മാരുതി സുസൂക്കി സിയാസ് വേരിയന്റുകളില്‍ എന്തെല്ലാം?

By Santheep

മാരുതി സുസൂക്കി സിയാസ് സെഡാന്റെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യ. ഒക്ടോബര്‍ പത്തിന് നടക്കുന്ന ലോഞ്ച് ഒരു വന്‍ സംഭവമാകാനുള്ള എല്ലാം ഇതിനകം തന്നെ ചെയ്തുവെച്ചിരിക്കുന്നു മാരുതി. കുറച്ചുനാളുകള്‍ക്കു മുമ്പ് സിയാസിനെ ചില ടീസര്‍ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച് തുടങ്ങിയ പ്രചാരണങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്.

മാരുതി സിയാസ് സെഡാന്റെ വേരിയന്റുകളും അവയുടെ വിശദാംശങ്ങളും പുറത്തായതാണ് ഇപ്പോഴത്തെ പ്രധാന വാര്‍ത്ത. കൂടുതല്‍ വിവരങ്ങള്‍ക്ക് താളുകളിലേക്കു നീങ്ങുക.

മാരുതി സുസൂക്കി സിയാസ് വേരിയന്റുകളില്‍ എന്തെല്ലാം?

ചിത്രങ്ങളിലൂടെ നീങ്ങുക.

മാരുതി സുസൂക്കി സിയാസ് വേരിയന്റുകളില്‍ എന്തെല്ലാം?

സിയാസിന്റെ നാല് വേരിയന്റുകള്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചും നാലു വേരിയന്റുകള്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചും വിപണിയിലെത്തും. വിഎക്‌സഐ, വിഎക്‌സ്‌ഐ പ്ലസ്, സെഡ്എക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ പ്ലസ് എന്നിങ്ങനെയാണ് പെട്രോള്‍ വേരിയന്റുകള്‍. വിഡിഐ, വിഡിഐ പ്ലസ്, സെഡ്ഡിഐ, സെഡ്ഡിഐ പ്ലസ് എന്നിങ്ങനെ ഡീസല്‍ വേരിയന്റുകള്‍.

മാരുതി സുസൂക്കി സിയാസ് വേരിയന്റുകളില്‍ എന്തെല്ലാം?

മാരുതി സിയാസിന്റെ എന്‍ട്രി ലെവല്‍ മോഡലുകളായ വിഎക്‌സ്‌ഐ, വിഡിഐ എന്നീ പതിപ്പുകളില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, കീലെസ് എന്‍ട്രി, ഇലക്ട്രികമായി ക്രമീകരിക്കാവുന്ന ഔട്‌സൈഡ് മിററുകള്‍, വിങ് മിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, യുഎസ്ബി-ഓക്‌സ്ഇന്‍-കാര്‍ഡ് റീഡര്‍ സൗകര്യങ്ങളോടു കൂടിയ മ്യൂസിക് സിസ്റ്റവും ബേസ് വേരിയന്റുകളിലുണ്ടാകും. ഫാബ്രിക് അപ്‌ഹോള്‍സ്റ്ററിയാണ് എന്‍ട്രി ലെവല്‍ മോഡലുകളില്‍ കാണാനാവുക. മുന്നിലും പിന്നിലുമുള്ള കാബിനുകളില്‍ സെന്റര്‍ ആംറെസ്റ്റ് ഉണ്ടായിരിക്കും.

മാരുതി സുസൂക്കി സിയാസ് വേരിയന്റുകളില്‍ എന്തെല്ലാം?

മാരുതി സിയാസിന്റെ മധ്യനിര വേരിയന്റുകളായ വിഎക്‌സ്‌ഐ പ്ലസ്, വിഡിഐ പ്ലസ് എന്നിവയില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ സംവിധാനങ്ങളുണ്ടായിരിക്കും. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ളതായിരിക്കും ഓഡിയോ സിസ്റ്റം. സ്റ്റീയറിങ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍ ചേര്‍ക്കും. കാലാവസ്ഥാ നിയന്ത്രണമുള്ള എയര്‍ കണ്ടീഷനിങ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയും മധ്യനിര പതിപ്പുകളില്‍ കാണാം.

മാരുതി സുസൂക്കി സിയാസ് വേരിയന്റുകളില്‍ എന്തെല്ലാം?

സെഡ്എക്‌സ്‌ഐ, സെഡ്ഡിഐ എന്നീ ഉയര്‍ന്ന പതിപ്പുകളില്‍ 15 ഇഞ്ച് അലോയ് വീല്‍ ഘടിപ്പിക്കും. റിയര്‍ സണ്‍ഷേഡ്, ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന ഔട്‌സൈഡ് മിററുകള്‍, റിവേഴ്‌സ് കാമറ, കീലെസ് എന്‍ട്രി, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ഫാബ്രിക്-ലതര്‍ മിശ്രിത അപ്‌ഹോള്‍സ്റ്ററി എന്നിവയും ഉണ്ടായിരിക്കും ഈ പതിപ്പുകളില്‍.

മാരുതി സുസൂക്കി സിയാസ് വേരിയന്റുകളില്‍ എന്തെല്ലാം?

സിയാസിന്റെ ഏറ്റവുമുയര്‍ന്ന വേരിയന്റുകളായ സെഡ്എക്‌സ്‌ഐ പ്ല്‌സ, സെഡ്ഡിഐ പ്ലസ് എന്നിവയില്‍ 16 ഇഞ്ച് അലോയ് വീലുകളാണ് ചേര്‍ക്കുക. സ്മാര്‍ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സീറ്റുകള്‍ക്ക് തുകല്‍ അപ്‌ഹോള്‍സ്റ്ററി, തുകല്‍ പൊതിഞ്ഞ സ്റ്റീയറിങ് വീല്‍ എന്നിവയും ഈ പതിപ്പുകളില്‍ ചേര്‍ക്കും.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Upcoming Maruti Ciaz sedan will get four variants in petrol and diesel versions.
Story first published: Friday, September 26, 2014, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X