മെഴ്‌സിഡിസ് എഎംജി ജിടിയിലേക്കുള്ള പുതിയ എന്‍ജിന്‍ കാണാം

By Santheep

മെഴ്‌സിഡിസ് എഎംജി ജിടി സൂപ്പര്‍കാര്‍ നിരത്തുകളിലേക്കിറങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. ലോഞ്ചിനു മുന്നോടിയായി എഎംജി ജിടി സൂപ്പര്‍കാറിലുപയോഗിക്കുന്ന പുതിയ എന്‍ജിന്‍ പ്രദര്‍ശിപ്പിക്കുകയാണ് മെഴ്‌സിഡിസ് ഇപ്പോള്‍. കമ്പനിയില്‍ നിന്ന് ഇതുവരെ പുറത്തുവന്ന എന്‍ജിനുകളില്‍ ഏറ്റവും ആധുനികമായ സാങ്കേതികതയില്‍ നിര്‍മിക്കപ്പെട്ട എന്‍ജിനാണിത്.

എഎംജി ജിടിയിലുപയോഗിക്കുന്ന ഈ എന്‍ജിന്റെ ശേഷി 4.0 ലിറ്ററാണ്. 510 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ വി8 എന്‍ജിന്‍. 650 എന്‍എം ചക്രവീര്യമാണ് എഎംജി ജിടിയുടെ എന്‍ജിന്‍ പുറത്തെടുക്കുക. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ എന്‍ജിനെടുക്കുന്ന സമയം 4 സെക്കന്‍ഡാണ്.

Mercedes Benz Reveals Its AMG GT Engine

ഈ വമ്പന്‍ എന്‍ജിന്റെ ഭാരം 209 കിലോഗ്രാം മാത്രമേയുള്ളൂ എന്നറിയുക. നിര്‍മാണസാമഗ്രികളുടെ പ്രത്യേകതയാണ് ഈ ഭാരക്കുറവിനു പിന്നില്‍. എസ്എല്‍എസ് എഎംജിയില്‍ ഉപയോഗിക്കുന്ന വി8 എന്‍ജിനെക്കാള്‍ കരുത്തേറിയതാണ് ഈ പുതിയ വി8 എന്‍ജിന്‍. കാറിന്റെ നീക്കങ്ങളെ സൂക്ഷമമായി നിരീക്ഷിച്ച് അവയ്ക്കനുസൃതമായി എന്‍ജിന്‍ ബാലന്‍സ് ചെയ്യുന്ന സാങ്കേതികതയും ഈ കാറില്‍ ഉപയോഗിച്ചിട്ടുണ്ട്.

മികച്ച ഇന്ധനക്ഷമത നല്‍കുന്നതിനായി സ്റ്റാര്‍ട്ട്-സ്റ്റോപ് സാങ്കേതികതകൂടി ഈ എന്‍ജിനോട് ചേര്‍ത്തിരിക്കുന്നു മെഴ്‌സിഡിസ്.

2015 മെഴ്‌സിഡിസ് എഎംജി ജിടിയിലായിരിക്കും പുതിയ എന്‍ജിന്‍ ആദ്യം ഘടിപ്പിക്കുക. തുടര്‍ന്ന് വരുംതലമുറ സി63 എഎംജിയിലും ഈ എന്‍ജിനെ കാണാന്‍ കഴിയും.

Most Read Articles

Malayalam
English summary
German luxury car manufacturer is soon to launch its Mercedes AMG GT supercar. Now prior to the launch of its vehicle, they have revealed the mammoth size engine for its Mercedes AMG GT vehicle.
Story first published: Saturday, July 26, 2014, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X