മാരുതിയില്‍ നിന്ന് 12 പുതിയ കാറുകള്‍

By Santheep

ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റെ പിറവി മാരുതിക്ക് ഒരു സൂചനയായിരുന്നു. ഹ്യൂണ്ടായ്-മാരുതി എന്ന നിലയില്‍ തുടര്‍ന്നുവന്നിരുന്ന വിപണിമത്സര സമവാക്യം എക്കാലത്തേക്കുമുള്ളതല്ല എന്ന സൂചന. വിപണിമത്സരം എന്താണെന്ന് മാരുതി ഇനി കാണാന്‍ പോകുന്നതേയുള്ളൂ എന്നതാണ് സത്യം. യൂറോപ്യന്‍ കാര്‍ കമ്പനികളടക്കം രാജ്യത്തെ ചെറുകാര്‍ വിപണിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് പുതിയ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്.

ഇടക്കാലത്തെ വര്‍ധിച്ച വിപണിമത്സരം മാരുതിയുടെ വിപണിവിഹിതത്തെ സാരമായി ബാധിക്കുകയുണ്ടായി. വിപണിയിലെ ഈ ഇടിവില്‍ നിന്നും കരകയറാനുള്ള പദ്ധതികള്‍ക്ക് കമ്പനി രൂപം നല്‍കിയിട്ടുണ്ട്. വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ മൊത്തം 12 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനാണ് മാരുതി സുസൂക്കിയുടെ പ്ലാന്‍.

Maruti to introduce 12 all new products to increase market share

ഇതില്‍ ചെറു എസ് യുവി, പ്രീമിയം ഹാച്ച്ബാക്ക്, പ്രീമിയം എംപിവി തുടങ്ങി മാരുതി ഇനിയും കടന്നുചെന്നിട്ടില്ലാത്ത സെഗ്മെന്റുകളിലേക്കുള്ള വാഹനങ്ങളും ഉള്‍പ്പെടുന്നുണ്ട്.

അടുത്ത വര്‍ഷം ഈ നിരയില്‍ ആദ്യത്തെ വാഹനം വിപണിയിലെത്തും. എസ്എക്‌സ്4 എസ് ക്രോസ്സ് എന്ന ഈ വാഹനത്തിന് 10 ലക്ഷത്തിന്റെ പരിസരത്തിലാണ് വില കാണുക. മഹീന്ദ്ര സ്‌കോര്‍പിയോ, റിനോ ഡസ്റ്റര്‍, നിസ്സാന്‍ ടെറാനോ എന്നിവയ്ക്കുള്ള നേരിട്ടുള്ള എതിരാളിയായി ഈ വാഹനം മാറും.

എക്‌സ്എ ആല്‍ഫ എന്ന പേരില്‍ നേരത്തെ അവതരിപ്പിക്കപ്പെട്ട എസ്‌യുവി കണ്‍സെപ്റ്റിനെ ആധാരമാക്കിയുള്ള പുതിയൊരു എസ്‌യുവി മോഡലും ഒരുങ്ങുന്നുണ്ട്. ഫോഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നിത്സണ്‍ തുടങ്ങിയ കോംപാക്ട് എസ്‌യുവികളുടെ എതിരാളിയായിരിക്കും ഇവന്‍.

ഇക്കഴിഞ്ഞ പാരിസ് മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ട പുതിയ വിറ്റാര, ടൊയോട്ട ഇന്നോവയുടെ സെഗ്മെന്റില്‍ ഇരിപ്പുറപ്പിക്കുന്ന ഒരു എംപിവി, സ്വിഫ്റ്റിനെക്കാള്‍ പ്രീമിയം നിലവാരത്തിലുള്ള ഒരു ഹാച്ച്ബാക്ക്, ഒരു എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് തുടങ്ങിയ വാഹനങ്ങളും മാരുതി സുസൂക്കി ഭാവിയില്‍ പുറത്തിറക്കാനിരിക്കുന്നവയാണ്.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #മാരുതി
English summary
Maruti to introduce 12 all new products to increase market share.
Story first published: Saturday, October 11, 2014, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X