മാരുതി സെലെരിയോ ബുക്കിംഗ് തകര്‍ക്കുന്നു

By Santheep

ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട മാരുതി സുസൂക്കി സെലെരിയോയുടെ വില്‍പന തകര്‍ത്തു മുന്നേറുന്നതായി റിപ്പോര്‍ട്ട്. ദിനംപ്രതി 1000 ബുക്കിംഗുകളെങ്കിലും വാഹനത്തിന് ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്. മാരുതി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓട്ടോ എക്‌സ്‌പോയില്‍ താരമായി മാറിയ സെലെരിയോ ചില പുതിയ ട്രെന്‍ഡുകള്‍ കൂടി വിപണിയില്‍ സൃഷ്ടിച്ചിട്ടുണ്ട്. അവയിലൊന്നാണ് ക്ലച്ച് പെഡലില്ലാത്ത ട്രാന്‍സ്മിഷന്‍ സിസ്റ്റം. ഗിയര്‍ നീക്കങ്ങളെയും ആക്‌സിലറേഷനെയും ആധാരമാക്കി ക്ലച്ച് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുകയാണ് ഈ സംവിധാനത്തില്‍ നടക്കുക.

എ സ്റ്റാറിനെ പിന്‍വലിച്ചതിന്റെ ഒഴിവിലേക്ക് വരുന്ന ഈ വാഹനം എസ്റ്റാറിനെക്കാള്‍ മികച്ച പ്രകടനം നടത്തുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. എ സ്റ്റാര്‍ വിദേശവിപണികളില്‍ ചിലതില്‍ ന്നാനയി വിറ്റുപോയിരുന്നെങ്കിലും ഇന്ത്യയിലെ കാര്യം കഷ്ടമായിരുന്നു.

Maruti Celerio Bookings Go Up

മാരുതു സെലെരിയോയെ പിന്‍പറ്റി നിരവധി വാഹനങ്ങള്‍ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച് വിപണിയിലെത്താന്‍ ഒരുങ്ങുന്നുണ്ട്. ക്വണ്‍ടോ കോംപാക്ട് യൂട്ടിലിറ്റി അവയിലൊന്നാണ്.

മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട് സെലെരിയോ. ലിറ്ററിന് 23.1 കിലോമീറ്ററാണ് സെലെരിയോയുടെ പെട്രോള്‍ എന്‍ജിന്‍ പകരുന്നത്. ഇത് സെഗ്മെന്റില്‍ ഏറ്റവും മികച്ച മൈലേജാണ്.

Most Read Articles

Malayalam
English summary
Maruti's newly launched Celerio model is registering 1,000 bookings per day, says the company's chairman RC Bhargava.
Story first published: Wednesday, February 19, 2014, 16:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X