സെലെരിയോ ഡീസല്‍ ലോഞ്ച് വൈകില്ല

സുസൂക്കി എക്കാലത്തും ഒരു പെട്രോള്‍ എന്‍ജിന്‍ അധിഷ്ഠിത കമ്പനിയായാണ് നിലനിന്നിട്ടുള്ളത്. ലോകത്തിന്റെ ഓട്ടോമൊബൈല്‍ മേഖല ഈയിടെയായി പ്രകടിപ്പിക്കുന്ന ചില പ്രവണതകള്‍ പക്ഷേ, സുസൂക്കിയുടെ ഈ പാരമ്പര്യത്തെ കാര്യമായി ചോദ്യം ചെയ്യുന്നുണ്ട്. ഇന്ത്യയടക്കമുള്ള വിപണികള്‍ ഡീസല്‍ എന്‍ജിനുകള്‍ ആവശ്യപ്പെടുന്ന ഒരു ഘട്ടം വന്നതോടെ സുസൂക്കി പതിറ്റാണ്ടുകള്‍ പഴക്കമുള്ള തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു.

സുസൂക്കിയുടെ ചരിത്രത്തിലെ ആദ്യത്തെ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കുക സെലെരിയോ ഹാച്ച്ബാക്കിനായിരിക്കുമെന്നാണ് അറിയുന്നത്. 800 സിസി ശേഷിയുള്ള ഈ എന്‍ജിനെക്കുറിച്ച് നാമാദ്യം കേട്ടത് മാരുതിയുടെ ആദ്യ വാണിജ്യവാഹനവുമായി ബന്ധപ്പെട്ടാണ്. ഈ മിനി ട്രക്ക് വിപണിയിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. വിഷയത്തെക്കുറിച്ച് വിവരമുള്ള കമ്പനിക്കകത്തു നിന്നുള്ള ചിലര്‍ നല്‍കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ഇതേ 800 ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് സെലെരിയോയും വിപണിയിലെത്തും!

Maruti Celerio Diesel Engine Confirmed For Launch This Fiscal

2015 ജനുവരി മാസത്തിലായിരിക്കും മാരുതി മിനി ട്രക്ക് വിപണിയിലെത്തുക. ഈ വാഹനത്തിന്റെ വരവിനു ശേഷം സെലെരിയോയുടെ ഡീസല്‍ എന്‍ജിന്‍ പതിപ്പും എത്തിച്ചേരുമെന്നാണ് ഊഹിക്കേണ്ടത്.

സുസൂക്കിയുടെ ആദ്യ ഡീസല്‍ എന്‍ജിന്‍ മറ്റൊരു വാഹനത്തില്‍ കൂടി പരീക്ഷിക്കപ്പെടുമെന്നും വാര്‍ത്തയുണ്ട്. ഈക്കോ പാസഞ്ചര്‍ കാറില്‍ സെലെരിയോ ഡീസലിന്റെ അവതരണത്തിനു ശേഷം ഈ എന്‍ജിന്‍ ഘടിപ്പിക്കും. ഇത് 2016ല്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈക്കോയില്‍ നിലവില്‍ പെട്രോള്‍, സിഎന്‍ജി വേരിയന്റുകള്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. സിഎന്‍ജി ഇന്ധനം രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ. ഡീസലെഞ്ചിന്‍ ഘടിപ്പിച്ച് വിപണിയിലെത്തുന്ന ടാറ്റ ഏസ് മാജിക്, മഹീന്ദ്ര മാക്‌സ്‌മോ എന്നിവരുമായുള്ള മത്സരത്തില്‍ ഈക്കോ പിന്നാക്കം നില്‍ക്കുകയാണിപ്പോള്‍.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Most Read Articles

Malayalam
English summary
More significantly, the same official has also revealed that close on the heels of the LCV will be Celerio, launching with the same diesel engine.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X