ഷൂമാക്കര്‍ വീല്‍ചെയറില്‍; ഓര്‍മയും സംസാരശേഷിയും നഷ്ടമായി

By Santheep

മൈക്കേല്‍ ഷൂമാക്കര്‍ സംസാരശേഷിയും ഓര്‍മയും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും മുന്‍ ഫോര്‍മുല വണ്‍ ഡ്രൈവറുമായ ഫിലിപ്പ് സ്ട്രീഫ് വെളിപ്പെടുത്തി. റേസിങ്ങിനിടെ സംഭവിച്ച ഒരു അപകടത്തില്‍ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടയാളാണ് സ്ട്രീഫ്.

പൊതുവില്‍ ഷൂമാക്കറിന്റെ നില മെച്ചപ്പെട്ടു വരികയാണെന്നു പറയാമെന്ന് സ്ട്രീഫ് പറയുന്നു. 'അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയില്ല; എന്നെപ്പോലെ വീല്‍ചെയറിലാണ് വീട്ടിനകത്ത് സഞ്ചരിക്കുന്നത്', സ്ട്രീഫ് പറഞ്ഞു. ഓര്‍മയ്ക്കും സംസാരശേഷിക്കും തകരാര്‍ സംഭവിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ കുടുംബത്തോടൊപ്പം വീട്ടില്‍ കഴിയുകയാണ് ഷൂമാക്കര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫ്രഞ്ച് ആല്‍പ്‌സില്‍ സ്‌കീയിങ് നടത്തവെയാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്. ഗ്രനോബ്ള്‍ ആശുപത്രിയില്‍ ആറുമാസത്തോളം നിര്‍ബന്ധിതനിദ്രയില്‍ കിടന്നതിനു ശേഷമാണ് ഷൂമാക്കര്‍ കുടുബത്തോടൊപ്പം താമസിക്കാന്‍ നീങ്ങിയത്.

Philippe Streiff

ഷൂമാക്കര്‍ സാധാരണനിലയിലേക്കു തിരിച്ചുവരാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ജീന്‍ ഫ്രാങ്കോയിസ് പയേന്‍ പറയുന്നത്. ഷൂമാക്കറിന്റെ ആരോഗ്യസ്ഥിതിയില്‍ ചില പുരോഗതിയൊക്കെ ഉണ്ടായിട്ടുള്ളതായും ഡോക്ടര്‍ പറയുന്നു.

ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ സമയമെടുത്തേക്കും ഷൂമാക്കറെന്നാണ് ഡോക്ടര്‍ പറയുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #michael schumacher
English summary
Michael Schumacher Paralysed With Speech And Memory Problems.
Story first published: Thursday, November 20, 2014, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X