മഹീന്ദ്ര രേവ ഇ2ഒയുടെ പ്രീമിയം പതിപ്പ് വിപണിയില്‍

By Santheep

മഹീന്ദ്ര രേവ ഇ2ഒ ഇലക്ട്രിക് കാറിന് ഒരു പ്രീമിയം പതിപ്പ് പുറത്തിറങ്ങി. ഇ2ഒ പ്രീമിയം എന്നാണ് ഈ വാഹനം അറിയപ്പെടുക. മഹീന്ദ്രയുടെ ഒരു പ്രത്യേക പദ്ധതിയുടെ അടിസ്ഥാനത്തില്‍ പുതിയ പതിപ്പിന്റെ ഓണ്‍റോഡ് വില 5,72,000 രൂപയാണ്. ഈ പദ്ധതിയില്‍ ബാറ്ററിയുടെ ഉടമസ്ഥാവകാശം മഹീന്ദ്രയുടെ പക്കലാണിരിക്കുക.

കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

മഹീന്ദ്ര രേവ ഇ2ഒയുടെ പ്രീമിയം പതിപ്പ് വിപണിയില്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

മഹീന്ദ്ര രേവ ഇ2ഒയുടെ പ്രീമിയം പതിപ്പ് വിപണിയില്‍

പ്രീമിയം ഇ2ഒ-യ്ക്ക് 120 കിലോമീറ്റര്‍ റെയ്ഞ്ച് ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ഇലക്ട്രിക് പവര്‍ സ്റ്റീയറിങ് ആണ് മറ്റൊരു ശ്രദ്ധേയമായ സന്നാഹം.

മഹീന്ദ്ര രേവ ഇ2ഒയുടെ പ്രീമിയം പതിപ്പ് വിപണിയില്‍

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്രൈവര്‍ ഇന്‍ഫോമേഷന്‍ സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് കാമറ തുടങ്ങിയ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ പമികള്‍ നടത്തിയിട്ടുണ്ട് മഹീന്ദ്ര.

മഹീന്ദ്ര രേവ ഇ2ഒയുടെ പ്രീമിയം പതിപ്പ് വിപണിയില്‍

വാഹനത്തിന്റെ വിലയ്ക്കു പുറമെ മാസാമാസം 2,999 രൂപ ബാറ്ററിയുടെ വിലയായി നല്‍കിക്കൊണ്ടിരിക്കണം. അഞ്ചു വര്‍ഷത്തേക്കാണ് ഈ അടവ്.

മഹീന്ദ്ര രേവ ഇ2ഒയുടെ പ്രീമിയം പതിപ്പ് വിപണിയില്‍

മാസംതോറും അടയ്‌ക്കേണ്ട നിശ്ചിതസംഖ്യ 2,999 രൂപയാണ്. ഈ നിരക്കിന് മാസത്തില്‍ 800 കിലോമീറ്റര്‍ വെച്ച് അഞ്ച് വര്‍ഷത്തില്‍ 50,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഈ തുകയില്‍ മാറ്റം വരില്ല. അഞ്ചു വര്‍ഷത്തിനു ശേഷം ബാറ്ററി സ്വന്തം ഉടമസ്ഥതയിലാക്കുവാന്‍ ഉടമയ്ക്ക് പദ്ധതിയില്ലെങ്കിലും കാര്‍ വില്‍ക്കുന്നതിന് തടസ്സമൊന്നുമില്ല.

Most Read Articles

Malayalam
English summary
Mahindra has now launched a more premium variant of its electric vehicle, called the e2o Premium.
Story first published: Friday, August 22, 2014, 17:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X