മഹീന്ദ്ര രേവ ഇ2ഒ മോഡലില്‍ പവര്‍ സ്റ്റീയറിങ് ഘടിപ്പിക്കുന്നു

By Santheep

ഇന്ത്യയുടെ തനത് ഇലക്ട്രിക് കാറായ മഹീന്ദ്ര രേവ ഇ2ഒ മോഡലിന്റെ വില്‍പന പക്ഷേ പ്രതീക്ഷിച്ച പോലെ വളരുന്നില്ല. ഇലക്ട്രിക് വാഹന സാങ്കേതികത ചെലവേറിയതായതിനാല്‍ ഇത്തരം വാഹനങ്ങള്‍ക്കുള്ള വിലക്കൂടുതലാണ് വില്‍പനക്കുറവിന് കാരണം. സര്‍ക്കാരിന്റെ സബ്‌സിഡികളോടു കൂടിയേ ഈ വ്യവസായത്തിന് ഇന്നത്തെ നിലയില്‍ മുമ്പോട്ടു പോകാനാവൂ എന്നതാണ് കാര്യം. എന്നിരിക്കിലും മഹീന്ദ്ര പ്രതീക്ഷ കൈവിടുന്നില്ല. നല്ല നാളുകള്‍ വരുമോ എന്നു നോക്കട്ടെ എന്നാണ് ഭാവം.

ഇ2ഒ ഇലക്ട്രിക് കാറിന് പവര്‍ സ്റ്റീയറിങ് ഘടിപ്പിക്കാന്‍ മഹീന്ദ്ര ഒരുക്കങ്ങള്‍ തുടങ്ങിയതായി അറിയുന്നു. ഇതുകൂടാതെ വാഹനത്തിലെ സീറ്റിങ് ഓപ്ഷനുകള്‍ വര്‍ധിപ്പിക്കുവാനും ശ്രമം നടക്കുന്നുണ്ട്. പിന്നില്‍ രണ്ട് ചെറിയ സീറ്റുകള്‍ കൂടി നല്‍കുവാനാണ് ശ്രമം.

Mahindra Reva e2o to get power steering soon

പവര്‍ സ്റ്റീയറിങ് നേരത്തെ ഉപയോഗിക്കാതിരുന്നതിനു കാരണം ബാറ്ററി റെയ്ഞ്ച് കുറയുമെന്നതായിരുന്നു. എന്നാല്‍, നിലവില്‍ ഇ2ഒ ഉപയോഗിക്കുന്നവരുടെ അഭിപ്രായങ്ങളില്‍ നിന്ന് പവര്‍ സ്റ്റീയറിങ് ഒരത്യാവശ്യമാണെന്ന് മനസ്സിലാക്കാന്‍ രേവയ്ക്ക് സാധിച്ചുവെന്നാണറിയുന്നത്. കുറഞ്ഞ വേഗതയില്‍ സ്റ്റീയറിങ് വീലില്‍ കൂടുതല്‍ ഭാരമനുഭവപ്പെടുന്നുവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

നിലവില്‍ മഹീന്ദ്ര ഇ2ഒയുടെ ബാറ്ററി റെയ്ഞ്ച് 100 കിലോമീറ്ററാണ്. സ്റ്റീയറിങ് വീല്‍ ഘടിപ്പിക്കുമ്പോള്‍ ഇതില്‍ എത്രത്തോളം മാറ്റം വരുമെന്നത് കണ്ടറിയണം. റെയ്ഞ്ചിനെ ബാധിക്കാത്ത വിധത്തില്‍ എന്‍ജിനീയര്‍മാരിത് സാധിക്കുമോ എന്നതും കാത്തിരുന്നു തന്നെ അറിയണം.

മഹീന്ദ്ര രേവ ഇ2ഒ-യുടെ അടിസ്ഥാനവില 8 ലക്ഷം രൂപയാണ്.

Most Read Articles

Malayalam
കൂടുതല്‍... #mahindra
English summary
Mahindra Reva is working towards offering electric power steering in e2o.
Story first published: Saturday, July 26, 2014, 16:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X