മെഴ്‌സിഡിസ് എ ക്ലാസ്, ബി ക്ലാസ് എഡിഷന്‍ 1 വിപണിയില്‍

By Santheep

മെഴ്‌സിഡിസ് ബെന്‍സിന്റെ എ ക്ലാസ്, ബിക്ലാസ് ഹാച്ച്ബാക്കുകള്‍ ഇന്ത്യയിലെത്തിയതിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ക്ക് ഓരോ പ്രത്യേക പതിപ്പുകള്‍ വിപണിയിലെത്തിച്ചു. എഡിഷന്‍ വണ്‍ എന്നാണ് ഈ പതിപ്പുകള്‍ അറിയപ്പെടുക.

എ ക്ലാസ് എഡിഷന്‍ വണ്‍ മോഡലിന് 26.17 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്. ബി ക്ലാസ് എഡിഷന്‍ വണ്‍ വിലകള്‍ തുടങ്ങുന്നത് 28.75 ലക്ഷം രൂപയിലും. വാഹനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

മെഴ്‌സിഡിസ് എ ക്ലാസ്, ബി ക്ലാസ് എഡിഷന്‍ 1 വിപണിയില്‍

ചിത്രങ്ങളിലൂടെ നീങ്ങുക

മെഴ്സിഡിസ് ബെൻസ് എ ക്ലാസ് എഡിഷൻ വൺ

മെഴ്സിഡിസ് ബെൻസ് എ ക്ലാസ് എഡിഷൻ വൺ

എ ക്ലാസ് എഡിഷന്‍ വണ്ണിന്റെയും ബി ക്ലാസ് എഡിഷന്‍ വണ്ണിന്റെയും ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ധിപ്പിച്ചിട്ടുണ്ട്. 10 സ്‌പോക് അലോയ് വീലുകള്‍ പുതിയതാണ് ഈ പതിപ്പുകളില്‍. അതെസമയം വീല്‍ സൈസില്‍ മാര്‌റമൊന്നും വരുത്തിയിട്ടില്ല.

മെഴ്സിഡിസ് ബെൻസ് ബി ക്ലാസ് എഡിഷൻ വൺ

മെഴ്സിഡിസ് ബെൻസ് ബി ക്ലാസ് എഡിഷൻ വൺ

മെഴ്‌സിഡിസിന്റെ പെര്‍ഫോമന്‍സ് വിഭാഗമായ എഎംജി-യില്‍ നിന്നുള്ള കിറ്റാണ് രണ്ടു പ്രത്യേക പതിപ്പിലും ചേര്‍ത്തിരിക്കുന്നത്. വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യം കൂട്ടുന്നതിന് ഇവ സഹായിച്ചിരിക്കുന്നു. എഡിഷന്‍ വണ്‍ എന്നെഴുതിയ ബാഡ്ജ് ഇവയിലുണ്ട്. റിയര്‍വ്യൂ മിററുകളില്‍ കറുപ്പുനിറം പൂശിയിരിക്കുന്നതായി കാണാം.

മെഴ്സിഡിസ് എ ക്ലാസ് എഡിഷൻ വൺ

മെഴ്സിഡിസ് എ ക്ലാസ് എഡിഷൻ വൺ

ഇലക്ട്രികമായി ക്രമീകരിക്കാവുന്ന മുന്‍ കാബിന്‍ സീറ്റുകളാണ് ഇന്റീരിയറിലെ പ്രധാന പ്രത്യേകതകളിലൊന്ന്. മുന്‍ സീറ്റുകള്‍ക്ക് സീറ്റ് ക്രമീകരണം ഓര്‍മിച്ചുവെക്കാന്‍ കഴിയും. തുകലിന്റെയും ഫാബ്രിക്കിന്റെയും ഉപയോഗം സീറ്റുകളില്‍ കാണാം.

മെഴ്സിഡിസ് ബി ക്ലാസ് എഡിഷൻ വൺ

മെഴ്സിഡിസ് ബി ക്ലാസ് എഡിഷൻ വൺ

എഡിഷന്‍ വണ്‍ പതിപ്പുകളില്‍ പനോരമിക് സണ്‍റൂഫ് ചേര്‍ത്തിട്ടുണ്ട്. റിവേഴ്‌സിങ് കാമറ, കപ് ഹോള്‍ഡറുകളോടു കൂടിയ സെന്റര്‍ ആംറെസ്റ്റ്, ബി ക്ലാസ് എഡിഷനില്‍ പിന്‍ സീറ്റിലെ എന്റര്‍ടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ പുതുക്കിയിട്ടുണ്ട്.

മെഴ്സിഡിസ് എ ക്ലാസ് എഡിഷൻ വൺ

മെഴ്സിഡിസ് എ ക്ലാസ് എഡിഷൻ വൺ

എ ക്ലാസ് എഡിഷന്‍ വണ്ണിലും ബി ക്ലാസ് എഡിഷന്‍ വണ്ണിലും 2.1 ലിറ്റര്‍ ശേഷിയുള്ള ഒരു ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ചേര്‍ത്തിട്ടുള്ളത്. 109 പിഎസ് കരുത്തുള്ള ഈ എന്‍ജിന്‍ 250 എന്‍എം ചക്രവീര്യം പകരുന്നു. വാഹനത്തിന്റെ ഫ്രണ്ട് വീല്‍ സിസ്റ്റത്തെ ചലിപ്പിക്കുന്നത് ഒരു 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്.

മെഴ്സിഡസ് ബി ക്ലാസ് എഡിഷൻ വൺ

മെഴ്സിഡസ് ബി ക്ലാസ് എഡിഷൻ വൺ

മൂന്ന് എക്സ്റ്റീരിയര്‍ നിറങ്ങളിലാണ് ഈ വാഹനം വിപണിയില്‍ ലഭിക്കുക. സൈറസ് വൈറ്റ്, പോളാര്‍ സില്‍വര്‍, ജൂപിറ്റര്‍ റെഡ് എന്നി നീറങ്ങളില്‍.

മെഴ്സിഡസ് എ ക്ലാസ് എഡിഷൻ വൺ

മെഴ്സിഡസ് എ ക്ലാസ് എഡിഷൻ വൺ

എആര്‍എഐ സാക്ഷ്യപ്പെടുത്തിയതു പ്രകാരം ലിറ്ററിന് 18.18 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട് ബി ക്ലാസ്സിലെ ഡീസല്‍ എന്‍ജിന്‍. എ ക്ലാസ് എന്‍ജിന്‍ പകരുന്നത് ലിറ്ററിന് 20.06 കിലോമീറ്റര്‍ മൈലേജാണ്.

മെഴ്സിഡസ് ബി ക്ലാസ് എഡിഷൻ വൺ

മെഴ്സിഡസ് ബി ക്ലാസ് എഡിഷൻ വൺ

ഓഡി എ3 സെഡാന്‍ ഓഗസ്റ്റ് മാസത്തോടെ വിപണിയിലെത്താന്‍ പോകുന്നതിനെ ലക്ഷ്യം വെച്ചാണ് മെഴ്‌സിഡിസ് പുതിയ രണ്ടു പതിപ്പുകളുമായി എത്തിയിട്ടുള്ളതെന്ന് ഊഹിക്കാവുന്നതാണ്. 26 ലക്ഷത്തിന്റെ പരിസരത്തില്‍ വിലവരുന്ന എ3 സെഡാനെ എതിരിടുക എന്നതായിരിക്കും എഡിഷന്‍ വണ്‍ പതിപ്പുകളുടെ ദീര്‍ഘകാല ഉദ്ദേശ്യം. പ്രത്യേക എഡിഷന്‍ പതിപ്പുകള്‍ 100 എണ്ണത്തില്‍ ഒതുങ്ങുമെങ്കിലും ഇവയുടെ ചുവടുപിടിച്ച് ഒരു ഉല്‍പന്നനയം കൊണ്ടുവരാന്‍ മെഴ്‌സിഡിസിന് സാധിച്ചേക്കും.

Most Read Articles

Malayalam
English summary
Mercedes-Benz India have launched the Edition 1 special edition on the A Class and B Class.
Story first published: Tuesday, June 24, 2014, 14:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X