മാരുതി സുസൂക്കി സ്വിഫ്റ്റ് ലോഞ്ച് ചെയ്തു

മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 4.42 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വില തുടങ്ങുന്നത്.

പുതിയ സ്വിഫ്റ്റിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ താഴെ ചിത്രത്താളുകളില്‍.

മാരുതി സുസൂക്കി സ്വിഫ്റ്റ് ലോഞ്ച് ചെയ്തു

ചിത്രങ്ങളിലൂടെ നീങ്ങുക.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിനുള്ളത്. പെട്രോള്‍ എന്‍ജിന്റെ കരുത്ത് ഒരല്‍പം കുറച്ചിട്ടുണ്ട് പുതിയ പതിപ്പില്‍. നേരത്തെ 85.8 കുതിരശക്തിയാണ് എന്‍ജിനുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത്തെ റീട്യൂണിങ്ങില്‍ ഇത് 83.1 കുതിരശക്തിയായി കുറഞ്ഞിട്ടുണ്ട്. ഇത് ഇന്ധനക്ഷമതയില്‍ വര്‍ധന വരുത്തിയിരിക്കുന്നു. നേരത്തെ ലിറ്ററിന് 18.6 കിലോമീറ്ററായിരുന്നത് ഇപ്പോള്‍ 20.4 കിലോമീറ്ററായി വര്‍ധിച്ചു.

ഡീസല്‍ എന്‍ജിനും റീട്യൂണിങ്ങിന് വിധേയമായിട്ടുണ്ട്. ഇന്ധനക്ഷമതയില്‍ വലിയ തോതിലുള്ള വര്‍ധനയാണ് വന്നിട്ടുള്ളത്. നേരത്തെ ലിറ്ററിന് 22.9 കിലോമീറ്റര്‍ മൈലേജാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 25.2 കിലോമീറ്ററായി വര്‍ധിച്ചിരിക്കുന്നു.

എക്‌സ്റ്റീരിയര്‍

എക്‌സ്റ്റീരിയര്‍

പൂതിയ മൂന്നു നിറങ്ങള്‍ വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്. വയലറ്റ്, റെഡ്, േ്രഗ എന്നീ നിറങ്ങള്‍. ഫ്രണ്ട് ബംപറിന്റെ ഡിസൈന്‍ മാറിയിരിക്കുന്നു. എയര്‍ഡാമിന്റെ വലിപ്പം കൂടിയിട്ടുള്ളത് ശ്രദ്ധിക്കുക. പുതിയ അലോയ് വീലുകള്‍ വാഹനത്തോടു ചേര്‍ത്തിരിക്കുന്നു. അലോയ് വീലുകള്‍ ഏറ്റവും ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമേ ലഭിക്കൂ. ഗ്രില്ലിന്റെ ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്. ഫോഗ് ലാമ്പ് ഹൗസിങ്ങിൽ സിൽവർ നിറം പൂശിയത് ശ്രദ്ധിക്കുക. ഡേടൈം റണ്ണിങ് ലൈറ്റുകൾ ഘടിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇടമാണിത്.

ഫീച്ചറുകള്‍

ഫീച്ചറുകള്‍

എല്‍എക്‌സ്‌ഐ, എല്‍ഡിഐ വേരിയന്റുകളില്‍ ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകള്‍ നല്‍കിയിട്ടുണ്ട്. പിന്‍സീറ്റുകള്‍ 60:40 അനുപാതത്തില്‍ ക്രമീകരിക്കാം. പുതുതായി ചേര്‍ത്തിട്ടുള്ള സ്വിഫ്റ്റ് എല്‍എക്‌സ്‌ഐ പ്ലസ് വേരിയന്റില്‍ ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, റിമോട്ട് ലോക്കിങ് എന്നീ സൗകര്യങ്ങള്‍ നല്‍കിയിരിക്കുന്നു. വിഎക്‌സ്‌ഐ, വിഡിഐ പതിപ്പുകളില്‍ ഓഡിയോ പ്ലേയര്‍, ഇലക്ട്രികമായി മടക്കാവുന്ന വിങ് മിററുകള്‍, എബിഎസ് എന്നീ സന്നാഹങ്ങള്‍ ഉണ്ട്. ഉയര്‍ന്ന വേരിയന്റുകളായ സെഡ്എക്‌സ്‌ഐ, സെഡ്ഡിഐ എന്നിവയില്‍ റിമോട്ട് ലോക്കിങ്, പിഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയുണ്ട്.

വിലകള്‍

വിലകള്‍

  • LXi - 4.42 ലക്ഷം
  • LXi (O)- 4.49 ലക്ഷം
  • VXi - 5.08 ലക്ഷം
  • ZXi - 5.90 ലക്ഷം
  • LDi - 5.56 ലക്ഷം
  • VDi - 6 ലക്ഷം
  • ZDi - 6.95 ലക്ഷം

Most Read Articles

Malayalam
English summary
2015 Maruti Swift has been launched in Indian Market.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X