മക്‌ലാറന്‍ പി1 ട്രാക്ക് പതിപ്പ് പി1 ജിടിആറിന്റെ സ്‌കെച്ച്

By Santheep

മക്‌ലാറന്‍ പി1 ജിടിആര്‍ മോഡല്‍ വരാനിരിക്കുന്ന ബെപ്ള്‍ ബീച്ച് കോണ്‍കര്‍ ഡി എലഗന്‍സില്‍ അവതരിക്കാനിരിക്കുകയാണ്. ഒരു കണ്‍സെപ്റ്റ് മോഡലായിട്ടാണ് മക്‌ലാറന്‍ പി1 ജിടിആര്‍ ആദ്യം അവതരിപ്പിക്കപ്പെടുക. ഇപ്പോള്‍ ഈ സൂപ്പര്‍കാറിന്റെ ഒരു സ്‌കെച്ച് പുറത്തുവിട്ട് ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് മക്‌ലാറന്‍.

നിലവില്‍ നിര്‍മാണത്തിലുള്ള മക്‌ലാറന്‍ പി1 മോഡല്‍ പൂര്‍ണമായും വിറ്റഴിക്കപ്പെടുന്നതോടെയായിരിക്കും ഈ പുതിയ മോഡലിന്റെ നിര്‍മാണം തുടങ്ങുക. ജിടിആര്‍ മോഡലും ഒറിജിനല്‍ മക്‌ലാറന്‍ പി1 പോലെ പരിമിത പതിപ്പായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. എത്രയെണ്ണമുണ്ടാകുമെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല ഇപ്പോള്‍. മക്‌ലാറന്‍ പി1 മോഡലിന് 375 പതിപ്പുകളാണുള്ളത്.

മക്‌ലാറന്‍ പി1 ജിടിആര്‍ മോഡല്‍ പൂര്‍ണമായും ഒരു ട്രാക്ക് പതിപ്പാണ്. ഇക്കാരണത്താല്‍ തന്നെ റോഡ് ലീഗല്‍ പതിപ്പിനുള്ളതുപോലത്തെ വേഗതാപിരിധിയും മറ്റും നോക്കേണ്ട കാര്യമില്ല. കുറെക്കൂടി മെച്ചപ്പെട്ട ഗ്രിപ്പ്, പ്രകടനശേഷി, എയ്‌റോഡൈനമിക്‌സ് തുടങ്ങിയവ ജിടിആര്‍ മോഡലില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.

McLaren P1 GTR Sketch Revealed Prior To Debut

റേസിങ് വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ മക്‌ലാറനുള്ള പത്തമ്പതുകൊല്ലത്തം പാരമ്പര്യം പുതിയ മോഡലിന്റെ നിര്‍മിതിയില്‍ ഒരു വലിയ സ്വാധീനഘടകം തന്നെയായിരിക്കും. ഫോര്‍മുല വണ്‍ തുടങ്ങി 24 അവേഴ്‌സ് ലെ മാന്‍സ് വരെയുള്ള ട്രാക്കുകളില്‍ ഉപയോഗിക്കുന്ന മികവുറ്റ സാങ്കേതികതകളുടെ ഒരു കലര്‍പ്പ് മക്‌ലാറന്‍ പി1 ജിടിആറിലുപയോഗിക്കും.

പി1ല്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ തന്നെയാണ് പി1 ജിടിആറിലും ഉപയോഗിക്കുക. 3.8 ലിറ്റര്‍ ശേഷിയുള്ളതാണ് ഈ എന്‍ജിന്‍. 887 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നുണ്ടിവന്‍. ജിടിആര്‍ മോഡലിലെത്തുമ്പോള്‍ ഈ എന്‍ജിന്‍ കരുത്ത് 985 ആക്കി ഉയര്‍ത്തും മക്‌ലാറന്‍.

Most Read Articles

Malayalam
കൂടുതല്‍... #mclaren p1 #mclaren
English summary
The P1 GTR by McLaren is set for its debut at the Pebble Beach Concours d'Elegance 2014.
Story first published: Wednesday, July 30, 2014, 15:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X