മാരുതി സെലെരിയോ സിഎന്‍ജി ജൂണില്‍

By Santheep

മാരുതി സുസൂക്കി സെലെരിയോയുടെ സിഎന്‍ജി പതിപ്പ് ജൂണ്‍ മാസത്തില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സെലെരിയോയുടെ ബുക്കിംഗ് നിരക്ക് നിയന്ത്രണാതീതമായി ഉയരുന്നതിനിടയിലാണ് മാരുതിയുടെ പുതിയ നീക്കം. സിഎന്‍ജി പതിപ്പ് വിപണിയിലെത്തുന്നതോടെ വേരിയന്റുകള്‍ക്കിടയിലെ ബുക്കിഗ് സംതുലനപ്പെടുത്താന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Maruti Suzuki Celerio CNG launch in June 2014

മാരുതി സെലെരിയോയുടെ ഓട്ടോമാറ്റഡ് മാനല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിനാണ് ഏറ്റവും കൂടുതല്‍ ബുക്കിംഗും കാത്തിരിപ്പുമുള്ളത്. എട്ട് മാസത്തോളമുണ്ട് ഇപ്പോഴത്തെ കാത്തിരിപ്പുസമയമെന്നാണ് അറിയുന്നത്.

സിഎന്‍ജി വേരിയന്റ് മാന്വല്‍ ട്രാന്‍സ്മിഷനില്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഓട്ടോമാറ്റിക് വേരിയന്റിന് കാത്തിരിക്കുന്ന കുറെയധികം പേര്‍ സിഎന്‍ജിയിലേക്ക് മാറുവാനുള്ള സാധ്യതയുണ്ട്. ബുക്കിംഗ് നിരക്കില്‍ സന്തുലനം കൊണ്ടുവരാന്‍ ഇതുവഴി സാധിക്കും.

സിഎന്‍ജി പതിപ്പില്‍ നിലവിലുള്ള കെ സീരീസ് എന്‍ജിന്‍ തന്നെയാണ് ചേര്‍ക്കുക. 68 പിഎസ് കരുത്തും 90 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരും. വാഹനത്തിന്റെ ഇന്ധനക്ഷമത ലിറ്ററിന് 23.1 കിലോമീറ്റര്‍ ആയിരിക്കുമെന്നറിയുന്നു.

Most Read Articles

Malayalam
English summary
Maruti will launch Celerio CNG variant next month.
Story first published: Friday, May 16, 2014, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X