മെഴ്‌സിഡിസ് സി ക്ലാസ് ലോഞ്ച് ചെയ്തു

By Santheep

പുതിയ മെഴ്‌സിഡിസ് ബെന്‍സ് സി ക്ലാസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സി ക്ലാസ്സിന്റെ പെട്രോള്‍ പതിപ്പ് മാത്രമാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. ഡീസല്‍ പതിപ്പിന്റെ വരവിനായി കുറച്ചുകൂടി കാത്തിരിക്കണം. ഇപ്പോള്‍ ലോഞ്ച് ചെയ്തിട്ടുള്ള പെട്രോള്‍ മോഡലിന്റെ വില, ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 40.90 ലക്ഷമാണ്.

ഡിസൈന്‍ സവിശേഷതകളില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ സി ക്ലാസ് എത്തുന്നത്. എസ് ക്ലാസ് ഡിസൈനില്‍ നിന്നുള്ള വലിയ കടംകൊള്ളലുകള്‍ ഈ വാഹനത്തിന് ബേബി എസ് ക്ലാസ് എന്ന ഓമനപ്പേര് നേടിക്കൊടുത്തിട്ടുണ്ട്. കൂടുതലറിയാം താഴെ താളുകളില്‍.

മെഴ്‌സിഡിസ് സി ക്ലാസ് ലോഞ്ച് ചെയ്തു

ചിത്രങ്ങളിലൂടെ നീങ്ങുക.

മെഴ്‌സിഡിസ് സി ക്ലാസ് ലോഞ്ച് ചെയ്തു

മെഴ്‌സിഡിസ് സി ക്ലാസ്സിന്റെ പെട്രോള്‍ പതിപ്പ് മാത്രമാണ് വിപണിയിലെത്തിയിരിക്കുന്നത്. നടപ്പുവര്‍ഷത്തില്‍ ഈ വാഹനം പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ചെയ്യുന്നത്. അടുത്തവര്‍ഷം മുതല്‍ ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങും. ഡീസല്‍ പതിപ്പ് അടുത്തവര്‍ഷം വിപണി പിടിക്കും. 1.9 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് പെട്രോള്‍ പതിപ്പിലുള്ളത്.

മെഴ്‌സിഡിസ് സി ക്ലാസ് ലോഞ്ച് ചെയ്തു

5500 ആര്‍പിഎമ്മില്‍ 181 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ സി ക്ലാസ് എന്‍ജിന്. 1200-1400 ആര്‍പിഎമ്മില്‍ 300 എന്‍എം ചക്രവീര്യമുല്‍പാദിപ്പിക്കും ഇവന്‍. എന്‍ജിനോടു ചേര്‍ത്തിരിക്കുന്നത് 7 സ്പീഡ് ജി ട്രോണിക് ഗിയര്‍ബോക്‌സാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 7.3 സെക്കന്‍ഡ് മാത്രമേ ഈ വാഹനമെടുക്കൂ.

മെഴ്‌സിഡിസ് സി ക്ലാസ് ലോഞ്ച് ചെയ്തു

സാങ്കേതികമായി ഇന്ന് ഇന്ത്യന്‍ നിരത്തുകളിലുള്ള ഏതൊരു കാറിനെക്കാളും മുന്നിട്ടുനില്‍ക്കുന്നതാണ് പുതിയ സി ക്ലാസ് എന്നാണ് മെഴ്‌സിഡിസ്സിന്റെ അവകാശവാദം. ടെലിമാറ്റിക്‌സ് സംവിധാനങ്ങളുടെ ഏറ്റവും നവീനമായ ഉപയോഗം ഈ വാഹനത്തില്‍ കാണാവുന്നതാണ്.

മെഴ്‌സിഡിസ് സി ക്ലാസ് ഫീച്ചറുകള്‍

മെഴ്‌സിഡിസ് സി ക്ലാസ് ഫീച്ചറുകള്‍

  • ഡ്രൈവ് മോഡ് സെലക്ട് (കംഫര്‍ട്ട്, ഇക്കണോമി, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ല്‌സ്, ഇന്‍ഡിവിജ്വല്‍ ഡ്രൈവ് മോഡ്)
  • സിറ്റീയറിങ് വീലില്‍ ഷിഫ്റ്റ് പാഡിലുകള്‍
  • എല്‍ഇഡി ഇന്റലിജന്റ് ലൈറ്റ് സിസ്റ്റം
  • 3ഡി കാഴ്ചയോടുകൂടിയ ഗാര്‍മിന്‍ മാപ് പൈലറ്റ് നേവിഗേഷന്‍
  • മെഴ്‌സിഡിസ് സി ക്ലാസ് സുരക്ഷാസംവിധാനം

    മെഴ്‌സിഡിസ് സി ക്ലാസ് സുരക്ഷാസംവിധാനം

    • 7 എയര്‍ബാഗുകള്‍
    • പ്രീ സേഫ്
    • അറ്റന്‍ഷന്‍ അസിസ്റ്റ്
    • ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം
    • ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ്
    • ഇഎസ്പി
    • എഎസ്ആര്‍
    • ബിഎഎസ്
    • എബിഎസ്‌

Most Read Articles

Malayalam
English summary
The Mercedes-Benz C-Class was launched today. The car is is priced at INR 40.90 lakhs ex-showroom Delhi.
Story first published: Tuesday, November 25, 2014, 14:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X