മാരുതി സെലെരിയോ സെമി ഓട്ടോമാറ്റിക്കിന്റെ ഉല്‍പാദനം കൂട്ടി

By Santheep

മാരുതി സുസൂക്കി സെലെരിയോയുടെ സെമി ഓട്ടോമാറ്റിക് പതിപ്പിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ചു. സെമി ഓട്ടോമാറ്റിക് വേരിയന്റിന്റെ കാത്തിരിപ്പുസമയം കുറയ്ക്കുവാന്‍ ലക്ഷ്യമിട്ടാണ് ഉല്‍പാദനം വര്‍ധിപ്പിക്കുന്നത്. സാധാരണ പതിപ്പുകളെക്കാള്‍ ഉയര്‍ന്ന ഡിമാന്‍ഡാണ് സെലെരിയോയുടെ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിനുള്ളത്. ഇതിന്റെ കാത്തിരിപ്പുസമയവും ഉയര്‍ന്നതാണ്.

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്തതാണ് സെലെരിയോ ഹാച്ച്ബാക്ക്. രാജ്യത്ത് കാര്യമായ വില്‍പനയില്ലാതിരുന്ന എ സ്റ്റാര്‍ ഹാച്ച്ബാക്കിന് പകരമായി എത്തിച്ചതാണ് സെലെരിയോയെ. എ സ്റ്റാറിന്റെ ചരിത്രം സെലെരിയോ ആവര്‍ത്തിച്ചില്ല. വാഹനം വന്‍ വിജയമായി മാറി.

നിലവില്‍ മാസത്തില്‍ 4,500 സെമി ഓട്ടോമാറ്റിക് സെലെരിയോകളാണ് മാരുതിയുടെ ഫാക്ടറിയില്‍ നിന്നും പുറത്തുവരുന്നത്. ഇത് 6,000 ആക്കി ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍. മാരുതി ഇപ്പോളുപയോഗിക്കുന്ന ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ നിര്‍മിച്ചുനല്‍കുന്ന ഇറ്റാലിയന്‍ കമ്പനിയുടെ ഡിലിവറികളില്‍ വരുന്ന താമസവും വാഹനത്തിന്റെ കാത്തിരിപ്പുസമയം കൂട്ടുന്നതില്‍ വലിയ സംഭാവന നല്‍കിയിരുന്നു. ഈ പ്രശ്‌നങ്ങളും ഇപ്പോള്‍ പരിഹരിക്കപ്പെട്ടതായാണ് മനസ്സിലാക്കേണ്ടത്.

Maruti increases Celerio AMT production to reduce waiting period

മാരുതി സെലെരിയോയുടെ എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ ട്രിമ്മുകളിലാണ് സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് ലഭിക്കുക. എബിഎസ്, ഇബിഡി, എയര്‍ബാഗുകള്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും ഈ പതിപ്പുകളിലുണ്ട്.

1 ലിറ്റര്‍ ശേഷിയുള്ള ഒരു 3 സിലിണ്ടര്‍ കെ സീരീസ് എന്‍ജിനാണ് സെലെരിയോയിലുള്ളത്. 67 കുതിരശക്തിയും 90 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിനു ശേഷിയുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki has increased production of the automated manual transmission variants of the Celerio hatchback.
Story first published: Monday, July 28, 2014, 13:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X