മാരുതി സിയാസ് സെപ്തം. 15നു ശേഷം; കാറിന്റെ വിശദാംശങ്ങള്‍

By Santheep

മാരുതി സിയാസ് സെഡാന്‍ സെപ്തംബര്‍ 15നു ശേഷം വിപണിയിലെത്തുമെന്ന് വിവരം. ഉത്സവസീസണ്‍ എന്ന് ബിസിനസ് ലോകം വിളിക്കുന്ന ദീപാവലിക്കാലത്തിന്റെ ഏറ്റവും മികച്ച സമയങ്ങളിലാണ് സിയാസ് വിപണി പിടിക്കുന്നത്. വാഹനത്തിന്റെ ആദ്യവില്‍പനകളെ ഉഷാറാക്കാന്‍ ഈ സമയം സഹായിക്കുമെന്നാണ് കരുതേണ്ടത്. നടപ്പുവര്‍ഷം സെലെരിയോ ഹാച്ച്ബാക്കിനു ശേഷം മാരുതിയില്‍ നിന്നും പുറത്തുവരുന്ന മോഡലാണ് സിയാസ്.

മാരുതിയുടെ മനെസര്‍ പ്ലാന്റില്‍ സിയാസിന്റെ ഉള്‍പാദനം തുടങ്ങിയിട്ടുണ്ട്. ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ണ, നിസ്സാന്‍ സണ്ണി, ഫോക്‌സ്‌വാഗണ്‍ വെന്റോ, ഫിയറ്റ് ലീനിയ, റിനോ സ്‌കാല തുടങ്ങിയ വാഹനങ്ങളോടാണ് മാരുതി സിയാസ് മത്സരിക്കേണ്ടത്. മാരുതിയുടെ പ്രീമിയം വാഹനങ്ങള്‍ വിപണിയില്‍ വിജയം കണ്ട ചരിത്രമില്ല. സിയാസ് സെഡാന്‍ ഈ ചരിത്രം തിരുത്തിയെഴുതുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാരുതി സിയാസ് സെപ്തം. 15നു ശേഷം; കാറിന്റെ വിശദാംശങ്ങള്‍

ചിത്രങ്ങലിലൂടെ നീങ്ങുക.

മാരുതി സിയാസ് സെപ്തം. 15നു ശേഷം; കാറിന്റെ വിശദാംശങ്ങള്‍

സിയാസ് സെഡാന്റെ വില 7.5 ലക്ഷംത്തിന്റെ ചുറ്റുപാടില്‍ നിന്നുമായിരിക്കും തുടങ്ങുക. ഏറ്റവുമുയര്‍ന്ന വേരിയന്റിന് 11 ലക്ഷത്തിന്റെ പരിസരത്ത് വില കണ്ടേക്കും. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ പതിപ്പുകളും ഈ വാഹനത്തിനുണ്ടാകും. സെലെരിയോ ഹാച്ച്ബാക്കിലൂടെ വിഖ്യാതമായിത്തീര്‍ന്ന സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പ്രീമിയം നിലവാരത്തില്‍ വരുന്ന സിയാസില്‍ പ്രതീക്ഷിക്കേണ്ടതില്ല.

മാരുതി സിയാസ് സെപ്തം. 15നു ശേഷം; കാറിന്റെ വിശദാംശങ്ങള്‍

സുസൂക്കിയുടെ ഗവേഷണകേന്ദ്രത്തില്‍ നിന്നും വികസിപ്പിച്ചെടുത്തതാണ് സിയാസ് സെഡാന്‍. മാരുതി ഈ വാഹനത്തെ ഡിസൈനിനും സാങ്കേതികതയ്ക്കും റോയല്‍റ്റി നല്‍കി വാങ്ങുകയാണ് ചെയ്യുക. ഇതേ വാഹനം സുസൂക്കി ചൈനയിലും ലോഞ്ച് ചെയ്യുന്നുണ്ട്. അവിടെ സുസൂക്കി അലിവിയോ എന്ന പേരിലാണ് ഈ വാഹനം പുറത്തിറങ്ങുക.

മാരുതി സിയാസ് സെപ്തം. 15നു ശേഷം; കാറിന്റെ വിശദാംശങ്ങള്‍

തികച്ചും ആധുനികമായ ഡിസൈന്‍ സവിശേഷതകള്‍ സിയാസ് സെഡാനെ മാരുതിയുടെ നിലവിലുള്ള എല്ലാ മോഡലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. വാഹനത്തിനകത്ത് ഡ്യുവല്‍ ടോണ്‍ വര്‍ണപദ്ധതിയാണ് നല്‍കിയിരിക്കുന്നത്. ക്രോമിയത്തിന്റെ ധാരാളിത്തം നിറഞ്ഞ ഉപയോഗം വാഹനത്തെ പ്രീമിയം സൗന്ദര്യമുള്ളതാക്കി മാറ്റും.

മാരുതി സിയാസ് സെപ്തം. 15നു ശേഷം; കാറിന്റെ വിശദാംശങ്ങള്‍

പെട്രോളിലും ഡീസലിലും മുമ്മൂന്ന് വേരിയന്റുകള്‍ വീതം പുറത്തിറങ്ങും. വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ പ്ലസ്, സെഡ്എക്‌സ്‌ഐ എന്നീ വേരിയന്റുകളാണ് പെട്രോള്‍ എന്‍ജിനുമായെത്തുന്നത്. ഡീസലില്‍ വിഡിഐ, വിഡിഐ പ്ലസ്, സെഡ്ഡിഐ എന്നിങ്ങനെയുള്ള വേരിയന്റുകളുണ്ട്.

മാരുതി സിയാസ് സെപ്തം. 15നു ശേഷം; കാറിന്റെ വിശദാംശങ്ങള്‍

സ്റ്റീയറിങ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന ഓട്‌സൈഡ് മിററുകളാണ് മറ്റൊന്ന്. 5 ഇഞ്ച് ഡിസ്‌പ്ലേ, റിവേഴ്‌സ് പാര്‍ക്കിങ് കാമറ, എബിഎസ്, ക്ലൈമറ്റ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍ തുടങ്ങിയ സന്നാഹങ്ങളും സിയാസ് സെഡാനിലുണ്ട്.

നിറങ്ങള്‍

നിറങ്ങള്‍

  1. പേള്‍ മെറ്റാലിക്
  2. ആര്‍ക്ടിക് വൈറ്റ്
  3. മിഡ്‌നൈറ്റ് ബ്ലാക്ക്
  4. സില്‍ക്കി സില്‍വര്‍
  5. ഗ്ലിസ്റ്ററിങ് ഗ്രേ
  6. ക്ലിയര്‍ ബീജ്
  7. ചോക്കലേറ്റ് ബ്രൗണ്‍
  8. ഫയര്‍ ബ്രിക്ക് റെഡ്
പെട്രോള്‍ എന്‍ജിന്‍

പെട്രോള്‍ എന്‍ജിന്‍

1.4 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് സിയാസ് സെഡാനിലുള്ളത്. 95 പിഎസ് കരുത്ത് പകരുന്നു ഈ എന്‍ജിന്‍. 130 എന്‍എം ചക്രവീര്യം. ലിറ്ററിന് 18.2 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ഈ എന്‍ജിന് സാധിക്കുമെന്നാണ് മാരുതി അവകാശപ്പെടുന്നത്.

ഡീസല്‍ എന്‍ജിന്‍

ഡീസല്‍ എന്‍ജിന്‍

1.3 ലിറ്റര്‍ ശേഷിയുള്ള ഡിഡിഐഎസ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 90 പിഎസ് കരുത്തും 200 എന്‍എം ചക്രവീര്യവും പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു. ലിറ്ററിന് 22.4 കിലോമീറ്ററാണ് മൈലേജ്.

Most Read Articles

Malayalam
English summary
Maruti Suzuki Ciaz sedan is now ready for official launch in September.
Story first published: Wednesday, August 20, 2014, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X