മാരുതി സെലെരിയോ: കൂടുതല്‍ വിവരങ്ങള്‍

മാരുതി എ സ്റ്റാറിന്റെ പുതുതലമുറ പതിപ്പായ സെലെരിയോ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചുവരുന്നു എന്നത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ക്ലച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ഡ്രൈവര്‍ ആവശ്യമില്ല എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതയെന്ന് ലളിതമായി വിശദീകരിക്കാം.

യഥാര്‍ത്ഥത്തില്‍ ഇതൊരു അര്‍ധ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമാണ്. 'മാനുമാറ്റിക്' എന്നും ഈ സന്നാഹത്തെ വിളിക്കാറുണ്ട്. അടിസ്ഥാനപരമായി ഈ ട്രാന്‍സ്മിഷന്‍ മാന്വല്‍ ആണ്. എന്നാല്‍ ഇതിനോടൊപ്പം ഒരു മാന്വല്‍ ക്ലച്ച് സംവിധാനം ഇല്ല എന്നുമാത്രം. ഇത്തരമൊരു സംവിധാനവുമായി പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ഹാച്ച്ബാക്കായിരിക്കും സെലെരിയോ എന്നറിയുക. സെലെരിയോയുടെ വിശേഷങ്ങള്‍ ഇന്നാല്‍, ഇതോടെ തീരുന്നുമില്ല. ചില പുതിയ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത് താഴെ വായിക്കാം.

ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ

ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ

സാധാരണ കാറുകളിലെപ്പോലെ ക്ലച്ച് പെഡല്‍ ഈ കാറില്‍ ഉണ്ടായിരിക്കില്ല. ആക്‌സിലറേറ്റര്‍ കൊടുക്കുന്നതിനനുസൃതമായി എന്‍ജിന്‍ ആര്‍പിഎം തിരിച്ചറിഞ്ഞ് ക്ലച്ച് പ്ലേറ്റ് എന്‍ജിനുമായി സ്വയം സമ്പര്‍ക്കത്തില്‍ വരുന്ന തരത്തിലാണ് ഈ സാങ്കേതികത. ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നതും വാഹനത്തിന്റെ ആര്‍പിഎമ്മും മറ്റും തിരിച്ചറിയുന്ന ഒരു സെന്‍സര്‍ മുഖാന്തിരമാണ് ഇത് സാധിക്കുക.

ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ

ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ

ഈ ക്ലച്ച് സംവിധാനം ഹൈഡ്രോളിക് ആണ്. സെന്‍സറുകള്‍ നല്‍കുന്ന വിവരങ്ങളെ ആസ്പദമാക്കി ഹൈഡ്രോളിക് സംവിധാനം പ്രവര്‍ത്തിക്കുന്നു. ഗിയര്‍ മുകളിലേക്കും താഴേക്കും നീക്കുന്നതിനെ കൃത്യമായി തിരിച്ചറിഞ്ഞ് ആവശ്യമായ ക്ലച്ച് സമ്പര്‍ക്കം മാത്രം നടപ്പിലാക്കുന്നു. ഈ കൃത്യത മാന്വല്‍ ക്ലച്ച് സംവിധാനത്തില്‍ ഒട്ടൊക്കെ ആസാധ്യമാണെന്നു തന്നെ പറയാം.

എഎംടി

എഎംടി

പൂര്‍ണമായും ഓട്ടോമാറ്റിക് ആയ ഗിയര്‍ സംവിധാനത്തില്‍ ഗിയര്‍ നീക്കവും ക്ലച്ച് സമ്പര്‍ക്കവുമെല്ലാം ഓട്ടോമാറ്റിക് ആയി നടക്കുന്നു. ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനില്‍ ഗിയര്‍ഷിഫ്റ്റിംഗ് മാന്വല്‍ ആയും ക്ലച്ച് സമ്പര്‍ക്കം ഓട്ടോമാറ്റിക് ആയുമാണ് സംഭവിക്കുന്നത്.

ഇസെഡ് ഡ്രൈവ്

ഇസെഡ് ഡ്രൈവ്

എസെഡ് ഡ്രൈവ് എന്നാണ് സെലെരിയോയുടെ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിന് പേര്.

ഭാരക്കുറവ്

ഭാരക്കുറവ്

ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സംവിധാനം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനത്തോളം ഭാരക്കൂടുതലുള്ളതല്ല. ഇക്കാരണത്താല്‍ തന്നെ ഇന്ധനക്ഷമതയെ ഇത് ബാധിക്കില്ല എന്നുറപ്പിക്കാം.

വില

വില

50,000 രൂപയോളം വില അധികം വരും ഈ ട്രാന്‍സ്മിഷന്‍ സംവിധാനം ഘടിപ്പിച്ച കാറിന് എ്‌നതോര്‍ക്കുക. ഇത് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച കാറുകളെക്കാള്‍ കുറവുമാണ്.

മാഗ്നറ്റി മാരെല്ലി

മാഗ്നറ്റി മാരെല്ലി

ഇറ്റാലിയന്‍ ഓട്ടോമൊബൈല്‍ ഘടകഭാഗ നിര്‍മാതാവായ നാഗ്നറ്റി മാരെല്ലിയില്‍ നിന്നാണ് സെലെരിയോയില്‍ ഉപയോഗിക്കുന്ന എഎംടി സംവിധാനം വാങ്ങുന്നതെന്നാണ് കേള്‍ക്കുന്നത്. ഫിയറ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് മാഗ്നെറ്റി മാരെല്ലി.

എന്‍ജിന്‍

എന്‍ജിന്‍

നേരത്തെ നമ്മള്‍ മനസ്സിലാക്കിയതുപോലെ, 1 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും സെലെരിയോ എത്തുക. 67 കുതിരശക്തിയും 90 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു.

Most Read Articles
 
കൂടുതല്‍... #maruti suzuki #മാരുതി
English summary
Maruti Suzuki Celerio EZDrive which carry the automated manual transmission system, will be unveiled in the 2014 Indian Auto Expo.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X