിന്നിടുമ്പോള്‍ കാര്‍ നിര്‍മാതാക്കള്‍ നടന്നവഴി പിന്നോട്ട് നടക്കുകയാണ്. മിക്ക കാര്‍ നിര്‍മാതാക്കളും വീണ്ടും വിലവര്‍ധനയ്ക്കുള്ള കോപ്പ് കൂട്ടുകയാണെന്ന് വാര്‍ത്തകള്‍ വരുന്നു. മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികള്‍ അടുത്ത മാസം മുതല്‍ വിലവര്‍ധന നടപ്പിലാക്കുമെന്നാണറിയുന്നത്.

ഹോണ്ട ഇന്ത്യയുടെ വിലവര്‍ധന ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാകുമെന്ന് കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഉയര്‍ന്ന ഉല്‍പാദനച്ചെലവാണ് വിലവര്‍ധനയുടെ കാരണമായി കമ്പനികള്‍ പറയുന്നത്.

മഹീന്ദ്ര വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും എത്രത്തോളമെന്ന കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല. ഇതുതന്നെയാണ് ഹോണ്ടയുടെ സ്ഥിതിയും.

അതെസമയം ടാറ്റ മോട്ടോഴ്‌സ് 1 ശതമാനം മുതല്‍ 2 ശതമാനം വരെ വിലവര്‍ധന നടപ്പാക്കുമെന്ന് അറിയുന്നു.

മറ്റ് കാര്‍ കമ്പനികള്‍ ഈ തീരുമാനത്തെ പിന്തുടരുമെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

Mahindra Honda and Tata Looking to Hike Car Prices
Most Read Articles

Malayalam
English summary
Mahindra, Honda Cars India and Tata Motors are looking to increase prices of their models from next month, mainly to offset higher input and operational costs.
Story first published: Tuesday, March 25, 2014, 14:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X