മഹീന്ദ്രയും ക്വാഡ്രിസൈക്കിള്‍ പുറത്തിറക്കും?

By Santheep

ഏറെ കൊണ്ടാടപ്പെട്ട വാഹനമാണ് ബജാജിന്റെ ക്വാഡ്രിസൈക്കിള്‍. ഈ വാഹനത്തിന്റെ നിര്‍മാണം വലിയ വിവാദങ്ങള്‍ തന്നെ സൃഷ്ടിച്ചിരുന്നു വ്യാവസായിക വൃന്ദങ്ങളില്‍. റിനോയുമായുള്ള ധാരണപ്രകാരം ബജാജ് ഒരു കാര്‍ നിര്‍മിച്ചു തുടങ്ങുകയും അതിന്റെ നിര്‍മാണരൂപം ക്വാഡ്രിസൈക്കിള്‍ രൂപത്തിലെത്തുകയും ചെയ്ത രസകരമായ ഒരു അധ്യായത്തിനു ശേഷമാണ് നിരവധി നിയമപരമായ കുരുക്കുകളിലേക്ക് ഈ വാഹനം എത്തിയത്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ക്വാഡ്രി ഇന്ത്യന്‍ വിപണിയില്‍ നിയമപരമായ സാധുത നേടിയിരിക്കുകയാണിപ്പോള്‍.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ക്വാഡ്രിസൈക്കിളുകളുടെ വിപണിയിലേക്ക് കയറാന്‍ മഹീന്ദ്ര പദ്ധതിയിടുന്നതിനെക്കുറിച്ചാണ്. ബജാജിന്റെ ആര്‍ഇ60 മോഡലിനെ നേരിട്ടെതിര്‍ക്കുന്ന ഒരു മോഡല്‍ കൊണ്ടുവരാനാണ് മഹീന്ദ്രയുടെ പരിപാടി.

Quadricycle Project

മഹീന്ദ്രയുടെ വാണിജ്യവിഭാഗത്തിന് കൂടുതല്‍ കരുത്തു പകരാന്‍ ക്വാഡ്രിസൈക്കിളുകള്‍ക്ക് സാധിക്കുമെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. കമ്പനിയുടെ തെലങ്കാന പ്ലാന്റില്‍ നിര്‍മിക്കുന്ന ഈ വാഹനം 2017ല്‍ വിപണി പിടിച്ചേക്കും.

ക്വാഡ്രിസൈക്കിളുകള്‍ നിലവിലുള്ള ഓട്ടോറിക്ഷകളെക്കാള്‍ സുരക്ഷിതമാണെന്ന വാദമാണ് നിര്‍മാതാക്കള്‍ ഉന്നയിക്കുന്നത്. ഇവയ്ക്ക് മുകളില്‍ ബലമുള്ള റൂഫ് വരുമെന്നതും ഡോറുകളുണ്ടായിരിക്കുമെന്നതുമെല്ലാം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. താരതമ്യേന മെച്ചം എന്ന് നമുക്ക് വിലയിരുത്താം.

സി101 എന്ന ഓളിപ്പേരില്‍ മഹീന്ദ്ര ക്വാഡ്രിസൈക്കിളിന്റെ നിര്‍മാണം തുടങ്ങിയതായാണ് അറിയുന്നത്. ഇക്കാര്യത്തില്‍ കമ്പനിയില്‍ നിന്ന് ഓദ്യോഗികമായ വാക്കുകളൊന്നും പുറത്തുവന്നിട്ടില്ല.

Most Read Articles

Malayalam
English summary
Mahindra has now commenced work on a new Quadricycle project.
Story first published: Thursday, October 23, 2014, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X