നിദ്രയിലുള്ള ഷൂമാക്കറിനെതിരെ കോടതിനടപടി

By Santheep

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ സ്‌കീയിംഗിനിടെ ഗുരുതരമായി പരുക്കേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന മൈക്കേല്‍ ഷൂമാക്കറിനെതിരെ കോടതിനടപടികള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഷൂമാക്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു മാസങ്ങള്‍ക്കു മുമ്പ് നടന്ന ഒരു ആക്‌സിഡണ്ട് കേസിന്റെ നടപടികള്‍ ഇപ്പോഴും തുടരുന്നുണ്ട്.

അതെസമയം ഷൂമാക്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നു. തലയ്‌ക്കേറ്റ പരുക്ക് ഗുരുതരമായതിനാല്‍ ഷൂമാക്കറിനെ നിര്‍ബന്ധിത കോമാവസ്ഥയില്‍ നിര്‍ത്തിയിരിക്കുകയാണ്.

Michael Schumacher Could Be Sued

സ്‌പെയിനില്‍ ഓഡി എ4 വാടകയ്‌ക്കെടുത്ത് സഞ്ചരിക്കുകയായിരുന്ന ഷൂമാക്കര്‍ ഒരു മോട്ടോര്‍സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ടു എന്നതാണ് കേസ്.

ബൈക്കിന് ചില ചില്ലറ കേടുപാടുകള്‍ വരുത്തുവാനും യാത്രക്കാരന് ചെറിയ പരുക്കുണ്ടാക്കുവാനും അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ കീറുവാനും പ്രസ്തുത അപകടം കാരണമായി എന്നാണ് കേസ്. ഷൂമാക്കര്‍ നിര്‍ബന്ധിതനിദ്രയിലാണെങ്കിലും കേസ് നടപടികള്‍ നടന്നുവരിക തന്നെയാണ്. പരുക്കുകള്‍ ഭേദമായി യാത്ര ചെയ്യാന്‍ തക്ക ആരോഗ്യം കൈവരിച്ചാല്‍ ഷൂമാക്കറിന്റെ ആദ്യയാത്രകളിലൊന്ന് കോടതിയിലേക്കാവാന്‍ സാധ്യതയുണ്ട്.

ഷൂമാക്കര്‍ നേരിയ തോതില്‍ സുഖം പ്രാപിക്കുന്നുണ്ടെങ്കിലും കോമയില്‍ നിന്നുണര്‍ത്താന്‍ മാത്രം പുരോഗതി വന്നിട്ടില്ലെന്നാണ് അറിയുന്നത്. പരുക്കുകളുടെ അതീവഗുരുതരാവസ്ഥ മൂലം സ്വയം ശരീരത്തെ സ്വയം ഭേദമാക്കാന്‍ വിടുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. നിര്‍ബന്ധിതനിദ്ര ഇതിന് സഹായകമാകും.

Most Read Articles

Malayalam
English summary
Now a story is developing in which Michael Schumacher could be sued in Spain for colliding with a motorcycle.
Story first published: Wednesday, April 23, 2014, 16:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X