ആസ്റ്റണ്‍ മാര്‍ട്ടിനെ സ്വന്തമാക്കാന്‍ മെഴ്‌സിഡിസ് ആലോചിക്കുന്നു

വിഖ്യാത സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാവായ ആസ്റ്റണ്‍ മാര്‍ട്ടിനെ ഏറ്റെടുക്കാന്‍ മെഴ്‌സിഡിസ് ബെന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുകെ ഓട്ടോകാറാണ് ഈ റിപ്പോര്‍ട്ടുമായി എത്തിയിട്ടുള്ളത്.

ബ്രിട്ടന്‍ ആസ്ഥാനമായുള്ള ആസ്റ്റണ്‍ മാര്‍ട്ടിനും ജര്‍മന്‍ കമ്പനിയായ മെഴ്‌സിഡിസും തമ്മില്‍ നിലവില്‍ ചില സാങ്കേതിക കരാറുകള്‍ പുലര്‍ത്തുന്നുണ്ട്. മെഴ്‌സിഡിസിന്റെ സ്‌പോര്‍ട്‌സ് വിഭാഗമായ എഎംജിയുടെ സാങ്കേതികത ഉപയോഗിക്കാന്‍ ആസ്റ്റണ്‍ മാര്‍ട്ടിന് ഈ കരാര്‍ വഴിയൊരുക്കുന്നുണ്ട്. എന്നാല്‍ ഇത് പരിമിതമായ തോതിലാണ്. കൂടുതല്‍ വിവരങ്ങള്‍ താഴെ.

ആസ്റ്റണ്‍ മാര്‍ട്ടിനെ സ്വന്തമാക്കാന്‍ മെഴ്‌സിഡിസ്

അതെസമയം മെഴ്‌സിഡിസ് ബെന്‍സ് ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണ്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഒരു മികച്ച ബ്രാന്‍ഡാണെന്നും അവരുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ സഹായങ്ങള്‍ തങ്ങള്‍ ചെയ്തുവരുന്നുണ്ടെന്നും മെഴ്‌സിഡിസ് സിഇഒ ഡീറ്റര്‍ സെറ്റ്‌ഷെ വ്യക്തമാക്കി.

ആസ്റ്റണ്‍ മാര്‍ട്ടിനെ സ്വന്തമാക്കാന്‍ മെഴ്‌സിഡിസ്

ആസ്റ്റണ്‍ മാര്‍ട്ടിനില്‍ അഞ്ച് ശതമാനം ഓഹരിയുണ്ട് നിലവില്‍ മെഴ്‌സിഡിസിന്. മെര്‍ക് ആസ്റ്റണ്‍ മാര്‍ട്ടിനെ സ്വന്തമാക്കിയാല്‍ ഇരുകമ്പനികള്‍ക്കും അതൊരു നേട്ടമാണ്. മെഴ്‌സിഡിസിന്റെ ഏറ്റവും ആധുനികമായ സാങ്കേതികത പൂര്‍ണമായും ഉപയോഗിക്കാന്‍ ആസ്റ്റണ്‍ മാര്‍ട്ടിന് സാധിക്കും. ആസ്റ്റണ്‍ മാര്‍ട്ടിന്റെ സ്‌പോര്‍ട്‌സ് കാര്‍ വൈദഗദ്ധ്യവും ബ്രാന്‍ഡ് പ്രതിച്ഛായയും മെര്‍കിനെയും സഹായിക്കും.

ആസ്റ്റണ്‍ മാര്‍ട്ടിനെ സ്വന്തമാക്കാന്‍ മെഴ്‌സിഡിസ്

ആസ്റ്റണ്‍ മാര്‍ടിന്‍ വാന്റേജിന്റെ പുതിയ പതിപ്പില്‍ ഉപയോഗിക്കുന്ന വി8 എന്‍ജിനിന്റെ നിര്‍മാണത്തില്‍ എഎംജി സാങ്കേതികത ഉപയോഗിക്കുന്നുണ്ട്. 4 ലിറ്ററിന്റേതായിരിക്കും ഈ എന്‍ജിന്‍ എന്നാണറിയുന്നത്. 490 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന്‍ ശേഷിയുണ്ടായിരിക്കുമെന്ന് ഊഹങ്ങളുണ്ട്.

ആസ്റ്റണ്‍ മാര്‍ട്ടിനെ സ്വന്തമാക്കാന്‍ മെഴ്‌സിഡിസ്

മെഴ്‌സിഡിസിന്റെ ആലോചനകളോട് ആസ്റ്റണ്‍ മാര്‍ട്ടിന്റെ നിക്ഷേപകര്‍ എങ്ങനെ പ്രതികരിക്കും എന്നതൊരു പ്രശ്‌നമാണ്. നിലവില്‍ ആസ്റ്റണിന്റെ ഭൂരിപക്ഷം ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന ഇന്‍വെസ്റ്റിന്‍ഡസ്ട്രിയല്‍ എന്ന കമ്പനി ഓഹരികള്‍ വിട്ടുനല്‍കാന്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. കഴിഞ്ഞ വര്‍ഷം ആയിരത്തഞ്ഞൂറ് കോടിയോളം രൂപ ചെലവിട്ടാണ് ഈ കമ്പനി ആസ്റ്റണ്‍ മാര്‍ടിന്‍ ഓഹരികള്‍ സ്വന്തമാക്കിയത്.

Most Read Articles

Malayalam
English summary
New reports have emerged which claim that the German car maker Mercedes-Benz is contemplating the purchase of British sports car manufacturer Aston Martin.
Story first published: Tuesday, March 25, 2014, 10:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X