'ബേബി എസ് ക്ലാസ്' നാളെ ഇന്ത്യയിലെത്തും

By Santheep

പുതിയ സി ക്ലാസ് സെഡാന്‍ വിപണിയില്‍ നാളെ (25 നവംബര്‍ 2014) ലോഞ്ച് ചെയ്യും. നിരവധി ഡിസൈന്‍ മാറ്റങ്ങളുമായി വരുന്ന ഈ വാഹനം 'ബേബി എസ് ക്ലാസ്' എന്ന ഒരു ഓമനപ്പേരും ഈ വാഹനത്തിനുണ്ട്. എസ് ക്ലാസ്സിന്റെ ഡിസൈന്‍ സവിശേഷതകളില്‍ നിന്ന് നിരവധി കടമെടുക്കലുകള്‍ നടന്നിട്ടുണ്ട് എന്നതിനാലാണ് ഈ വിളിപ്പേര് വരുന്നത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ മാസത്തിലാണ് പുതിയ സി ക്ലാസ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

പ്രീ സേഫ് ബ്രേക്കിങ് സിസ്റ്റം, അറ്റന്‍ഷന്‍ അസിസ്റ്റ് സിസ്റ്റം, എയര്‍മാറ്റിക് എയര്‍ സസ്‌പെന്‍ഷന്‍ തുടങ്ങിയ നിരവധി സന്നാഹങ്ങള്‍ ഈ വാഹനത്തില്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്രവിപണിയില്‍ ഇനിയുമേറെ സാങ്കേതിക സന്നാഹങ്ങളോടെയാണ് പുതിയ സി ക്ലാസ് വന്നിട്ടുള്ളത്. ഇവയെല്ലാം ഇന്ത്യന്‍ വിപണിയിലേക്കും വരുമോയെന്നത് സംശയാസ്പദമാണ്.

C Class

പൂനെ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പ്ലാന്റുകളിലാണ് സി ക്ലാസ്സിന്റെ അസംബ്ലിങ് നടക്കുന്നത്. വാഹനത്തിന്റെ സാങ്കേതിക സവിശേഷതകള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല മെഴ്‌സിഡിസ്. നിലവിലുള്ള അതേ എന്‍ജിന്‍ കൂടുതല്‍ പ്രകടനശേഷി നല്‍കി പുതിയ സി ക്ലാസ്സില്‍ ഘടിപ്പിക്കുമെന്ന് കരുതുന്നവരുണ്ട്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സായിരിക്കും എന്‍ജിനോടു ചേര്‍ക്കുക.

നാളത്തെ ലോഞ്ച് പെട്രോള്‍ മോഡലിന്റേതു മാത്രമാണെന്ന് മെഴ്‌സിഡിസ് അറിയിച്ചിട്ടുണ്ട്. ഡീസല്‍ സി ക്ലാസ് പിന്നാലെ വിപണിയിലെത്തും. പുതിയ സി ക്ലാസ് കുറെക്കൂടി പ്രീമിയം നിലവാരത്തിലാണ് വരുന്നത്. ഇക്കാരണത്താല്‍ തന്നെ നിലവിലുള്ള മോഡലിനെക്കാള്‍ ഉയര്‍ന്ന വിലയിലായിരിക്കും പുതിയ മോഡല്‍ എത്തുക.

Most Read Articles

Malayalam
English summary
Mercedes Benz India To Launch New C Class Tomorrow.
Story first published: Monday, November 24, 2014, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X