മെഴ്‌സിഡിസ് ജിഎല്‍എ 45 എഎംജി 4മാറ്റിക്

By Santheep

നടപ്പുവര്‍ഷം മെഴ്‌സിഡിസ് ബെന്‍സില്‍ നിന്ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന ഒമ്പതാമത്തെ മോഡലാണ് ജിഎല്‍എ 45 എഎംജി 4മാറ്റിക്. കമ്പനിയുടെ പെര്‍ഫോമന്‍സ് വിഭാഗമായ എഎംജിയില്‍ നിന്നും ഇന്ത്യയില്‍ ഇതേവര്‍ഷം മൂന്നു മോഡലുകള്‍ എത്തിയിട്ടുണ്ട്. ജിഎല്‍എ 45 എഎംജി ക്രോസ്സോവര്‍ നാലാമത്തേതാണ്.

ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനത്തിന്റെ വില (മുംബൈ എക്‌സ്‌ഷോറൂം നിരക്കു പ്രകാരം) 69.60 ലക്ഷമാണ്. കൂടുതലറിയാം താഴെ ചിത്രത്താളുകളില്‍.

മെഴ്‌സിഡിസ് ജിഎല്‍എ 45 എഎംജി 4മാറ്റിക്

ചിത്രങ്ങളിലൂടെ നീങ്ങുക.

മെഴ്‌സിഡിസ് ജിഎല്‍എ 45 എഎംജി 4മാറ്റിക്

ലോകത്തിലെ ഏറ്റവും കരുത്തേറിയ 2 ലിറ്റര്‍, 4 സിലിണ്ടര്‍ എന്‍ജിനാണ് ജിഎല്‍എ 45 എഎംജിയില്‍ ഉപയോഗിക്കുന്നത്. ഈ എന്‍ജിന്‍ 360.4 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. പരമാവധി ചക്രവീര്യം 450 എന്‍എം.

മെഴ്‌സിഡിസ് ജിഎല്‍എ 45 എഎംജി 4മാറ്റിക്

ഫോര്‍വീല്‍ ഡ്രൈവിലാണ് മെഴ്‌സിഡിസ് ജിഎല്‍എ 45 എഎംജി 4മാറ്റിക് പതിപ്പ് വരുന്നത്. 'എഎംജി സ്പീഡ്ഷിഫ്റ്റ് ഡ്യുവല്‍ ക്ലച്ച്, 7 സ്പീഡ് സ്‌പോര്‍ട്‌സ് ട്രാന്‍സ്മിഷന്‍ എന്നിവ ചേര്‍ത്ത് വാഹനം എത്തുന്നു.

മെഴ്‌സിഡിസ് ജിഎല്‍എ 45 എഎംജി 4മാറ്റിക്

എഎംജി ശൈലിയിലുള്ള 'ട്വിന്‍ ബ്ലേഡ്' മാറ്റ് ടൈറ്റാനിയം ഗ്രേ റേഡിയേറ്റര്‍ ഗ്രില്ലാണ് ജിഎല്‍എ 45 എഎംജിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ക്രോസ്സോവറിന്റെ 'കുപിതസൗന്ദര്യം' വര്‍ധിപ്പിക്കുന്നുണ്ട് എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പ് അടക്കമുള്ള സന്നാഹങ്ങള്‍. മാറ്റ് ഗ്രേ നിറത്തിലുള്ള റിയര്‍ സ്‌കിഡ് പ്ലേറ്റ്, രണ്ട് ക്രോമിയം പൂശിയ ടെയ്ല്‍പൈപ്പുകളോടു കൂടിയ എക്‌സോസ്റ്റ് സിസ്റ്റം, വലിയ റൂഫ് സ്‌പോയ്‌ലര്‍ തുടങ്ങിയ എഎംജി സന്നാഹങ്ങളെല്ലാം ഈ വാഹനത്തിലുണ്ട്. 19 ഇഞ്ച് അലോയ് വീലുകളും വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നു.

മെഴ്‌സിഡിസ് ജിഎല്‍എ 45 എഎംജി 4മാറ്റിക്

മൂന്ന് ആരങ്ങളുള്ള, തുകല്‍ പൊതിഞ്ഞ എഎംജി മല്‍ട്ടിഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ ജിഎല്‍എ 45 എഎംജിയില്‍ ചേര്‍ത്തിട്ടുണ്ട്. എഎംജി അലൂമിനിയം ഷിഫ്റ്റ് പാഡിലുകളും കാണാം. 17.8 സെന്റിമീറ്റര്‍ സെന്‍ട്രല്‍ മീഡിയോ ഡിസ്‌പ്ലേ, പനോരമിക് സണ്‍റൂഫ്, ആക്ടിവ് പാര്‍ക്കിങ് അസിസ്റ്റ് തുടങ്ങിയ സന്നാഹങ്ങളുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #mercedes benz #new launches
English summary
The new Mercedes-Benz GLA 45 AMG 4MATIC was launched in India.
Story first published: Tuesday, October 28, 2014, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X