മെഴ്‌സിഡിസ് ഓഡിക്കൊപ്പം ഓടിയെത്തുന്നു

By Santheep

രാജ്യത്തിന്റെ ഓട്ടോമൊബൈല്‍ വിപണിയില്‍ ഏറ്റവും കടുത്ത മത്സരങ്ങളിലൊന്ന് നടക്കുന്നത് ആഡംബരക്കാര്‍ കമ്പനികള്‍ക്കിടയിലാണ്. പ്രത്യേകിച്ച്, ജര്‍മനിയില്‍ നിന്നുള്ള ഓഡി, ബിഎംഡബ്ല്യു, മെഴ്‌സിഡിസ് ബെന്‍സ് എന്നീ കമ്പനികള്‍ക്കിടയില്‍. ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കാര്‍ കമ്പനിയാകാന്‍ വേണ്ടി ഇവര്‍ നടത്തുന്ന ഇഞ്ചോടിഞ്ച് പോരാട്ടം എപ്പോഴും വാര്‍ത്തകളുണ്ടാക്കുന്നു.

പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ഇന്ത്യന്‍ വിപണിയില്‍ ഓഡിയുടെ വില്‍പനാനേട്ടങ്ങള്‍ക്കരികിലേക്ക് മെഴ്‌സിഡിസ് ഓടിയെത്തിയതിനെക്കുറിച്ചാണ്. നിലവില്‍ ഓഡിയാണ് രാജ്യത്ത് ഏറ്റവുമധികം ആഡംബര കാര്‍ മോഡലുകള്‍ വില്‍ക്കുന്നത്. മെഴ്‌സിഡിസ് ബിഎംഡബ്ല്യുവിനും താഴെ മൂന്നാം സ്ഥാനത്താണ് നിന്നിരുന്നത്. ഈയിടെ സിയാം പുറത്തുവിട്ട വില്‍പനക്കണക്കുകള്‍ പ്രകാരം മെഴ്‌സിഡിസ് ബെന്‍സ്, ഓഡിയുടെ തൊട്ടരികിലെത്തിയിട്ടുണ്ട്.

Mercedes Benz Sales Jumps Up

നടപ്പ് വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 4,717 മോഡലുകളാണ് മെഴ്‌സിഡിസ് ഇന്ത്യയില്‍ വിറ്റിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 25 ശതമാനം വളര്‍ച്ചയാണിത് എന്നതിനൊപ്പം ഇന്ന് വിപണിയെ നയിക്കുന്ന ഓഡിയുടെ തൊട്ടരികില്‍ മെഴ്‌സിഡിസ് എത്തുകയും ചെയ്തിരിക്കുന്നു.

അതെസമയം ഓഡി വിപണിയില്‍ വിറ്റഴിച്ചത് എത്ര മോഡലുകളാണെന്ന് കൃത്യമായ വിവരം ലഭ്യമല്ല. എന്നാല്‍, ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ആറുമാസത്തിനിടെ 5,000ത്തിന്റെ ചുറ്റുപാടിലാണ് ഓഡിയുടെ വില്‍പന.

ജര്‍മന്‍ ആഡംബരക്കമ്പനികള്‍ വോള്യം വിപണി പിടിക്കുന്നതിനായി ചെറു മോഡലുകള്‍ ഇറക്കിക്കളിക്കുകയാണിപ്പോള്‍ രണ്ടുദിവസം മുമ്പാണ് മെഴ്‌സിഡിസ് തങ്ങളുടെ എക്കാലത്തെയും ചെറിയ സെഡാനായ സിഎല്‍എ വിപണിയിലെത്തിച്ചത്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഓഡിയുട എ3 സെഡാന്‍ വിപണി പിടിക്കാനൊരുങ്ങുകയാണ്. ഈ വാഹനത്തിന്റെ ബുക്കിങ് ഓഗസ്റ്റ് ഒന്നുമുതല്‍ തുടങ്ങു. ഓഗസ്റ്റ് ഏഴിനാണ് വാഹനത്തിന്റെ ലോഞ്ച് നടക്കുക.

Most Read Articles

Malayalam
English summary
Sales of Mercedes Benz are spiralling on the back of compact hatch models like the A and B Class.
Story first published: Monday, July 28, 2014, 16:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X