പുതുക്കിയ മെഴ്‌സിഡിസ് ബി ക്ലാസ്സ് 2015 മധ്യത്തില്‍ വരും

By Santheep

ഒക്ടോബര്‍ മാസത്തിലെ പാരിസ് മോട്ടോര്‍ഷോയില്‍ അവതരിക്കാനിരിക്കുന്ന 2015 മോഡല്‍ മെഴ്‌സിഡിസ് ബി ക്ലാസ് ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ വെളിപ്പെട്ടു. ചില ചെറിയ സൗന്ദര്യപരമായ മാറ്റങ്ങളാണ് എക്സ്റ്റീരിയറില്‍ വരുത്തിയിട്ടുള്ളത്. വാഹനത്തിന്റെ ആഗോള ലോഞ്ചിനു ശേഷമായിരിക്കും ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശം നടക്കുക.

ഇന്റീരിയറിലും നിരവധി മാറ്റങ്ങള്‍ വന്നിട്ടുള്ളതായാണ് അറിയുന്നത്. കോംപാക്ട് സെഗ്മെന്റില്‍ തങ്ങളുടെ ഇടം ഭദ്രമാക്കിയ വാഹനമെന്ന നിലയിലാണ് മെഴ്‌സിഡിസ് ബി ക്ലാസ്സിനെ കാണുന്നത്. രാജ്യത്ത് പ്രീമിയം നിലവാരത്തിലുള്ള ചെറുവാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു തുടങ്ങിയ ഘട്ടത്തിലാണ് ബി ക്ലാസ് ഹാച്ച്ബാക്ക് വിപണിയിലെത്തിയത്.

ഒരു ചെറിയ കുടുംബത്തിന് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നു ബി ക്ലാസ് ഹാച്ച്ബാക്ക്. ഇന്ത്യയിലെ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ഒരു പുതിയ സാമ്പത്തിക വര്‍ഗത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നുണ്ട് ഈ ഹാച്ച്ബാക്കെന്നു വേണമെങ്കില്‍ പറയാം.

Mercedes-Benz Showcase Their 2015 B-Class Hatchback

പ്രാക്ടിക്കാലിറ്റി, കംഫര്‍ട്ട്, സ്‌പോര്‍ടിനെസ്സ്, ഡ്രൈവിങ് സുഖം തുടങ്ങിയ ഘടകങ്ങളുടെ കൃത്യതയാര്‍ന്ന ചേരുവയാണ് ബി ക്ലാസ് ഹാച്ച്ബാക്കിലുള്ളതെന്ന് മെഴ്‌സിഡിസ്സിന്റെ ഡിവിഷണല്‍ ബോര്‍ഡ് മെമ്പറും മാര്‍ക്കറ്റിങ് കാര്യസ്ഥനുമായ ഓല കല്ലാനിയസ് പറയുന്നു.

2015 മെഴ്‌സിഡിസ് ബി ക്ലാസ് ഹാച്ച്ബാക്കില്‍ മൂന്ന് ഡീസല്‍ എന്‍ജിനുകളും രണ്ട് പെട്രോള്‍ എന്‍ജിനുകളും ചേര്‍ത്ത് വിപണിയിലെത്തും. ഒരു 4MATIC ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റം വാഹനത്തോട് ചേര്‍ക്കുമെന്നാണ് അറിയുന്നത്. ഇത് ഓപ്ഷണലായിരിക്കും.

ഒക്ടോബറില്‍ ലോഞ്ച് ചെയ്യുന്ന ബി ക്ലാസ് ഹാച്ച്ബാക്കിന്റെ ഡെലിവറി നവംബര്‍ മാസത്തില്‍ തന്നെ തുടങ്ങും. ഇന്ത്യയിലേക്ക് ഈ മോഡല്‍ എത്തുക 2015 മധ്യത്തോടെയായിരിക്കും.

Most Read Articles

Malayalam
English summary
Mercedes-Benz always has something new to showcase at the Paris Motor Show, which is scheduled in October, 2014.
Story first published: Saturday, September 13, 2014, 17:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X