15 ലക്ഷം മാരുതി വാഗണ്‍ ആറുകള്‍ വിറ്റഴിച്ചു

ഇന്ത്യയില്‍ 15 ലക്ഷം മാരുതി വാഗണ്‍ ആര്‍ കാറുകള്‍ വിറ്റഴിച്ചു. രണ്ടായിരാമാണ്ടിലാണ് ഈ 'ടാള്‍ ബോയ്' ഡിസൈന്‍ ഇന്ത്യന്‍ വിപണിയിലേക്കു വരുന്നത്. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന അഞ്ച് കാറുകളിലൊന്നാണ് വാഗണ്‍ ആര്‍ വര്‍ഷങ്ങളായി.

2013-14 സാമ്പത്തികവര്‍ഷത്തില്‍ വാഗണ്‍ ആര്‍ 156,300 യൂണിറ്റാണ് വിറ്റഴിച്ചത്. നടപ്പു വര്‍ഷം ഇതുവരെ 93,000 വാഗണ്‍ ആറുകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. വാഗണ്‍ ആറിനെ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത് ഏതെല്ലാം ഘടകങ്ങള്‍ ചേര്‍ന്നാണ്? താഴെ ചിത്രത്താളുകളിലേക്കു നീങ്ങുക.

15 ലക്ഷം മാരുതി വാഗണ്‍ ആറുകള്‍ വിറ്റഴിച്ചു

ചിത്രങ്ങളിലൂടെ നീങ്ങുക.

15 ലക്ഷം മാരുതി വാഗണ്‍ ആറുകള്‍ വിറ്റഴിച്ചു

പൊതുവിലുള്ള ഒരു പറച്ചില്‍ ഇന്ത്യക്കാര്‍ക്ക് 'ബോക്‌സി' ഡിസൈനുകള്‍ വലിയ ഇഷ്ടമില്ലെന്നാണ്. എന്നാല്‍, അത്യാവശ്യം തരക്കേടില്ലാത്ത ഒരു പെട്ടിക്കൂട് ഡിസൈനുമായി വിപണിയിലെത്തിയ വാഗണ്‍ ആര്‍ ഇന്ത്യയിലിന്ന് ഏറ്റവും വില്‍ക്കപ്പെടുന്ന കാറുകളിലൊന്നാണ്. ഇതെങ്ങനെ സംഭവിച്ചു? ഇവിടെയാണ് പ്രായോഗികതയ്ക്കുവേണ്ടി ചില ഇരട്ടത്താപ്പുകളൊക്കെ സ്വീകരിക്കാന്‍ മടിയില്ലാത്ത ഇന്ത്യാക്കാരന്റെ 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ' സ്വഭാവം വെളിപ്പെടുന്നത്.

15 ലക്ഷം മാരുതി വാഗണ്‍ ആറുകള്‍ വിറ്റഴിച്ചു

തന്റെ സാമ്പത്തികസ്ഥിതിയെക്കാള്‍ ഉയരമുള്ളയാളാണ് നിങ്ങളെങ്കില്‍ വാഗണ്‍ ആര്‍ തികച്ചും നല്ലൊരു ഓപ്ഷനാണ്. ഉയരമുള്ളവര്‍ക്കും ഉയരമില്ലാത്തവര്‍ക്കും ഈ വാഹനം സുഖകരമായി ഉപയോഗിക്കാം. മുന്നിലും പിന്നിലും മികച്ച ലെഗ്‌റൂം പ്രദാനം ചെയ്യുന്നുണ്ട് വാഗണ്‍ ആര്‍.

15 ലക്ഷം മാരുതി വാഗണ്‍ ആറുകള്‍ വിറ്റഴിച്ചു

ബൂട്ട് സ്‌പേസ് ഇത്തിരി കുറവാണെങ്കിലും അകത്തെ സൗകര്യം ഈ പ്രശ്‌നത്തെ ഏതാണ്ട് ഇല്ലാതാക്കുന്നതാണ്. ഇത്രയൊക്കെ സൗകര്യമുണ്ടെങ്കിലും ഒരു ചെറുകാറായി വാഗണ്‍ ആര്‍ നിലകൊള്ളുന്നു എന്നതും കാണണം. സിറ്റി ഡ്രൈവിങ്ങിന് ഏറ്റഴും പറ്റിയ വാഹനമാണിത്. പാര്‍ക്കിങ്ങ് ഇടം വളരെ കുറച്ചുമതി എന്നതും വാഗണ്‍ ആറിനെ പ്രിയപ്പെട്ടതാക്കുന്നു. നഗരങ്ങളിലെ ഇടുങ്ങിയ താമസസ്ഥലങ്ങളില്‍ ഈ കാര്‍ വലിയ അലമ്പുണ്ടാക്കാതെ ഒതുങ്ങിക്കൂടും.

15 ലക്ഷം മാരുതി വാഗണ്‍ ആറുകള്‍ വിറ്റഴിച്ചു

1 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് എന്‍ജിന്‍ തരക്കേടില്ലാത്ത പ്രകടനശേഷിയുള്ളതാണ്. മികച്ച ഇന്ധനക്ഷമതയുണ്ട് വാഹനത്തിന്. മാരുതി അവകാശപ്പെടുന്നത് ലിറ്ററിന് 23.0 കിലോമീറ്ററാണ്. പ്രായോഗികമായി സിറ്റികളില്‍ 14 മുതല്‍ 15 വരെ മൈലേജ് കിട്ടുന്നുണ്ട്. ഹൈവേകളിലാണെങ്കില്‍ ഇത് 17 മുതല്‍ 18 വരെയായി ഉയരുന്നു.

15 ലക്ഷം മാരുതി വാഗണ്‍ ആറുകള്‍ വിറ്റഴിച്ചു

മൂന്ന് ഇന്ധന ഓപ്ഷനുകള്‍ മാരുതി നല്‍കുന്നുണ്ട് വാഗണ്‍ ആറില്‍. പെട്രോള്‍ എന്‍ജിന്‍ കൂടാതെ സിഎന്‍ജി, എല്‍പിജി എന്നിവയുണ്ട്. 35 ലിറ്റര്‍ പെട്രോള്‍ ടാങ്കാണ് വാഗണ്‍ ആറിന്റേത്. ഫുള്‍ ടാങ്കില്‍ 50 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. സിഎന്‍ജി, എല്‍പിജി ഇന്ധനങ്ങളില്‍ ഇത് 300 ലിറ്ററോളം കൂടും.

15 ലക്ഷം മാരുതി വാഗണ്‍ ആറുകള്‍ വിറ്റഴിച്ചു

മാരുതിയുടെ സര്‍വീസ് സൗകര്യങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ വാഹനത്തിന്റെ ജനപ്രിയതയുടെ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് മെയിന്റനന്‍സ് ചെലവിന്റെ കുറവാണ്.

Most Read Articles

Malayalam
English summary
Maruti Suzuki Wagon R drives past 15-lakh sales mark.
Story first published: Wednesday, November 26, 2014, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X