മാരുതി തൊഴിലാളികള്‍ക്ക് ജാമ്യം നിഷേധിക്കുന്നതിനെതിരെ യൂണിയന്‍

2012ല്‍ ജപ്പാന്‍ കമ്പനിയായ മാരുതിയുടെ മനെസര്‍ പ്ലാന്റിലുണ്ടായ സമരത്തെ തുടര്‍ന്ന് അറസ്റ്റു ചെയ്യപ്പെട്ട തൊഴിലാളികള്‍ക്ക് ജാമ്യമനുവദിക്കണമെന്ന് തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു. രണ്ടു വര്‍ഷത്തോളമായി നൂറ്റമ്പതോളം പേരാണ് ജയിലില്‍ കഴിയുന്നത്. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗം പേരും നിരപരാധികളാണെന്നിരിക്കെ ജാമ്യം നിഷേധിക്കുന്നത് നീതിനിഷേധമാണെന്ന് മാരുതി ഉദ്യോഗ് കാംകര്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി സുല്‍ദീപ് ഝങ്ഗു അഭിപ്രായപ്പെട്ടു.

ന്യാമായ വേതനമാവശ്യപ്പെട്ടും നിയമപരമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയുമാണ് തൊഴിലാളികള്‍ 2012 ജൂലൈ മാസത്തില്‍ സമരമാരംഭിച്ചത്. മാരുതിയുടെ ഗുഡ്ഗാവ് പ്ലാന്റില്‍ മാത്രമാണ് കമ്പനി അംഗീകരിച്ച തൊഴിലാളിയൂണിയന്‍ പ്രവര്‍ത്തിക്കുന്നത്. ആഴ്ചകളോളം നീണ്ടുനിന്ന നിരവധി സമരങ്ങള്‍ക്കു ശേഷവും ജപ്പാന്‍ കമ്പനി വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയുണ്ടായില്ല. കമ്പനിയുടെ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും കരാര്‍ തൊഴിലാളികളോ ട്രെയിനികളോ ആണ്.

Maruti Labours Union Seeks Bail to Workers Arrested

2012 ജൂലൈ മാസത്തില്‍ മനെസറില്‍ നടന്ന സംഭവങ്ങള്‍ തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. തൊഴിലാളികളുയര്‍ത്തുന്ന ആവശ്യങ്ങള്‍ ന്യായമാണെന്ന പൊതുസമ്മതം രൂപപ്പെട്ടു വരുന്ന സാഹചര്യത്തിലായിരുന്നു അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഇതോടെ സമരത്തോടുള്ള അനുഭാവം കുറയ്ക്കുന്ന വിധത്തിലുള്ള കോര്‍പറേറ്റ് മാധ്യമനീക്കങ്ങള്‍ക്ക് കരുത്തേറുകയായിരുന്നു (മാരുതി സമരങ്ങളെക്കുറിച്ച് കൂടുതലറിയാം). അതെസമയം, അക്രമങ്ങളിലേക്ക് തൊഴിലാളികളെ നയിക്കുന്ന വിധത്തിലുള്ള അലംഭാവമാണ് മാരുതി മാനേജ്‌മെന്റ് സമരങ്ങളോട് പുലര്‍ത്തിയതെന്നും ഇതാണ് ഒരാളുടെ മരണത്തില്‍ കലാശിച്ച പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

രണ്ടുവര്‍ഷമായിട്ടും ജാമ്യം നിഷേധിക്കപ്പെട്ട് നൂറ്റമ്പതോളം തൊഴിലാളികള്‍ ജയിലുകളില്‍ കഴിയുന്നത് ചൂണ്ടിക്കാണിച്ച് സമരപരപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് യൂണിയന്‍. ഒഗസ്റ്റ് മൂന്നിനാണ് സമരം തുടങ്ങുക. മാരുതിയിലെ മുവ്വായിരത്തോളം തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. ഗുഡ്ഗാവ്, മനെസര്‍ പ്ലാന്റിലെ തൊഴിലാളികളും സുസൂക്കിയുടെ ടൂ വീലര്‍ പ്ലാന്റിലെ തൊഴിലാളികളും സുസൂക്കിയുടെ തന്നെ എന്‍ജിന്‍ നിര്‍മാണ യൂണിറ്റായ സുസൂക്കി പവര്‍ട്രെയിനിലെ തൊഴിലാളികളും ഈ സമരത്തില്‍ പങ്കെടുക്കും.

രൊഹ്തക്കില്‍ വെച്ചാണ് സമരപരിപാടികള്‍ അരങ്ങേറുക. സംസ്ഥാനസര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെടുന്ന ഹരജി നല്‍കുവാനും സമരക്കാര്‍ക്ക് പദ്ധതിയുണ്ട്.

Most Read Articles

Malayalam
English summary
Marutis union seeks bail to workers arrested in Manesar violence.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X