മാരുതിയുടെ മാര്‍ക്കറ്റിങ് തലവന്‍ പരീഖ് രാജിവെച്ചു

By Santheep

മാരുതി സുസൂക്കിയുടെ മാര്‍ക്കറ്റിങ് തലവന്‍ മെയ്‌നാക്ക് പരീഖ് കമ്പനി വിട്ടു. കഴിഞ്ഞ രണ്ടു ദശകമായി മാരുതിയുടെ വില്‍പനാകാര്യങ്ങളുടെ തലവനായിരുന്നു പരീഖ്. മാരുതിയെ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായി ഇക്കാലമത്രയും നിനിര്‍ത്തിയതില്‍ പരീഖിന്റെ സേവനം നിര്‍ണായകമായിരുന്നു.

കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഇടയ്ക്കിടെ പ്രത്യക്ഷപെട്ടിരുന്ന മെയ്‌നാക്ക് പരീഖ് മാരുതിയുടെ പ്രതിച്ഛായ മികച്ചതാക്കി നിലനിര്‍ത്തുന്നതിലും പ്രധാന പങ്കു വഹിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും മികച്ച വില്‍പനാനിരക്കിലേക്ക് മാരുതി എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് പരീഖ് രാജി വെക്കുന്നത്.

പരീഖ് മാരുതി വിടാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പരീഖ് ടാറ്റ മോട്ടോഴ്‌സില്‍ ചേരുമെന്ന് പറയുന്നുണ്ട്.

Maruti Marketing Chief Quits

പരീഖിന്റെ രാജിക്കാര്യം മാരുതി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാവി നീക്കങ്ങള്‍ ശുഭകരമാകട്ടെയെന്ന് ആശംസയും നല്‍കിയിട്ടുണ്ട് കമ്പനി.

രാജ്യത്തെ ഗ്രാമീണവിപണികളിലേക്കുള്ള മാരുതിയുടെ കടന്നുചെല്ലലിന് കളമൊരുക്കിയത് പരീഖിന്റെ തീരുമാനങ്ങളായിരുന്നു. മാരുതിയെ ഇന്നും വിപണിയില്‍ ഒന്നാം സ്ഥാനത്തു നിറുത്തുന്നത് ഗ്രാമീണവിപണികള്‍ കേന്ദ്രീകരിച്ചുള്ള വമ്പന്‍ ശൃംഘലയാണ്. സ്വിഫ്റ്റ്, ഡിസൈര്‍ തുടങ്ങിയ മോഡലുകളുടെ വിജയത്തിന് ഈ നീക്കം വളരെ ഗുണം ചെയ്തു.

മാരുതിയില്‍ തൊഴിലാളികള്‍ ന്യായമായ വേതനത്തിനു വേണ്ടി നടത്തിയ സമരങ്ങള്‍ തങ്ങളുടെ പ്രതിച്ഛായയെ ബാധിക്കാതിരിക്കാന്‍ കമ്പനി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചതും മെയ്‌നാക്ക് പരീഖായിരുന്നു. 1991ലാണ് പരീഖ് മാരുതിയില്‍ ചേര്‍ന്നത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേടിയ ബി ടെക്ക് ഡിഗ്രിക്കു ശേഷം ബങ്കളുരു ഐഐഎമ്മില്‍ നിന്നും എംബിഎ ബിരുദവും നേടിയിട്ടുണ്ട് ഇദ്ദേഹം.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #news #മാരുതി
English summary
India's largest car manufacturer, Maruti, has just lost a very valuable asset, their Marketing Chief, Mayank Pareek.
Story first published: Wednesday, September 17, 2014, 13:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X