ആള്‍ട്ടോ കെ10 ഓട്ടോമാറ്റിക് വരുന്നു

By Santheep

മാരുതി സുസൂക്കി ആള്‍ട്ടോ കെ10ന്റെ ഓട്ടോമാറ്റിക് പതിപ്പ് വിപണിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 2015 ജനുവരി മാസത്തില്‍ ഓട്ടോമാറ്റിക് കെ10 പുറത്തിറങ്ങുമെന്നാണ് ഊഹങ്ങള്‍ പ്രചരിക്കുന്നത്. ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും മാരുതിയില്‍ നിന്ന് ലഭിച്ച ചില രഹസ്യവിവരങ്ങളെ ആസ്പദിച്ചാണ് തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതെന്ന് ഒരു പ്രശസ്ത ഓട്ടോമൊബൈല്‍ മാധ്യമം അവകാശപ്പെടുന്നുണ്ട്.

ആള്‍ട്ടോ റെയ്ഞ്ച് (ആള്‍ട്ടോ 800, ആള്‍ട്ടോ കെ10) കാറുകളാണ് ഇന്ത്യയിലിന്ന് ഏറ്റവും വിറ്റഴിക്കപ്പെടുന്നത്. ഈയിടെയായി ആള്‍ട്ടോ കാറുകളുടെ വില്‍പനയില്‍ സാരമായ ഇടിവ് സംഭവിക്കുന്നുണ്ട്. കാരണങ്ങള്‍ പലതാകാം. അവയിലൊന്ന്, ഡാറ്റ്‌സന്‍ ഗോ, ഹ്യൂണ്ടായ് ഇയോണ്‍ എന്നീ താരതമ്യേന സ്‌റ്റൈലിഷായ ഡിസൈനുള്ള വാഹനങ്ങളുടെ വിപണിസാന്നിധ്യമാണെന്ന് സമ്മതിക്കേണ്ടി വരും.

Maruti Suzuki Alto K10 AMT launch In January 2015

ഇവയില്‍ 1.2 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനുമായി വിപണിയിലുള്ള ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനെ പ്രത്യേകം ശ്രദ്ധിക്കണം. സെഗ്മെന്റില്‍ ഏറ്റവും കരുത്തുറ്റ എന്‍ജിനാണിത്. സ്‌പേസിന്റെയും മറ്റു സൗകര്യങ്ങളുടെയും കാര്യത്തില്‍ ഡാറ്റ്‌സന്‍ ഗോ മാരുതിയെ കടത്തിവെട്ടുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് മാരുതി സുസൂക്കി ആള്‍ട്ടോ കെ10 ഒരു ഗൗരവപ്പെട്ട പരിഷ്‌കരണത്തിന് ഒരുങ്ങുന്നത്. പുതുക്കിയ ആള്‍ട്ടോ കെ10 അടുത്ത വര്‍ഷം ആദ്യമാസത്തില്‍ തന്നെ പുറത്തിറങ്ങും.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഊഹിക്കാന്‍ കഴിയുന്നത്, പുതിയ ആള്‍ട്ടോ കെ10 ഡിസൈന്‍ സെലെരിയോ ഹാച്ച്ബാക്കിന്റെ ഡിസൈനില്‍ നിന്ന് ചിലതെല്ലാം കടമെടുക്കുമെന്നാണ്. എക്‌സ്റ്റീയറില്‍ മാത്രമല്ല, ഇന്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചായിരിക്കും പുതിയ ആള്‍ട്ടോ കെ10 എത്തുക എന്നാണ് മനസ്സിലാക്കുന്നത്. ഇതേ എന്‍ജിനാണ് സെലെരിയോയിലുള്ളത്. എന്‍ജിനില്‍ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവിലെ 68 കുതിരശക്തിയും 90 എന്‍എം ചക്രവീര്യവും പകരുന്ന 1 ലിറ്റര്‍ എന്‍ജിന്‍ തന്നെ തുടരും.

Most Read Articles

Malayalam
English summary
Maruti is reportedly planning to a major makeover for the Alto K10. FT reports, citing its source, that an all new Alto K10 will be launched in January 2015.
Story first published: Wednesday, May 7, 2014, 16:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X