മെഴ്‌സിഡിസ് എസ് ക്ലാസ്സിന് ചരിത്രമുന്നേറ്റം

By Santheep

പുതിയ മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസ് വില്‍പന 1 ലക്ഷം കടന്നു. വിപണിയിലെത്തി ഒരു വര്‍ഷത്തിനിടെയാണ് ഈ നേട്ടം. ജര്‍മനി, യുഎസ്, ചൈന, ഇന്ത്യ തുടങ്ങിയ സുപ്രധാന വിപണികളിലാണ് എസ് ക്ലാസ് നിലവില്‍ ലഭ്യമാകുന്നത്. പുതുക്കിയ പതിപ്പിന് വന്‍ വരവേല്‍പാണ് ഇവിടങ്ങളിലെ ഉപഭോക്താക്കള്‍ നല്‍കിയത്.

മെഴ്‌സിഡിസിന്റെ ഏതെങ്കിലുമൊരു മോഡലിന് ഇത്ര ആരവത്തോടെ സ്വീകാര്യത ലഭിക്കുന്നത് ഇതാദ്യമാണെന്നു പറയാം.

Mercedes-Benz Records One Lakh S-Class Sales In A Year

ഉന്നതമായ ഗുണനിലവാരം പാലിക്കുന്നതില്‍ മെഴ്‌സിഡിസ് പുലര്‍ത്തുന്ന കണിശതയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് എന്നു ചൂണ്ടിക്കാട്ടുന്നു മെഴ്‌സിഡിസ് ഇന്ത്യ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ഓല കല്ലേനിയസ്. അത്യാധുനിക സാങ്കേതികതയും മികവുറ്റ പ്രകടനശേഷിയുമെല്ലാം ഒരുമിക്കുന്ന ഇടമാണ് മെഴ്‌സിഡിസ് വാഹനങ്ങള്‍.

രാജ്യത്തെ സാന്നിധ്യം ശക്തമാക്കുന്നതിനായി പുതിയ രണ്ട് വാഹനങ്ങള്‍കൂടി വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് മെഴ്‌സിഡിസ്. നടപ്പുവര്‍ഷം അവസാനമാകുമ്പോഴേക്ക് ഇവ വിപണിയിലെത്തിച്ചേരും. എസ് ക്ലാസ് കൂപെ, എസ്500 ഹൈബ്രിഡ് എന്നിവയാണ് ഈ വാഹനങ്ങള്‍.

പൂനെയിലെ ഛക്കനില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് മെഴ്‌സിഡിസ് വാഹനങ്ങളുടെ അസംബ്ലിങ് നടക്കുന്നത്. മെഴ്‌സിഡിസ് എസ്500 മോഡലിന് 1,40,00,000 രൂപയും എസ്350 മോഡലിന് 1,10,00,000 രൂപയുമാണ് വില.

Most Read Articles

Malayalam
കൂടുതല്‍... #mercedes benz
English summary
Mercedes-Benz has recently launched in India its S-Class luxury vehicle. The German engineered product is filled with gadgets and gizmos that give you the best creature comfort on offer.
Story first published: Tuesday, October 21, 2014, 12:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X