വില്‍പനയില്‍ മാരുതിയുടെ നാല് മോഡലുകള്‍ ആധിപത്യം തുടരുന്നു

By Santheep

മാസാമാസം വരുന്ന കാര്‍ വില്‍പനക്കണക്കുകളില്‍ ആദ്യത്തെ നാലു സ്ഥാനങ്ങള്‍ റിസര്‍വ്ഡാണ്. മാരുതി സുസൂക്കിയുടെ മോഡലുകളല്ലാതെ മറ്റേതെങ്കിലും കാര്‍ മോഡല്‍ അവിടെ കയറിയിരിക്കാന്‍ ശേഷി നേടിയിട്ടില്ല ഇന്നേവരെ. ഈ പ്രവണത ഇപ്പോഴും വളരെ ശക്തമായിത്തന്നെ തുടരുകയാണ്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വില്‍പനക്കണക്കുകളിലും സ്ഥിതി വ്യത്യസ്തമല്ല. മാരുതി ആള്‍ട്ടോ റെയ്ഞ്ച് വാഹനങ്ങള്‍ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. സ്വിഫ്റ്റ് ഡിസൈര്‍, സ്വിഫ്റ്റ് ഹാച്ച്ബാക്ക്, വാഗണ്‍ ആര്‍ എന്നീ മോഡലുകള്‍ പിന്നാലെ വരുന്നു.

അഞ്ചാം സ്ഥാനത്താണ് മറ്റൊരു കാര്‍നിര്‍മാതാവിന്റെ മോഡല്‍ ഇടം പിടിക്കുന്നത്. ഹ്യൂണ്ടായിയുടെ ഗ്രാന്‍ഡ് ഐ10 ആണിത്. ഹോണ്ടയുടെ സിറ്റി സെഡാന്‍ ആറാം സ്ഥാനത്തു വരുന്നു.

Maruti hold on best selling car models in India continues

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മാരുതി സുസൂക്കി ആള്‍ട്ടോയുടെ 64,573 യൂണിറ്റ് ഇന്ത്യയില്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ കമ്പനി വിറ്റഴിച്ചത് 56,335 യൂണിറ്റാണ്. പിന്നാലെ വരുന്നത് ഡിസൈന്‍ സെഡാനാണ്. മൊത്തം 50,951 യൂണിറ്റ് വില്‍പന നടന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 49,259 ഡിസൈറുകളാണ് വിറ്റിരുന്നത്.

സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ നിലയും സുരക്ഷിതമാണെന്ന് കണക്കുകള്‍ പറയുന്നു. വില്‍പനയില്‍ പക്ഷേ, വലിയ വളര്‍ച്ചയുണ്ടായിട്ടില്ല. മോഡല്‍ ഒരല്‍പം പഴകിയതാകാം കാരണമെന്ന് അനുമാനിക്കാവുന്നതാണ്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 47,442 യൂണിറ്റ് സ്വിഫ്റ്റ് മോഡലുകള്‍ വിറ്റഴിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 48,120 യൂണിറ്റ് വിറ്റിരുന്നു.

വാഗണ്‍ ആറിന്റെ വില്‍പനയില്‍ തരക്കേടില്ലാത്ത വര്‍ധന സംഭവിച്ചിട്ടുണ്ട്. നടപ്പുവര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 38,156 യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ട് കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 35,141 യൂണിറ്റാണ് വിറ്റത്.

അഞ്ചാം സ്ഥാനത്തുവന്ന ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 ഇതേ കാലയളവില്‍ 26,830 യൂണിറ്റ് വിറ്റുപോയി. ഹോണ്ട സിറ്റിയുടെ മൊത്തം വില്‍പന 21,985 യൂണിറ്റാണ്. ഈയടുത്ത് ലോഞ്ച് ചെയ്ത സെഡാന്‍, ഹ്യൂണ്ടായ് എക്‌സെന്റ് 21,524 യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ട്.

ഇന്നത്തെ വീഡിയോ:
രണ്ട് മോഡലുകള്‍ക്കൊപ്പം കണ്‍ട്രോള് പോകാതെ കെന്‍ ബ്ലോക്ക്

റാലി ഡ്രൈവര്‍ കെന്‍ ബ്ലോക്ക് ഈയിടെ ജപ്പാന്‍ സന്ദര്‍ശിക്കുകയുണ്ടായി. പുതിയ ഡ്രൈവിങ് അനുഭവങ്ങള്‍ തേടിയായിരുന്നു യാത്ര എന്നു വേണമെങ്കില്‍ പറയാം. അവിടെ അദ്ദേഹം തന്റെ രണ്ട് പെണ്‍സുഹൃത്തുക്കളെ കണ്ടുമുട്ടുകയുണ്ടായി. പിന്നത്തെ അനുഭവമൊന്നും പറയണ്ട!

<iframe width="600" height="450" src="//www.youtube.com/embed/rMSL4WKT5Uc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #sales #മാരുതി
English summary
Country's largest carmaker Maruti Suzuki India continues its dominance on the Indian roads with its four models.
Story first published: Tuesday, July 22, 2014, 17:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X