മാരുതി സുസൂക്കി 69,555 കാറുകള്‍ തിരിച്ചുവിളിച്ചു

മാരുതി സുസൂക്കി 69,555 വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. വയറിങ് സംബന്ധമായ ചില പ്രശ്‌നങ്ങളാണ് തിരിച്ചുവിളിക്ക് കാരണമെന്ന് മാരുതിയുടെ പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.

പഴയ സ്വിഫ്റ്റ് മോഡലിന്റെ 12,486 യൂണിറ്റ്, പഴയ ഡിസൈര്‍ മോഡലിന്റെ 55,938 യൂണിറ്റ്, റിറ്റ്‌സ് ഹാച്ച്ബാക്കിന്റെ 1,131 യൂണിറ്റ് എന്നിവയാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. 2010 മാര്‍ച്ച് 8നും 2013 ഓഗസ്റ്റ് 11നും ഇടയില്‍ നിര്‍മിച്ചവയാണ് ഇവ.

ഉപഭോക്താക്കളുടെ പരാതികളും കമ്പനിയുടെ ആഭ്യന്തര പരിശോധനയും വഴി സ്ഥിരീകരിച്ചവയാണ് തിരിച്ചുവിളിക്ക് കാരണമായ പ്രശ്‌നമെന്ന് മാരുതി പറയുന്നുണ്ട്.

നേരത്തെ പറഞ്ഞ കാലയളവില്‍ നിര്‍മിച്ചിറക്കിയ വാഹനങ്ങള്‍ പക്കലുള്ളവരുമായി മാരുതി നേരിട്ട് ബന്ധപ്പെടുമെന്നും പറഞ്ഞിരിക്കുന്നു. മാരുതിയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ പ്രശ്‌നം പരിഹരിച്ചുകിട്ടും. ഉപഭോക്താവിന് സാമ്പത്തിക ബാധ്യതയൊന്നുമുണ്ടാവില്ല.

മാരുതി സുസൂക്കിയുടെ വെബ്‌സൈറ്റില്‍ നേരിട്ടു ചെന്ന് സ്വന്തം വാഹനം തിരിച്ചുവിളിയില്‍ ഉള്‍പെട്ടതാണോയെന്ന് ഉപഭോക്താവിന് പരിശോധിക്കാവുന്നതാണ്. കാറിന്റെ ചാസി നമ്പര്‍ നല്‍കിയാല്‍ ഇക്കാര്യം അറിയാനാകും. മാരുതി ഡീലര്‍ഷിപ്പുകളില്‍ നേരിട്ടു ചെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകും.

മഹീന്ദ്ര ഗസ്‌റ്റോ ടിവി കമേഴ്സ്യല്‍ പുറത്ത്
ഗസ്‌റ്റോ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചതിനു പിന്നാലെ വാഹനത്തിന്റെ ടെലിവിഷൻ കമേഴ്സ്യല്‍ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. ഏറെ നാളുകളായി വിപണി കാത്തിരിക്കുന്ന വാഹനമാണിത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 43,000 രൂപയിലാണ് ഗസ്റ്റോ മോഡലുകളുടെ വില തുടങ്ങുന്നത്. രണ്ടു വേരിയന്റുകളാണ് ഗസ്‌റ്റോയ്ക്കുള്ളത്. ഉയർന്ന വേരിയൻറായ ഗസ്‌റ്റോ വിഎക്‌സിന് വില 47,000 രൂപയാണ്.

<iframe width="600" height="450" src="//www.youtube.com/embed/QglFaBZ6SDQ?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #മാരുതി
English summary
Maruti Suzuki, India's largest carmaker in terms of sales, has recalled 69,555 diesel cars to rectify a problem with their wiring harnesses.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X